Matthew 19

Matthew 19:1

യേശു ഗലീല വിട്ട് യെഹൂദ്യയിൽ ഉപദേശിക്കുവാൻ ആരംഭിക്കുന്നു.

അതിനു ശേഷം സംഭവിച്ചത് – നിങ്ങളുടെ ഭാഷയിൽ ഒരു സംഭവത്തിന്റെ ഒരു പുതിയ വഴിത്തിരിവു സൂചിപ്പിക്കുന്ന തിനു ഉപയോഗിക്കുന്ന പ്രത്യേക ഭാഷാശൈലികളുണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാം.

ഈ വചനങ്ങളെ – 18:1 മുതൽ 35 വരെയുള്ള വചനങ്ങളെ.

ഗലീല വിട്ടു – “ഗലീലയിൽനിന്നു പോയി“, അല്ലെങ്കിൽ “ഗലീല വിട്ടുപോയി“.

അതിരോളം – “അതിർത്തി വരെ“.

Matthew 19:3

യേശു വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ ക്കുറിച്ചും ഉപദേശിക്കുവാൻ ആരംഭിക്കുന്നു..

അവന്റെ അടുക്കൽ വന്നു – “യേശുവിന്റെ അടുക്കൽ വന്നു“.

നിങ്ങൾ വായിച്ചിട്ടില്ലയോ? – യേശു പരീശന്മാരെ ലജ്ജിപ്പിക്കുവാൻആഗ്രഹിക്കുന്നു.(“ആലങ്കാരികചോദ്യം“ കാണുക).

Matthew 19:5

യേശു വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ ക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

സൃഷ്ടിച്ചവൻ....അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? – ഇത് ഒരു നീണ്ട ചോദ്യത്തിന്റെ തുടർച്ചയാണു.(“ശബ്ദലോപം“ കാണുക).

അവന്റെ ഭാര്യയോടു പറ്റിച്ചേരും – “ അവന്റെ ഭാര്യയോടു ചേർന്നു ഒന്നാ‍യി ജീവിക്കും“.

ഒരു ദേഹം – “ ഒരു വ്യക്തി“ (“രൂപകം“ കാണുക).

Matthew 19:7

യേശു വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ ക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

അവർ അവനോട് ചോദിച്ചു– “പരീശന്മാർ യേശുവിനോടു ചോദിച്ചു“.

മോശെ ഞങ്ങളോടു കല്പിച്ചത് – “മോശെ യെഹൂദന്മാ രായ ഞങ്ങളോടു കല്പിച്ചത്“

ഉപേക്ഷണപത്രം – നിയമാനുസൃതമായി വിവാഹം വേർപെടുത്തുന്ന രേഖ.

ആദിയിൽ അങ്ങനെയല്ലായിരുന്നു –“ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ അവർ എന്നെങ്കിലും തമ്മിൽ പിരിയണമെന്ന് അവൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു“.

പരസംഗം നിമിത്തമല്ലാതെ

“ലൈംഗികമായ അവിശ്വസ്തത നിമിത്തം അല്ലാതെ“.

ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്ന മനുഷ്യനും വ്യഭിചാരം ചെയ്യുന്നു – പല ആദികാല കൈയ്യെഴുത്തു പ്രതികളിലും ഈ വാക്യം ഉൾപ്പെടുത്തിയിട്ടില്ല.

Matthew 19:10

യേശു വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ ക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

അമ്മയുടെ ഗർഭത്തിൽനിന്ന് ഷണ്ഡന്മാരായി ജനിച്ചവരും ഉണ്ട് – “പ്രവർത്തനക്ഷമമായ ലൈംഗികാവയവങ്ങൾ ഇല്ലാതെ ജനിക്കുന്ന പുരുഷന്മാർ“.

മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട് – ഇതിന്റെ അർത്ഥസാധ്യത: 1) “തങ്ങളുടെ ലൈംഗികാവയവം മുറിച്ചുകളഞ്ഞ ഷണ്ഡന്മാർ“, 2)“അവിവാഹിതരായി ജീവിച്ചുകൊണ്ട് തങ്ങളുടെ ജീവിതകാലം മുഴുവൻ ലൈംഗികശുദ്ധിയുള്ളവരായി കഴിയുവാൻ വ്രതം സ്വീകരിച്ചവർ“. (“രൂപകം“ കാണുക).

സ്വർഗ്ഗരാജ്യം നിമിത്തം – “അങ്ങനെ തങ്ങൾക്കു ദൈവത്തെ നന്നായി സേവിക്കുവാൻ കഴിയേണ്ടതിനു“.

ഗ്രഹിക്കുവാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ – നിങ്ങൾ 19:11ൽ “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല“ എന്ന വാക്യം പരിഭാഷപ്പെടുത്തിയത് എങ്ങനെ എന്നു നോക്കുക.

Matthew 19:13

ചിലർ, ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നു.

കുറേ ശിശുക്കൾ അവന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു

AT : “ചില മനുഷ്യർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അനുവദിക്കുക – “സമ്മതിക്കുക“

ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കു വിൻ, അവരെ തടയരുത് – “അവരെ എന്റെ അടുക്കൽ വരുന്നതിൽനിന്നു തടയരുത്“.

സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ – “സ്വർഗ്ഗരാജ്യം ഇവരെപ്പോലെയുള്ള ജനങ്ങളുടേതാണു“, അല്ലെങ്കിൽ “ഈ ശിശുക്കളെപ്പോലെയുള്ള ജനങ്ങൾക്കു മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ കഴിയുകയുള്ളു“.

Matthew 19:16

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുവാൻ ആരംഭിക്കുന്നു.

അനന്തരം (നോക്കുക

Benold ) – എഴുത്തുകാരൻ ഈ ചരിത്രകഥയിലേയ്ക്ക് ഒരു പുതിയ വ്യക്തിയെ കൊണ്ടുവരു ന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ അവതരിപ്പിക്കുന്നതി നുള്ള ഒരു പ്രത്യേക ഭാഷാശൈലി ഉണ്ടായിരിക്കും.

എന്തു നന്മ ചെയ്യണം – “ദൈവത്തിനു പ്രസാദം വരുന്ന എന്തു കാര്യം ചെയ്യണം.

നല്ലവൻ ഒരുത്തനേയുള്ളു – “ദൈവം മാത്രമേ പൂർണ്ണമായും നല്ലവനായിട്ടുള്ളു“.

Matthew 19:18

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

Matthew 19:20

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

ഇച്ഛിക്കുന്നു എങ്കിൽ

“ആഗ്രഹിക്കുന്നു എങ്കിൽ“

Matthew 19:23

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു

ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം – “ധനികരായ മനുഷ്യർക്ക് ദൈവരാജ്യത്തിൽ കടക്കുവാൻ വളരെ പ്രയാസമാണു. (“അതിശയോക്തി“ കാണുക).

സൂചിക്കുഴ – സൂചിയുടെ ഒരറ്റത്ത് നൂൽ കടത്തുന്നതിനുള്ള ചെറിയ ദ്വാരം.

Matthew 19:25

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

അവർ ഏറ്റവും വിസ്മയിച്ചു – ശിഷ്യന്മാർ അതുകേട്ട് ആശ്ചര്യപ്പെട്ടു“.

എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും? – ഇതിന്റെ അർത്ഥസാധ്യത : 1)അവർ ഒരു മറുപടി പ്രതീക്ഷിക്കുകയായിരുന്നു. 2 ) AT : “അങ്ങനെയെങ്കിൽ ആർക്കും രക്ഷിക്കപ്പെടുവാൻ സാധിക്കുകയില്ല“. (“ആലങ്കാരികചോദ്യം“ കാണുക).

ഞങ്ങൾ സകലവും വിട്ടു – “ഞങ്ങൾ ഞങ്ങളുടെ സകല ധനങ്ങളും വിട്ടു“, അല്ലെങ്കിൽ “ഞങ്ങൾ ഞങ്ങളുടെ സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചു“.

ഞങ്ങൾക്കു എന്തു കിട്ടും? – “ദൈവം ഞങ്ങൾക്ക് എന്തു നന്മ നൽകും?“

Matthew 19:28

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

പുനർജ്ജനനത്തിൽ

“സകലവും പുതുതാക്കുന്ന സമയത്ത്“ അല്ലെങ്കിൽ “പുതിയ യുഗത്തിൽ“.

നിങ്ങളും പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരുന്ന്...ന്യായം വിധിക്കും – “നിങ്ങൾ രാജാക്കന്മാരും ന്യായം വിധിക്കുന്നവ രുമായിരിക്കും“. (“ആശയവിശേഷണം“ കാണുക).

Matthew 19:29

യേശു ഈ ലോകത്തിലെ ധനത്തെക്കുറിച്ചും സ്വർഗ്ഗത്തിലുള്ള പ്രതിഫലത്തെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

നൂറു മടങ്ങു ലഭിക്കും – “അവർ ഉപേക്ഷിച്ചുപോന്ന കാര്യങ്ങളുടെ നൂറു മടങ്ങ് നന്മകൾ അവർക്കു ലഭിക്കും“.

ഇപ്പോൾ മുമ്പന്മാരായിരിക്കുന്ന പലരും പിമ്പന്മാരാകും – ലോകദൃഷ്ടിയിൽ ഇന്നു മുമ്പന്മാരായിരിക്കുന്ന ധനികരും മറ്റുള്ളവരുടെമേൽ വാഴ്ച നടത്തുന്നവരുമായ പലരും ദൈവരാജ്യത്തിൽ ഏറ്റവും പിന്നിലായിരിക്കും“.