Matthew 18

Matthew 18:1

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നു.

ശിശുക്കളെപ്പോലെയാകുക –“ശിശുക്കൾ ചിന്തിക്കുന്ന രീതിയിൽ ചിന്തിക്കുക“ (“ഉപമ“ കാണുക).

Matthew 18:4

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം – “ഈ ശിശു എളിമയുള്ളവനായിരിക്കുന്നതുപോലെ തന്നേ തന്നെത്താൻ താഴ്ത്തുന്നവനെല്ലാം“. (“ഉപമ“ കാണുക).

ഒരു വലിയ തിരിക്കല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത് – “അവർ അവന്റെ കഴുത്തിൽ ഒരു വലിയ തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവനു നല്ലത്“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

തിരിക്കല്ല് – വൃത്താകൃതിയിൽ രൂപപ്പെടുത്തിയെടു ക്കുന്ന വലിയതും ഭാരമേറിയതുമായ ഒരു കല്ല്, ഇതു ഗോതമ്പു പൊടിച്ചു മാവാക്കുവാൻ ഉപയോഗിക്കുന്നു. AT : “ഒരു ഭാരമേറിയ കല്ല്“.

Matthew 18:7

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

നിന്റെ കൈ – യേശു തന്റെ കേൾവിക്കാരോട് അവർ ഒരു വ്യക്തിയായിരുന്നെങ്കിൽ എന്നതുപോലെ സംസാരിക്കു ന്നു.

Matthew 18:9

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

അതിനെ ചൂഴ്ന്നെടുത്തു എറിഞ്ഞുകളക – ഈ ഭാഷാപ്രയോഗം അവിശ്വാസത്തിന്റെ ഗുരുതരമായ ദോഷത്തെക്കുറിച്ചും എന്തുവിലകൊടുത്തും അതിനെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമുക്കു വ്യക്തമാക്കിത്തന്നിരിക്കുന്നു.

ജീവനിൽ കടക്കുക – “നിത്യജീവനിൽ കടക്കുക“.

Matthew 18:10

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

തുച്ഛീകരിക്കുക – “കഠിനമായി വെറുക്കുക“, അല്ലെങ്കിൽ “വിലയില്ലാത്തവരായി കണക്കാക്കുക“.

അവരുടെ ദൂതന്മാർ

“ഈ ചെറിയ ശിശുക്കളുടെ ദൂതന്മാ‍ർ“.

മുഖം എപ്പോഴും കാണുന്നു – “അവർ എപ്പോഴും അടുക്കലായിരിക്കുന്നു“.

Matthew 18:12

യേശു ഒരു ശിശുവിനെ ശിഷ്യന്മാർക്കു മാതൃകയായി കാണിച്ചുകൊടുക്കുന്നതിന്റെ വിവരണം തുടരുന്നു.

നിങ്ങൾക്കു എന്തു തോന്നുന്നു? – “ജനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നു ചിന്തിച്ചുനോക്കുക“. (“ആലങ്കാരികചോദ്യം“ കാണുക).

അവൻ എല്ലായ്പ്പോഴും....വിട്ടേച്ച് ചെന്നു തിരയുന്നില്ല യോ? – അവൻ എല്ലായ്പ്പോഴും...വിട്ടേച്ച് ചെന്നു തിരയും“.

തൊണ്ണൂറ്റൊമ്പത് – “99“.

ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നത് സ്വർഗ്ഗ സ്ഥനായ നിങ്ങളുടെ പിതാവിനു ഇഷ്ടമല്ല – “ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു ഈ ചെറിയവർ എല്ലാവരും ജീവിച്ചിരിക്കുന്നതാണു ഇഷ്ടം“. .“ഇരട്ടനിഷേധം“ കാണുക).

Matthew 18:15

യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ഉപദേശിക്കുവാൻ ആരംഭിക്കുന്നു.

നീ നിന്റെ സഹോദരനെ നേടി – “നീ നിന്റെ സഹോദരനുമായുള്ള ബന്ധം പുന:സ്ഥാപിച്ചു“.

വായാൽ

സാക്ഷികളുടെ “വായിൽനിന്നു വരുന്ന“ വാക്കുകളാൽ. (“ഭാഷാശൈലി“ കാണുക).

Matthew 18:17

യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

കേൾക്കാഞ്ഞാൽ

സാക്ഷികളുടെ വാക്കുകൾ കേൾക്കാഞ്ഞാൽ“.(18:16).

അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ – “ നിങ്ങൾ അവനോട് ഒരു പുറജാതിക്കാരനോടും ചുങ്കക്കാരനോടും പെരുമാറുന്നതു പോലെ തന്നേ പെരുമാറുക“.

Matthew 18:18

യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

കെട്ടുന്നതെല്ലാം.....കെട്ടപ്പെട്ടിരിക്കും;.....അഴിക്കുന്നതെല്ലാം ......അഴിഞ്ഞിരിക്കും – 16:19ൽ ഇത് എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.

കെട്ടപ്പെട്ടിരിക്കും....അഴിഞ്ഞിരിക്കും

AT : “ദൈവം കെട്ടും.....ദൈവം അഴിക്കും“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അവർ...അവർക്കു – “നിങ്ങളിൽ രണ്ടുപേർക്ക്“.

രണ്ടോ മൂന്നോ പേർ “രണ്ടോ അതിൽ അധികമോ“, അല്ലെങ്കിൽ “രണ്ടു പേർ എങ്കിലും“.

കൂടിവരുന്നേടത്തൊക്കെയും – “കൂടിവരവുകളുടെ മദ്ധ്യേ“.

Matthew 18:21

യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും ഉപദേശിക്കുന്നതു തുടരുന്നു.

ഏഴു വട്ടം – “7 പ്രാവശ്യം“ (“സംഖ്യകളുടെ പരിഭാഷ“ കാണുക).

ഏഴു എഴുപതു വട്ടം – അർത്ഥസാധ്യത :1) “ 70 പ്രാവശ്യം7“ (യു.എൽ.ബി.)., അല്ലെങ്കിൽ “77പ്രാവശ്യം“ (യു.ഡി.ബി.). ഇവിടെ ഒരു സംഖ്യ ഉപയോഗിക്കുന്നത് ആശയം വ്യക്തമാക്കുവാൻ സഹായകമല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം, “നിങ്ങൾക്കു എണ്ണാൻ കഴിയുന്നതിലും അധികം പ്രാവശ്യം“(യു,ഡി.ബി. കാണുക; “അതിശയോക്തി“ കാണുക).

Matthew 18:23

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറിച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.

ഒരു ദാസനെ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു –AT : “രാജാവിന്റെ ഒരു ദാസനെ ഒരാൾ അവന്റെ അടുക്കൽ കൊണ്ടുവന്നു“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

പതിനായിരം താലന്തു – “10000താലന്ത്“ അല്ലെങ്കിൽ “ആ ദാസനു ഒരുകാലത്തും കൊടുത്തുവീട്ടുവാൻ കഴിയാത്ത അത്രയും പണം“. (“ബൈബിളിലെ നാണയങ്ങൾ“ കാണുക).

അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളത് ഒക്കെയും വിറ്റ് കടം വീട്ടുവാൻ കല്പിച്ചു – “രാജാവു തന്റെ ദാസന്മാരോട് അവനെയും ......ഒക്കെയും വിറ്റ് അവയുടെ വില കൊണ്ട് കടം വീട്ടുവാൻ കല്പിച്ചു“.

Matthew 18:26

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറി ച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.

വീണു അവനെ നമസ്കരിച്ചു – “മുട്ടിന്മേൽ നിന്ന് അവന്റെ ശിരസു കുനിച്ചു നമസ്കരിച്ചു“.

അവന്റെ മുമ്പിൽ വീണു – “രാജാവിന്റെ മുമ്പിൽ വീണു“.

അവനെ വിട്ടയച്ചു – “അവനെ പോകുവാൻ അനുവദിച്ചു“.

Matthew 18:28

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറിച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.

നൂറു ദീനാർ

“നൂറു വെള്ളിക്കാശ്“ ; “100 ദിനാർ“ ;“നൂറു ദിവസത്തെ കൂലി“. (“ബൈബിളിലെ നാണയ ക്കണക്കു“ കാണുക).

തൊണ്ടയ്ക്കുപിടിച്ചു ഞെക്കി – “തൊണ്ടയ്ക്കു പിടിച്ചു“ അഥവാ “കഴുത്തിനു പിടിച്ചു“. (യു.ഡി. ബി).

അവന്റെ കാൽക്കൽ വീണു എന്നോടു ക്ഷമതോന്നേണമേ ഞാൻ തന്നുതീർക്കാം എന്നു അപേക്ഷിച്ചു – ഇത് നിങ്ങൾ വാക്യം 26ൽ, “വീണു....എന്നോടു ക്ഷമതോന്നേണമേ; ഞാൻ സകലവും തന്നുതീർക്കാം എന്നു പരിഭാഷപ്പെടുത്തിയതു പോലെ ചെയ്യുക“.

Matthew 18:30

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറിച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.

Matthew 18:32

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറിച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.

യജമാനൻ അവനെ വിളിച്ചു – “അപ്പോൾ രാജാവ് ആദ്യത്തെ ദാസനെ വിളിച്ചു“.

നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ? – “നിനക്കു കരുണ തോന്നേണ്ടതായിരുന്നു“. (“ഇരട്ടനിഷേധം“ കാണുക).

Matthew 18:34

ഇവിടെ യേശു അനുതാപത്തെക്കുറിച്ചും പാപക്ഷമയെ ക്കുറിച്ചും പഠിപ്പിക്കുവാൻ ഒരു ഉപമ പ്രയോഗിക്കുന്നു.