Matthew 20

Matthew 20:1

യേശു തന്റെ ശിഷ്യന്മാരോട് തന്റെ വേലക്കാർക്കു കൂലി കൊടുക്കുന്ന ഒരു മനുഷ്യ നെക്കുറിച്ചുള്ള ഉപമ പറഞ്ഞുതുട ങ്ങു ന്നു.

സ്വർഗ്ഗരാജ്യം ഒരു വീട്ടുടയവനോടു അഥവാ ഭൂവുടമ യോടു സദൃശം – ഒരു ഭൂവുടമ തന്റെ ഭൂസ്വത്തിന്മേൽ ഭരണം നടത്തുന്നതുപോലെ ദൈവം സകലത്തിന്മേലും ഭരണം നടത്തുന്നു. (“ഉപമ“ കാണുക).

സ്വർഗ്ഗരാജ്യം ....ഭൂവുടമയോടു സദൃശം – ഇതു നിങ്ങൾ 13:24ൽ എങ്ങനെയാണു പരിഭാഷപ്പെടുത്തിയത് എന്നു നോക്കുക.

അവൻ പറഞ്ഞൊത്തിട്ട് – “ഭൂവുടമ പറഞ്ഞൊത്തിട്ട്“.

ഒരു ദിനാർ(വെള്ളിക്കാശ്)

ഒരു ദിവസത്തെ കൂലി“.(“ബൈബിളിലെ നാണയക്കണക്ക്“ കാണുക).

Matthew 20:3

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

അവൻ വീണ്ടും പുറപ്പെട്ടു – “ആ ഭൂവുടമ വീണ്ടും പുറപ്പെട്ടു വേലക്കാരെ വിളിച്ചു“..

മിനക്കെട്ടു നിൽക്കുന്നതു കണ്ടു – “ഒരു ജോലിയും ചെയ്യാതെ നിൽക്കുന്നതു കണ്ടു“., അല്ലെങ്കിൽ “ഒരു വേലയും ഇല്ലാതെ നിൽക്കുന്നതു കണ്ടു“.

Matthew 20:5

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

അവൻ പിന്നെയും പുറപ്പെട്ടുപോയി – “ആ ഭൂവുടമ പിന്നെയും പോയി വേലക്കാരെ വിളിച്ചു.

മിനക്കെട്ടുനിൽക്കുന്നതു കണ്ടു – “ഒരു ജോലിയും ചെയ്യാതെ നിൽക്കുന്നതു കണ്ടു“, അല്ലെങ്കിൽ “ഒരു വേലയും ഇല്ലാതെ നിൽക്കുന്നതു കണ്ടു“.

Matthew 20:8

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

അവരിൽ ഓരോരുത്തനും – “പതിനൊന്നാം മണി നേരത്തു വേല ആരംഭിച്ചവരിൽ ഓരോരുത്തനും“.

ഒരു ദിനാർ (വെള്ളിക്കാശ്) – “ഒരു ദിവസത്തെ കൂലി“ (“ബൈബിളിലെ നാണയക്കണക്ക്“ കാണുക)..

അവർ നിരൂപിച്ചു – “കൂടുതൽ സമയം വേലചെയ്ത വേലക്കാർ വിചാരിച്ചു“.

Matthew 20:11

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

അവർ അതു വാങ്ങിയിട്ട് – “കൂടുതൽ സമയം ജോലി ചെയ്ത വേലക്കാർ കൂലി വാങ്ങിയിട്ട്“.

വീട്ടുടയവന്റെ നേരെ – “ഭൂവുടമയുടെ നേരെ“ അല്ലെങ്കിൽ “മുന്തിരിത്തോട്ടത്തിന്റെ ഉടമയുടെ നേരെ“

പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു – “കത്തുന്ന വെയിലിൽ പകൽ സമയം മുഴുവൻ വേല ചെയ്ത ഈ ഞങ്ങളോട്“.

Matthew 20:13

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

അവരിൽ ഒരുത്തനോട് – ഏറ്റവും കൂടുതൽ സമയം വേല ചെയ്ത വേലക്കാരിൽ ഒരുവനോട്“.

സ്നേഹിതാ – ഒരാൾ മറ്റൊരാളെ സ്നേഹപൂർവ്വം ശാസിക്കുമ്പോൾ അയാളെ സംബോധന ചെയ്യാനുപയോഗി ക്കുന്ന പദം ഉപയോഗിക്കുക.

നീ എന്നോടു ഒരു ദിനാർ കൂലിപറഞ്ഞ് സമ്മതിച്ചില്ലയോ? –AT : .“ഞാൻ നിനക്ക് ഒരു ദിനാർ കൂലി തരാം എന്ന് നമ്മൾ തമ്മിൽ പറഞ്ഞു സമ്മതിച്ചിരുന്നു“.(“ആലങ്കാരികചോദ്യം“ കാണുക).

ഒരു ദിനാർ

“ഒരു ദിവസത്തെ കൂലി“ (“ബൈബിളിലെ നാണയക്കണക്ക്“ കാണുക).

കൊടുക്കുവാൻ എനിക്കു മനസ്സ്

“കൊടുക്കുവാൻ എനിക്കു സന്തോഷം തോന്നി“, അല്ലെങ്കിൽ “കൊടുക്കുവാൻ എനിക്കു ഇഷ്ടമായിരിക്കുന്നു“.

Matthew 20:15

യേശു തന്റെ ദാസന്മാർക്കുകൂലി കൊടുക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള തന്റെ ഉപമ തുടരുന്നു.

എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്യുവാൻ എനിക്കു ന്യായമില്ലയോ?

AT : “എന്റെ സ്വന്തം വകകൾകൊണ്ടു എന്റെ ഇഷ്ടം പോലെ ചെയ്യുവാൻ എനിക്കു കഴിയും“. (“ആലങ്കാരികചോദ്യം“ കാണുക).

ന്യായമല്ലയോ? – “നിയമാനുസൃതമല്ലയോ?“, അല്ലെങ്കിൽ “നീതിപൂർവ്വമല്ലയോ?“ അല്ലെങ്കിൽ “ശരിയായ കാര്യമല്ലയോ?“

ഞാൻ നല്ലവൻ ആയിരിക്കുന്നതുകൊണ്ട് നിന്റെ കണ്ണു കടിക്കുന്നുവോ? –“മനുഷ്യർക്കു സമ്പാദിക്കുവാൻ സാധിക്കാത്ത ഒരു നന്മ ഞാൻ അവർക്കു ചെയ്തുകൊടുക്കു ന്നതുകൊണ്ട് നീ അസന്തുഷ്ടനാകേണ്ട കാര്യമില്ല“.

Matthew 20:17

അവർ യെരൂശലേമിലേയ്ക്കു യാത്ര ചെയ്യുമ്പോൾ യേശു തന്റെ ശിഷ്യന്മാർക്കു തുടർന്നും ഉപദേശം നൽകുന്നു.

നാം യെരൂശലേമിലേയ്ക്കു പോകുന്നു – യേശു ശിഷ്യന്മാരേയുംകൂടെ ഉൾപ്പെടുത്തിയാണു ഇതു പറഞ്ഞത്. (“ഉൾപ്പെടെ“ കാണുക).

മനുഷ്യപുത്രൻ .. .ഏല്പിക്കപ്പെടും

AT : “ആരെങ്കിലും മനുഷ്യപുത്രനെ ഏല്പിച്ചു കൊടുക്കും“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അവർ അവനു മരണശിക്ഷ കല്പിച്ചു പരിഹസിപ്പാനും....അവനെ ജാതികൾക്കു ഏല്പിക്കും – മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനു മരണശിക്ഷ കല്പിച്ച് അവനെ ജാതികൾക്ക് ഏല്പിക്കും, ജാതികൾ അവനെ പരിഹസിക്കും“.

അവൻ ഉയിർത്തെഴുന്നേൽക്കും

AT : “ദൈവം അവനെ ഉയിർത്തെഴുന്നേല്പിക്കും“. (കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 20:20

ശിഷ്യന്മാരിൽ രണ്ടുപേരുടെ അമ്മ യേശുവിനോട് ഒരു കാര്യം അപേക്ഷിക്കുന്നു.

ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കുവാൻ

പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങളിൽ ഇരിക്കുവാൻ. (“ആശയവിശേഷണം“ കാണുക).

Matthew 20:22

യേശു തന്റെ ശിഷ്യന്മാരിൽ രണ്ടു പേരുടെ അമ്മയോടു മറുപടി പറയുന്നു.

നിങ്ങൾ

ആ അമ്മയും അവരുടെ മക്കളും. (“നീ“ എന്ന ധാതുവിന്റെ വിവിധ രൂപങ്ങൾ –ഇരട്ട/ഒന്നിലധികം കാണുക)..

....നിങ്ങൾക്കു കഴിയുമോ? – “....നിങ്ങൾക്കു സാധിക്കുമോ?“ യേശു രണ്ടു പുത്രന്മാരോടുമാത്രം സംസാരിക്കുന്നു.

ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ

“ഞാൻ അനുഭവിക്കുവാൻ പോകുന്ന കഷ്ടതകളിലൂടെ കടന്നുപോകുവാൻ“ (“ഭാഷാശൈലി“ കാണൂക).

അവർ

ആ രണ്ടുപുത്രന്മാർ.

എന്റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും – “എന്നോടു ചേർന്ന് ഇരിക്കുന്നതിനുള്ള പദവി ദൈവം ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കാണു ലഭിക്കുക“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

ഒരുക്കിയിരിക്കുന്നത് – കരുതിവെച്ചിരിക്കുന്നത്.

Matthew 20:25

യേശു ആ അമ്മയോടു പറഞ്ഞ കാര്യങ്ങൾ തന്റെ ശിഷ്യന്മാർക്കു ഉപദേശം വ്യക്തമാക്കിക്കൊടുക്കുവാൻ ഉപയോഗിക്കുന്നു.

ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു – “ജാതികളുടെ ഭരണകർത്താക്കൾ തങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യുവാൻ ജാതികളെ നിർബ്ബന്ധിക്കുന്നു“

അവരുടെ മഹത്തുക്കൾ

“അവരുടെ പ്രധാനികൾ“ അല്ലെങ്കിൽ “ അവർ അധികാരസ്ഥാനത്ത് നിയോഗിച്ച് ഇരുത്തിയിരിക്കുന്നവർ“,

അവരുടെമേൽ അധികാരം നടത്തുന്നു – “അവരെ നിയന്ത്രിക്കുന്നു“.

ഇച്ഛിക്കുന്നവൻ – “ആഗ്രഹിക്കുന്നവൻ“.

തന്റെ ജീവനെ കൊടുപ്പാൻ

“മരിക്കുവാൻ മനസ്സുള്ള വനായി“.

Matthew 20:29

യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

അവർ...പുറപ്പെട്ടപ്പോൾ

യേശുവിനെയും ശിഷ്യൻമാരെയും കുറിച്ചാണു പറയുന്നത്.

അനുഗമിച്ചു – “യേശുവിനെ അനുഗമിച്ചു“.

അപ്പോൾ (നോക്കുക

Behold ) – ഇവിടെ ഈ ഒരു വാക്കിലൂടെ എഴുത്തുകാരൻ വായനക്കാരോട് തുടർന്നു നടക്കുവാൻപോകുന്ന അത്ഭുത സംഭവത്തിലേയ്ക്ക് ശ്രദ്ധതിരിക്കുവാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഭാഷാശൈലി ഉണ്ടായിരിക്കാം

യേശു കടന്നുപോകുന്നത് – “യേശു അവരുടെ സമീപത്തുകൂടെ നടന്നുപോകുന്നത്“

അവർ അധികം നിലവിളിച്ചു

“ആ കുരുടന്മാർ മുമ്പത്തെക്കാളും ഉച്ചത്തിൽ നിലവിളിച്ചു“. അല്ലെങ്കിൽ “അവർ അത്യുച്ചത്തിൽ നിലവിളിച്ചു“.

Matthew 20:32

യേശു രണ്ടു കുരുടന്മാരെ സൗഖ്യമാക്കുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

യേശു നിന്ന് അവരെ വിളിച്ചു – “യേശു ആ കുരുടന്മാരെ വിളിച്ചു“

ഇച്ഛിക്കുന്നു – “ആഗ്രഹിക്കുന്നു“.

ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം

AT : “നീ ഞങ്ങളുടെ കണ്ണിനു കാഴ്ച നൽകേണം“. അല്ലെങ്കിൽ “ഞങ്ങൾക്ക് കാഴ്ചശക്തി കിട്ടേണം“. (“ഭാഷാശൈലി“; “ശബ്ദലോപം‘ കാണുക).

യേശു മനസ്സലിഞ്ഞു – “മനസ്സലിവുണ്ടായിട്ട്“ അല്ലെങ്കിൽ “അവരോടു മനസ്സലിഞ്ഞിട്ട്“.