Matthew 27

Matthew 27:2

പുലർച്ചയ്ക്കു മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ എവിടെയാണു കൊണ്ടുപോയത്?

പുലർച്ചെ അവർ അവനെ നാടുവാഴിയായ പിലാത്തൊസിനെ ഏല്പിച്ചു.

Matthew 27:3

യേശുവിനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് ഇസ്കരിയോത്താ യൂദാ കണ്ടപ്പോൾ അവൻ എന്താണു ചെയ്തത് ?

കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ യൂദാ അനുതപിച്ചു,മുപ്പതു വെള്ളിക്കാശ് ദൈവാലയത്തിൽ എറിഞ്ഞുകളഞ്ഞു,ചെന്നു കെട്ടിഞാന്നുചത്തുകളഞ്ഞു.

Matthew 27:5

Matthew 27:6

മുപ്പതു വെള്ളിക്കാശുകൊണ്ട് മഹാപുരോഹിതന്മാർ എന്തു ചെയ്തു ?

അവർപരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്റെ നിലംവാങ്ങി.

Matthew 27:7

Matthew 27:9

ഈ സംഭവങ്ങൾ ഏതു പ്രവാചകന്റെ പ്രവചനനിവൃത്തിയായിട്ടാണു സംഭവിച്ചത് ?

ഈ സംഭവങ്ങൾ യിരെമ്യാപ്രവാചകന്റെ പ്രവചനനിവൃത്തിയായി സംഭവിച്ചു.

Matthew 27:10

Matthew 27:11

പീലാത്തൊസ് യേശുവിനോട്എന്താണു ചോദിച്ചത് ? യേശുവിന്റെ ഉത്തരം എന്തായിരുന്നു ?

പീലാത്തൊസ് യേശുവിനോട് അവൻ യെഹൂദന്മാരുടെ രാജാവോ എന്നുചോദിച്ചതിനു, “ഞാൻ ആകുന്നു“ എന്ന് യേശു ഉത്തരം പറഞ്ഞു.

Matthew 27:12

മഹാപുരോഹിതന്മാരും മൂപ്പന്മാരും ചുമത്തിക്കൊണ്ടിരുന്ന കുറ്റങ്ങൾക്കു യേശു എന്തു ഉത്തരമാണുനൽകിയത് ?

യേശു ഒരു ഉത്തരവും പറഞ്ഞില്ല.

Matthew 27:14

Matthew 27:15

പെസഹാപെരുന്നാളിന്റെ രീതി അനുസരിച്ച് യേശുവിനെ എന്തു ചെയ്യാം എന്നാണു പീലാത്തൊസ് ഇച്ഛിച്ചത് ?

ഉത്സവസമയത്ത് പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വ്ട്ടയയ്ക്കുക എന്ന പതിവു അനുസരിച്ച് യേശുവിനെ വിട്ടയയ്ക്കാം എന്നു പീലാത്തൊസ് ഇച്ഛിച്ചു.

Matthew 27:18

Matthew 27:19

പീലാത്തൊസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ എന്തു സന്ദേശമാണു അവനെ അറിയിച്ചത് ?

ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണു അവൾ പീലാത്തൊസിനോടു പറഞ്ഞത്.

Matthew 27:20

ഉത്സവത്തിന്റെ പതിവു അനുസരിച്ച് എന്തുകൊണ്ടാണു യേശുവിനെയല്ല ബറബ്ബാസിനെ വിട്ടയച്ചത് ?

മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനു പകരം ബറബ്ബാസിനെ ചോദിപ്പാൻ പുരുഷാരത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

Matthew 27:22

യേശുവിനെ എന്തു ചെയ്യേണം എന്നാണു പുരുഷാരം നിലവിളിച്ചുകൊണ്ടിരുന്നത് ?

യേശുവിനെ ക്രൂശിക്കേണം എന്ന് പുരുഷാരം ഏറ്റവും നിലവിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

Matthew 27:23

Matthew 27:24

ആരവാരം അധികമായിട്ട് ഒന്നും സാധിക്കുന്നില്ല എന്ന് പീലാത്തൊസ് കണ്ടിട്ട് അവൻ എന്താണു ചെയ്തത് ?

പീലാത്തൊസ് പുരുഷാരം കാൺകെ വെള്ളം എടുത്തു കൈ കഴുകി,ഈ നീതിമാന്റെ രക്തത്തിൽ തനിക്കു, കുറ്റം ഇല്ല എന്നു പറഞ്ഞു,യേശുവിനെ ക്രൂശിക്കേണ്ടതിനു ഏല്പിച്ചുകൊടുത്തു.

Matthew 27:25

പീലാത്തൊസ് യേശുവിനെക്രൂശിക്കുവാൻ ഏല്പിച്ചുകൊടുത്തപ്പോൾ ജനം എന്താണു പറഞ്ഞത്?

ജനം ഒക്കെയും “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ“ എന്ന് പറഞ്ഞു.

Matthew 27:27

നാടുവാഴിയുടെ പടയാളികൾ യേശുവിനോട് എന്തെല്ലാം ചെയ്തു ?

പടയാളികൾ അവനെ ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു.;മുള്ളു കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയിൽ വെച്ചു;അവർ അവനെ പരിഹസിച്ചു; അവന്റെമേൽ തുപ്പി;കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു; അതിനു ശേഷം അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

Matthew 27:31

Matthew 27:32

കുറേനക്കാരനായ ശിമോനെ എന്തു ചെയ്യാനാണു നിർബ്ബന്ധിച്ചത് ?

ശീമോനെ യേശുവിന്റെ ക്രൂശു ചുമപ്പാൻ നിർബ്ബന്ധിച്ചു.

Matthew 27:33

യേശുവിനെ ക്രൂശിക്കുന്നതിനായി ഏതു സ്ഥലത്തേയ്ക്കാണു അവനെ കൊണ്ടുപോയത് ?

“തലയോടിടം“ എന്നർത്ഥമുള്ള ഗൊൽഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവനെ നടത്തിക്കൊണ്ടു പോയി.

Matthew 27:35

യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ എന്താണു ചെയ്തത് ?

പടയാളികൾ യേശുവിന്റെ വസ്ത്രം പകുത്തെടുത്തു;അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു.

Matthew 27:36

Matthew 27:37

യേശുവിന്റെ തലയ്ക്കു മീതെ എന്താണു എഴുതിവെച്ചത് ?

“യെഹൂദന്മാരുടെ രാജാവായ യേശു“എന്നാണു അവർ എഴുതിയത്.

Matthew 27:38

യേശുവിനോടുകൂടെ ആരെയാണു ക്രൂശിച്ചത് ?

രണ്ടു കള്ളന്മാരെയും ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.

Matthew 27:39

ജനങ്ങളും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുംഎല്ലാം എന്തുചെയ്യുവാനാണു യേശുവിനെ വെല്ലുവിളിച്ചത് ?

അവർ എല്ലാവരും യേശുവിനോടു തന്നെത്താൻ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവരുവാൻ പറഞ്ഞുകൊണ്ട് അവനെ വെല്ലുവിളിച്ചു.

Matthew 27:44

Matthew 27:45

ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ എന്തു സംഭവിച്ചു?

ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തൊക്കെയും ഇരുട്ടുണ്ടായി.

Matthew 27:46

ഒമ്പതാംമണി നേരത്ത് യേശു എന്താണു നിലവിളിച്ചു പറഞ്ഞത് ?

“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈ വിട്ടത് എന്ത്“ എന്ന് യേശു ഉറക്കെ നിലവിളിച്ചു.

Matthew 27:50

യേശു പിന്നേയും ഉറക്കെ നിലവിളിച്ചതിനുശേഷം എന്താണു സംഭവിച്ചത് ?

യേശു തന്റെ പ്രാണനെ വിട്ടു.

Matthew 27:51

യേശു മരിച്ച ഉടനെ എന്താണു മന്ദിരത്തിൽ സംഭവിച്ചത് ?

യേശു മരിച്ച ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി.

Matthew 27:52

യേശു മരിച്ചതിനുശേഷം എന്താണു കല്ലറകളിൽ സംഭവിച്ചത് ?

നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ് അവന്റെ പുനരുത്ഥാനത്തിനു ശേഷം കല്ലറകളെവിട്ടു ചെന്നു പലർക്കും പ്രത്യക്ഷമായി.

Matthew 27:53

Matthew 27:54

ഇതൊക്കെയും കണ്ടുകൊണ്ടുനിന്ന ശതാധിപന്റെ സാക്ഷ്യം എന്തായിരുന്നു?

ശതാധിപൻ സാക്ഷ്യപ്പെടുത്തി, “അവൻ ദൈവപുത്രനായിരുന്നു സത്യം“.

Matthew 27:57

യേശുവിനെ ക്രൂശിച്ചശേഷം അവന്റെ ശരീരം എന്തു ചെയ്തു ?

യേശുവിന്റെ ഒരു ശിഷ്യനും ധനവാനുമായിരുന്ന അരിമഥ്യക്കാരനായ യോസേഫ് പീലാത്തൊസിനോട് യേശുവിന്റെ ശരീരം ചോദിച്ചു,അത് ഒരു നിർമ്മല ശീലയിൽ പൊതിഞ്ഞു,തനിക്കുവേണ്ടി ഉണ്ടാക്കിയിരുന്ന പുതിയ കല്ലറയിൽ വെച്ചു.

Matthew 27:60

യേശുവിന്റെ ശരീരം വെച്ച കല്ലറയുടെ വാതിൽക്കൽ എന്താണു വെച്ചത് ?

യേശുവിന്റെ ശരീരം വെച്ച കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചു.

Matthew 27:62

പിറ്റെദിവസം മഹാപുരോഹിതന്മാരും പരീശന്മാരും എന്തിനാണു പീലാത്തൊസിന്റെ അടുക്കൽ കൂടിവന്നത് ?

യേശുവിന്റെ ശരീരം ആരും മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാൻ, കല്ലറ ഉറപ്പാക്കുന്നതിനു, മഹാപുരോഹിതന്മാരും പരീശന്മാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു.

Matthew 27:64

Matthew 27:65

കല്ലറയ്ക്കൽ എന്തു ചെയ്യുന്നതിനാണു പീലാത്തൊസ് അവർക്ക് അനുവാദം നൽകിയത് ?

കല്ലിനു മുദ്രവെക്കുന്നതിനും കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കുന്നതിനും പീലാത്തൊസ് അവർക്ക് അനുവാദം നൽകി.

Matthew 27:66