Matthew 26

Matthew 26:2

രണ്ടു ദിവസം കഴിഞ്ഞിട്ട് യെഹൂദന്മാരുടെ ഏതു പെരുന്നാൾ വരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹാ ആകുന്നു“.

Matthew 26:4

മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്തായിരുന്നു മഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി ആലോചിച്ചുകൊണ്ടിരുന്നത് ?

അവർ യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു.

Matthew 26:5

മഹാപുരോഹിതന്മാരും മൂപ്പന്മാരും ഭയപ്പെട്ടിരുന്നത് എന്താണു ?

പെരുന്നാളിൽ യേശുവിനെ കൊന്നുകളഞ്ഞാൽ ജനം കലഹമുണ്ടാക്കും എന്ന് അവർ ഭയപ്പെട്ടു.

Matthew 26:6

സ്ത്രീ വിലയേറിയ സ്വച്ഛജടാമാംസിതൈലം എടുത്ത് യേശുവിന്റെ തലയിൽ ഒഴിച്ചപ്പോൾ ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു ?

ശിഷ്യന്മാർ മുഷിഞ്ഞ് അതു വളരെ വിലയ്ക്കു വിറ്റ് പണം ദരിദ്രന്മാർക്കു കൊടുക്കാമായിരുന്നല്ലോ എന്നു പറഞ്ഞു.

Matthew 26:9

Matthew 26:12

സ്ത്രീ തന്റെ ദേഹത്തിന്മേൽ തൈലം ഒഴിച്ചത് എന്തിനായിട്ടാകുന്നു എന്നാണു യേശു പറഞ്ഞത് ?

സ്ത്രീ തൈലം തന്റെ ദേഹത്തിന്മേൽ ഒഴിച്ചത് തന്റെ ശവസംസ്കാരത്തിനായിട്ടാകുന്നു എന്ന് യേശു പറഞ്ഞു.

Matthew 26:14

യേശുവിനെ മഹാപുരോഹിതന്മാരുടെ കയ്യിൽ ഏല്പിച്ചുകൊടുക്കുവാൻ ഇസ്കര്യോത്താ യൂദായ്ക്ക് എന്തു പ്രതിഫലമാണു കൊടുത്തത് ?

യേശുവിനെ മഹാപുരോഹിതന്മാരുടെ കയ്യിൽ ഏല്പിച്ചുകൊടുക്കുവാൻ അവർ യുദായ്ക്ക് മുപ്പതു വെള്ളിക്കാശു കൊടുത്തു.

Matthew 26:15

Matthew 26:21

സന്ധ്യാഭക്ഷണത്തിന്റെ സമയത്ത് യേശു അവന്റെ ഒരു ശിഷ്യനെക്കുറിച്ച് എന്താണു പറഞ്ഞത് ?

യേശു, അവന്റെ ശിഷ്യന്മാരിൽ ഒരുവൻ അവനെ കാണിച്ചുകൊടുക്കും എന്ന് പറഞ്ഞു.

Matthew 26:24

യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പോകുന്ന മനുഷ്യനെക്കുറിച്ച് യേശു പറഞ്ഞതെന്താണു ?

യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പോകുന്ന മനുഷ്യനെ ക്കുറിച്ച് യേശു പറഞ്ഞത് ,അവൻ ജനിക്കാതിരുന്നു എങ്കിൽ കൊള്ളായിരുന്നു എന്നാണു.

Matthew 26:25

യേശുവിനെ ഒറ്റിക്കൊടുക്കുന്നത് താനാണോ എന്ന് യൂദാ യേശുവിനോട് ചോദിച്ചപ്പോൾ യേശു എന്താണു മറുപടി പറഞ്ഞത് ?

“നീ തന്നേ “എന്ന് യേശു അവനോട് പറഞ്ഞു.

Matthew 26:26

യേശു അപ്പം എടുത്തു വാഴ്ത്തിനുറുക്കി തന്റെ ശിഷ്യന്മാർക്കു കൊടുത്തപ്പോൾ അവരോട് എന്താണു പറഞ്ഞത് ?

യേശു അവരോട് പറഞ്ഞു,“വാങ്ങിഭക്ഷിപ്പിൻ, ഇത് എന്റെ ശരീരം“.

Matthew 26:28

പിന്നെ പാനപാത്രം എടുത്തു തന്റെ ശിഷ്യന്മാർക്കു കൊടുത്തപ്പോൾ യേശു എന്താണു പറഞ്ഞത് ?

യേശു പാനപാത്രം എടുത്തു അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു, “ഇത് അനേകർക്കുവേണ്ടീ പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം“.

Matthew 26:30

ഒലിവുമലയിൽവെച്ച് യേശു തന്റെ ശിഷ്യന്മാരോട് ആ രാത്രിയിൽ അവർ എന്തു ചെയ്യും എന്നാണു പറഞ്ഞത് ?

“ഈ രത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും“എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.

Matthew 26:31

Matthew 26:33

പത്രൊസ് ഒരിക്കലും ഇടറിപ്പോകയില്ല എന്ന് അവൻ യേശുവിനോട് പറഞ്ഞപ്പോൾ ഈ രാത്രിയിൽ പത്രൊസ് എന്തുചെയ്യും എന്നാണു യേശു പറഞ്ഞത്?

ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ പത്രൊസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞു.

Matthew 26:34

Matthew 26:37

യേശു പത്രൊസിനോടും സെബെദിപുത്രന്മാർ ഇരുവരോടും താൻ പ്രാർത്ഥിച്ചുവരുവോളം എന്തുചെയ്യേണം എന്നാണു ആവശ്യപ്പെട്ടത് ?

യേശു അവരോട് അവിടെ താമസിച്ചു അവനോടുകൂടെ ഉണർന്നിരിപ്പിൻ എന്നു പറഞ്ഞു.

Matthew 26:38

Matthew 26:39

തന്റെ ഇഷ്ടമല്ല, പിന്നെ ആരുടെ ഇഷ്ടം ആകട്ടേ എന്നാണു യേശു പ്രാർത്ഥിച്ചുപറഞ്ഞത് ?

യേശു പ്രാർത്ഥിച്ചുപറഞ്ഞു,തന്റെ ഇഷ്ടമല്ല, പിതാവിന്റെ ഇഷ്ടംതന്നേ ആകട്ടെ.

യേശു ശിഷ്യന്മാരെ എത്ര പ്രാവശ്യം പ്രാർത്ഥിക്കാൻ തനിച്ചുവിട്ടു?

യേശു ശിഷ്യന്മാരെ മൂന്നു പ്രാവശ്യം പ്രർത്ഥിക്കാൻ തനിച്ചുവിട്ടു.

Matthew 26:40

യേശു പ്രാർത്ഥിച്ട്ടു മടങ്ങിവന്നപ്പോൾ ശിഷ്യന്മാർ എന്തുചെയ്യുകയായിരുന്നു ?

യേശു പ്രാർത്ഥിച്ചിട്ടു മടങ്ങിവന്നപ്പോൾ ശിഷ്യന്മാർ ഉറങ്ങുകയായിരുന്നു.

Matthew 26:42

Matthew 26:43

Matthew 26:44

Matthew 26:45

Matthew 26:47

യേശുവിനെയാണു പിടിക്കേണ്ടത് എന്നു പുരുഷാരത്തിനു മനസ്സിലാകുവാൻ യൂദാ എന്തു സൂചനയാണു നൽകിയത് ?

യേശുവിനെയാണു പിടിക്കേണ്ടത് എന്നു പുരുഷാരത്തിനു സൂചന നൽകുംവിധം യൂദാ യേശുവിനെ ചുംബിച്ചു.

Matthew 26:50

Matthew 26:51

യേശുവിനെ പിടിച്ചപ്പോൾ അവന്റെ ശിഷ്യന്മാരിൽ ഒരുവൻ എന്താണു ചെയ്തത്?

യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തുകളഞ്ഞു.

Matthew 26:53

യേശുവിനു സ്വയം പ്രതിരോധിക്കുവാൻ ആവശ്യം ഉണ്ടെങ്കിൽ അവനു എന്തുചെയ്യാൻ സാധിക്കും എന്നാണു യേശു പറഞ്ഞത് ?

ത്ന്റെ പിതാവിനോട് ചോദിച്ചാൽ ഇപ്പോൾതന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്കു ലഭിക്കും എന്ന് യേശു പറഞ്ഞു.

Matthew 26:54

ഈ സംഭവങ്ങൾ എന്തിന്റെ നിവൃത്തിയായി സംഭവിച്ചുവെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു.

Matthew 26:56

അപ്പോൾ ശിഷ്യന്മാർ എല്ലാവരും എന്തുചെയ്തു?

അപ്പോൾ ശിഷ്യന്മാരെല്ലാവരും അവനെ വിട്ടു ഓടിപ്പോയി.

Matthew 26:59

മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും അവനെ കൊല്ലേണ്ടതിനു എന്താണു അന്വേഷിച്ചുകൊണ്ടിരുന്നത്?

അവർ യേശുവിനെ കൊല്ലേണ്ടതിനു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിക്കുകയായിരുന്നു.

Matthew 26:63

മഹാപുരോഹിതൻ യേശുവിനോട് ജീവനുള്ള ദൈവത്തെ ആണയിട്ടു കല്പിച്ചതെന്താണു ?

യേശു ദൈവപുത്രനായ ക്രിസ്തു തന്നെയൊ എന്നു പറയുവാൻ മഹാപുരോഹിതൻ അവനോട് ആണയിട്ടു കല്പിച്ചു.

Matthew 26:64

മഹാപുരോഹിതന്റെ കല്പനയോട് യേശുവിന്റെ പ്രതികരണം എന്തായിരുന്നു?

യേശുപറഞ്ഞു,“അത് നീ തന്നെ പറഞ്ഞു കഴിഞ്ഞു“

മഹാപുരോഹിതൻ എന്തു കാണും എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കിവരുന്നതും നിങ്ങൾ കാണും.

Matthew 26:65

അപ്പോൾ മഹാപുരോഹിതൻ അവനെതിരെ എന്തു കുറ്റമാണു ആരോപിച്ചത് ?

മഹാപുരോഹിതൻ യേശു ദൈവദൂഷണം പറഞ്ഞു എന്ന് അവനെതിരേ കുറ്റം ആരോപിച്ചു.

Matthew 26:67

യേശുവിന്മേൽ കുറ്റം ആരോപിച്ച ശേഷം അവർ അവനോട് എന്തെല്ലാം ചെയ്തു ?

അവർ യേശുവിന്റെ മുഖത്തു തുപ്പി,അവനെ മുഷ്ടി ചുരുട്ടി കുത്തി, അവന്റെ കന്നത്തടിച്ചു.

Matthew 26:70

നീ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്ന് ചിലർ പത്രൊസിനോട് ചോദിച്ച മൂന്ന് അവസരത്തിലും പത്രൊസ് എന്താണു ഉത്തരം പറഞ്ഞത്?

താൻ യേശുവിനെ അറിയുന്നില്ല എന്ന് പത്രൊസ് ഉത്തരം പറഞ്ഞു.

Matthew 26:72

Matthew 26:74

മൂന്നാമത്തെ പ്രാവശ്യം പത്രൊസ് ഉത്തരം പറഞ്ഞ ഉടനെ എന്തു സംഭവിച്ചു?

മൂന്നാമത്തെ പ്രാവശ്യം പത്രൊസ് ഉത്തരം പറഞ്ഞ ഉടനെ കോഴി കൂകി.

Matthew 26:75

താൻ മൂന്നാമതു യേശുവിനെ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞ ശേഷം പത്രൊസ് എന്താണു ഓർത്തത് ?

കോഴി കൂകും മുമ്പെ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു.