Matthew 25

Matthew 25:3

ബുദ്ധിയില്ലാത്ത കന്യകമാർ മണവാളനെ എതിരേല്പാൻ പുറപ്പെട്ടപ്പോൾ എന്താണു ചെയ്യാതിരുന്നത്?

ബുദ്ധിയില്ലാത്ത കന്യകമാർ അവരുടെ വിളക്ക് എടുത്തു, എന്നാൽ ആ കൂടെ എണ്ണ എടുത്തില്ല.

Matthew 25:4

ബുദ്ധിയുള്ള കന്യകമാർ മണവാളനെ എതിരേല്പാൻ പുറപ്പെട്ടപ്പോൾ അവർ എന്താണു ചെയ്തത് ?

ബുദ്ധിയുള്ള കന്യകമാർ തങ്ങളുടെ വിളക്ക് എടുത്തപ്പോൾ ആ കൂടെ പാത്രത്തിൽ എണ്ണയും എടുത്തു.

Matthew 25:5

എപ്പോഴാണു മണവാളൻ വന്നത്? അതു പ്രതീക്ഷിച്ച സമയമായിരുന്നോ ?

അർദ്ധരാത്രിയിൽ അവർ പ്രതീക്ഷിക്കാത്ത സമയത്ത് മണവാളൻ വന്നു.

Matthew 25:6

Matthew 25:8

മണവാളൻ വന്നപ്പോൾ ബുദ്ധിയില്ലാത്ത കന്യകമാർക്ക് എന്തു സംഭവിച്ചു ?

ബുദ്ധിയില്ലാത്ത കന്യകമാർ എണ്ണ വാങ്ങേണ്ടതിനു വിൽക്കുന്നവരുടെ അടുക്കൽ പോകേണ്ടിവന്നു, അവർ മടങ്ങിവന്നപ്പോൾ വാതിൽ അവരുടെ മുമ്പിൽ അടയ്ക്കപ്പെട്ടിരുന്നു.

Matthew 25:10

മണവാളൻ വന്നപ്പോൾ ബുദ്ധിയുള്ള കന്യകമാർക്ക് എന്തു സംഭവിച്ചു ?

ബുദ്ധിയുള്ള കന്യകമാർ മണവാളനോടുകൂടെ കല്ല്യാണസദ്യയ്ക്കു ചെന്നു.

Matthew 25:12

Matthew 25:13

കന്യകമാരുടെ ഉപമയിൽനിന്ന് വിശ്വാസികൾ എന്തു മനസ്സിലാക്കണമെന്നാണു യേശു ആഗ്രഹിച്ചത് ?

യേശു വിശ്വാസികളോടു പറഞ്ഞ,നാളും നാഴികയും നിങ്ങൾ അറിയായ്കയാൽ ഉണർന്നിരിപ്പിൻ.

Matthew 25:16

യജമാനൻ പരദേശത്തു പോയപ്പോൾ അഞ്ചു താലന്തു ലഭിച്ച ദാസനും രണ്ടു താലന്തു ലഭിച്ചവനും അവരുടെ താലന്തുകൊണ്ട് എന്തു ചെയ്തു ?

അഞ്ചു താലന്തു ലഭിച്ച ദാസൻ അതുകൊണ്ടു വ്യാപാരം ചെയ്ത് അഞ്ചുകൂടെ നേടി, രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.

Matthew 25:17

Matthew 25:18

യജമാനൻ പരദേശത്തു പോയപ്പോൾ ഒരു താലന്തു ലഭിച്ചവൻ ആ താലന്തുകൊണ്ട് എന്തു ചെയ്തു ?

ഒരു താലന്തു ലഭിച്ച ദാസൻ നിലത്ത് ഒരു കുഴി കുഴിച്ച് അവന്റെ യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.

Matthew 25:19

യജമാനൻ തന്റെ പരദേശയാത്രയിൽ എത്ര കാലം കഴിച്ചു ?

യജമാനൻ വളരെ കാലം താമസിച്ചു.

Matthew 25:20

യജമാനൻ മടങ്ങിവന്നപ്പോൾ അഞ്ചു താലന്തും രണ്ടു താലന്തും ലഭിച്ച ദാസന്മാർക്ക് എന്തു നൽകി?

യജമാനൻ അവരോട് ,“നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ“ എന്നുപറഞ്ഞ് അവരെ അധികം കാര്യങ്ങൾക്കു വിചാരകരാക്കി.

Matthew 25:23

Matthew 25:24

യജമാനൻ മടങ്ങിവന്നപ്പോൾ ആ ഒരു താലന്തു ലഭിച്ച ദാസനോട് എന്തു ചെയ്തു ?

യജമാനൻ അവനെ “ദുഷ്ടനും മടിയനുമായ ദാസനേ“ എന്നുവിളിച്ചുകൊണ്ട് ആ ഒരു താലന്ത് അവന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞു, അവനെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളഞ്ഞു.

Matthew 25:30

Matthew 25:31

മനുഷ്യപുത്രൻ വന്ന് തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ അവൻ എന്താണു ചെയ്യാൻപോകുന്നത് ?

മനുഷ്യപുത്രൻ സകല ജാതികളേയും തന്റെ മുമ്പിൽ കൂട്ടി അവരെ രണ്ടായി തമ്മിൽ വേർ തിരിക്കും.

Matthew 25:32

Matthew 25:34

രാജാവിന്റെ വലത്തുഭാഗത്തുള്ളവർക്ക് എന്താണു ലഭിക്കുവാൻപോകുന്നത് ?

രാജാവിന്റെ വലത്തുഭാഗത്തുള്ളവർക്ക് ലോകസ്ഥാപനം മുതൽ അവർക്കായി ഒരുക്കിയിരിക്കുന്ന രാജ്യം ലഭിക്കും.

Matthew 25:35

രാജാവിന്റെ വലത്തുഭാഗത്തുള്ളവർ എന്തായിരുന്നു തങ്ങളുടെ ജീവിതത്തിൽ ചെയ്തത് ?

രാജാവിന്‍റെ വലത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം നൽകി, ദാഹിച്ചവർക്കു വെള്ളം കൊടുത്തു,അതിഥികളെ സ്വീകരിച്ചു,നഗ്നരായിരുന്നവരെ ഉടുപ്പിച്ചു,രോഗികളെ പരിചരിച്ചു,തടവിലായിരുന്നവരെ സന്ദർശിച്ചു.

Matthew 25:40

Matthew 25:41

രാജാവിന്റെ ഇടത്തുഭാഗത്തു നിൽക്കുന്നവർക്ക് എന്താണു ലഭിക്കുവാൻപോകുന്നത് ?

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർക്ക് പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി അവകാശമായി ലഭിക്കും.

Matthew 25:42

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർ അവരുടെ ജീവിതത്തിൽ എന്തായിരുന്നു ചെയ്യാതിരുന്നത് ?

രാജാവിന്റെ ഇടത്തുഭാഗത്തുള്ളവർ വിശന്നവർക്ക് ഭക്ഷണം കൊടുത്തില്ല,ദാഹിച്ചവർക്ക് വെള്ളം കൊടുത്തില്ല, അതിഥികളെ സ്വീകരിച്ചില്ല, നഗ്നരായിരുന്നവരെ ഉടുപ്പിച്ചില്ല, രോഗികളെ ശുശ്രൂഷിച്ചില്ല, തടവിലായിരുന്നവരെ സന്ദർശിച്ചില്ല.

Matthew 25:45