Matthew 28

Matthew 28:1

മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും യേശുവിന്റെ കല്ലറയ്ക്കൽ പോയത് ഏതു ദിവസം ഏതു സമയത്തായിരുന്നു?

ആഴ്ച്ചവട്ടത്തിന്റെ ഒന്നാംദിവസം നേരം വെളുക്കുമ്പോൾ അവർ യേശുവിന്റെ കല്ലറ കാണ്മാൻ ചെന്നു.

Matthew 28:2

യേശുവിന്റെ കല്ലറവാതിൽക്കൽനിന്ന് എങ്ങനെയാണു കല്ലു ഉരുട്ടിമാറ്റിയത് ?

കർത്താവിന്റെ ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് കല്ല് ഉരുട്ടിമാറ്റിയിരുന്നു.

Matthew 28:4

ദൂതനെ കണ്ടപ്പോൾ കാവൽക്കാർക്ക് എന്തു സംഭവിച്ചു?

കാവൽക്കാർ ദൂതനെ കണ്ടു പേടിച്ചുവിറെച്ചു മരിച്ചവരെപ്പോലെ ആയി.

Matthew 28:5

ദൂതൻ ആ രണ്ടു സ്ത്രീകളോട് എന്താണു യേശുവിനെക്കുറിച്ചു പറഞ്ഞത് ?

യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നും അവർക്കു മുമ്പായി ഗലീലയിലേയ്ക്കു പോകുന്നു എന്നും ദൂതൻ പറഞ്ഞു.

Matthew 28:7

Matthew 28:8

ആ രണ്ടു സ്ത്രീകൾ യേശു ഉയിർത്തെഴുന്നേറ്റു എന്ന വാർത്ത ശിഷ്യന്മാരെ അറിയിക്കുവാൻപോയപ്പോൾ എന്താണു വഴിയിൽ വെച്ചു സംഭവിച്ചത്?

ആ സ്ത്രീകൾ യേശുവിനെ കണ്ടുമുട്ടി, അവർ അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

Matthew 28:9

Matthew 28:11

കല്ലറയ്ക്കൽ സംഭവിച്ച കാര്യങ്ങൾ പടയാളികൾ മഹാപുരോഹിതന്മാരോടു പറഞ്ഞപ്പോൾ മഹാപുരോഹിതന്മാർ എന്താണു ചെയ്തത് ?

മഹാപുരോഹിതന്മാർ പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു, അവർ ഉറങ്ങുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ വന്ന് അവന്റെ ശരീരം കട്ടുകൊണ്ടുപോയി എന്നു പറയിച്ചു.

Matthew 28:13

Matthew 28:17

ശിഷ്യന്മാർ ഗലീലയിൽ യേശുവിനെ കണ്ടപ്പോൾ അവർ എന്താണു ചെയ്തത് ?

ശിഷ്യന്മാർ യേശുവിനെ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

Matthew 28:18

യേശുവിനു എന്തു അധികാരം നൽകപ്പെട്ടിരിക്കുന്നു എന്നാണു അവൻ പറഞ്ഞത് ?

സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നൽകപ്പെട്ടിരിക്കുന്നു എന്ന് യേശു പറഞ്ഞു.

Matthew 28:19

യേശു തന്റെ ശിഷ്യന്മാരോടു ചെയ്യുവാൻ കല്പിച്ച മൂന്നു കാര്യങ്ങൾ എന്തൊക്കെയാണു ?

യേശു തന്റെ ശിഷ്യന്മാരോട് പുറപ്പെട്ടുപോയി സകല ജാതികളെയും ശിഷ്യരാക്കുവാനും അവരെ സ്നാനപ്പെടുത്തുവാനും യേശുവിന്റെ കല്പനകൾ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിപ്പാനും കല്പിച്ചു.

യേശു തന്റെ ശിഷ്യന്മാരോട് ഏതു നാമത്തിൽ സ്നാനപ്പെടുത്തുവാനാണു പറഞ്ഞത്?

യേശു തന്റെ ശിഷ്യന്മാരോട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുവാൻ പറഞ്ഞു.

Matthew 28:20

അവസാനമായി എന്തു വാഗ്ദത്തമാണു യേശു തന്റെ ശിഷ്യന്മാർക്കു നൽകിയത് ?

യേശു ലോകാവസാനത്തോളവും അവരോടുകൂടെ ഉണ്ട് എന്നു അവർക്കു വാഗ്ദത്തം നൽകി.