Matthew 3

മത്തായി 03 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങളില്‍ വായനക്ക് എളുപ്പത്തിനു വേണ്ടി പഴയനിയമ ഉദ്ധരണികൾ പേജിന്‍റെ വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യു‌എൽ‌ടിയില്‍ 3- ാ‍ംവാക്യത്തില്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കുക

ഫലം തിരുവെഴുത്തുകളിലെ ഒരു സാധാരണ പ്രതീകാത്മക പദമാണ്. നല്ലതോ ചീത്തയോ ആയ പെരുമാറ്റത്തിന്‍റെ ഫലങ്ങൾ വിവരിക്കാൻ എഴുത്തുകാർ ഇത് ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ, ദൈവം കല്പിക്കുന്നതുപോലെ ജീവിക്കുന്നതിന്‍റെ ഫലമാണ് നല്ല ഫലം. (കാണുക: /WA-Catalog/ml_tw?section=other#fruit)

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു

സ്വർഗ്ഗരാജ്യം യോഹന്നാൻ ഈ വാക്കുകൾ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ നിലവിലുണ്ടോ അല്ലെങ്കിൽ വരുമോ എന്ന് ആർക്കും കൃത്യമായി അറിയുമായിരുന്നില്ല. ഇംഗ്ലീഷ് വിവർത്തനങ്ങൾ പലപ്പോഴും വന്നെത്തിയിരിക്കുന്നു എന്ന വാചകം ഉപയോഗിക്കുന്നു, എന്നാൽ ഈ വാക്കുകൾ വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. മറ്റ് പതിപ്പുകൾ സമീപിച്ചിരിക്കുന്നു, അടുത്തുവന്നിരിക്കുന്നു എന്നീ ശൈലികൾ ഉപയോഗിക്കുന്നു

Matthew 3:1

General Information:

യോഹന്നാൻ സ്നാപകന്‍റെ ശുശ്രൂഷയെക്കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. 3-‍ാ‍ം വാക്യത്തിൽ, യേശുവിന്‍റെ ശുശ്രൂഷയ്‌ക്കായി വഴിയൊരുക്കുന്നതിനായി ദൈവം നിയോഗിച്ച ദൂതനാണ് യോഹന്നാൻ സ്നാപകൻ എന്ന് കാണിക്കാൻ യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

In those days

യോസേഫും കുടുംബവും ഈജിപ്തിൽ വിട്ട് നസറെത്തിലേക്ക് പോയതിന് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ളതാണ് ഇത്. യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്ന സമയത്തിനടുത്തായിരിക്കാം ഇത്. സമാന പരിഭാഷ: കുറച്ച് സമയത്തിന് ശേഷം അല്ലെങ്കിൽ ""കുറച്ച് വർഷങ്ങൾക്ക് ശേഷം

Matthew 3:2

Repent

ഇത് ബഹുവചന രൂപത്തിലാണ്. യോഹന്നാന്‍ ജനക്കൂട്ടത്തോട് സംസാരിക്കുന്നത്. (കാണുക: /WA-Catalog/ml_tm?section=translate#figs-you)

the kingdom of heaven is near

“സ്വർഗ്ഗരാജ്യം” എന്ന വാക്യം ദൈവം രാജാവായി ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ വാചകം മത്തായിയുടെ പുസ്തകത്തിൽ മാത്രമാണ് കാണുന്നത്. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ “സ്വർഗ്ഗം” എന്ന പദം ഉപയോഗിക്കുക. സമാന പരിഭാഷ: “സ്വർഗ്ഗത്തിലുള്ള നമ്മുടെ ദൈവം വൈകാതെ തന്നെത്താന്‍ രാജാവായി വെളിപ്പെടുത്തും” (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

Matthew 3:3

For this is he who was spoken of by Isaiah the prophet, saying

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: യെശയ്യാവ് പ്രവാചകൻ യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുമ്പോൾ പറഞ്ഞിരുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

The voice of one calling out in the wilderness

ഇത് ഒരു വാക്യമായി പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: മരുഭൂമിയിൽ വിളിച്ചു പറയുന്ന ഒരുവന്‍റെ ശബ്ദം കേൾക്കുന്നു അല്ലെങ്കിൽ ""മരുഭൂമിയിൽ നിന്ന് ആരെങ്കിലും വിളിച്ചു പറയുന്ന ഒരുവന്‍റെ ശബ്ദം അവർ കേൾക്കുന്നു

Make ready the way of the Lord ... make his paths straight

ഈ രണ്ട് വാക്യങ്ങളും ഒരേ കാര്യം അർത്ഥമാക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parallelism)

Make ready the way of the Lord

കർത്താവിനായി വഴി ഒരുക്കുക.  ഇപ്രകാരം ചെയ്യുന്നത് കർത്താവിന്‍റെ സന്ദേശം വരുമ്പോൾ കേൾക്കാൻ തയ്യാറാകുന്നതിനെ സൂചിപ്പിക്കുന്നു. ആളുകൾ അവരുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ചാണ് ഇത് ചെയ്യുന്നത്. സമാന പരിഭാഷ: കർത്താവിന്‍റെ സന്ദേശം അവന്‍ വരുമ്പോൾ കേൾക്കാൻ തയ്യാറാകുക അല്ലെങ്കിൽ അനുതപിക്കുക, കർത്താവ് വരാൻ തയ്യാറാകുക (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor, /WA-Catalog/ml_tm?section=translate#figs-explicit)

Matthew 3:4

Now ... wild honey

പ്രധാന കഥാ ഇതിവൃത്തത്തിലെ ഒരു ഇടവേള സൂചിപ്പിക്കുന്നതിന് ഇപ്പോൾ എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ മത്തായി ഈ ഭാഗത്ത് പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#writing-background)

wore clothing from camel's hair and a leather belt around his waist

ഈ വസ്ത്രം സൂചിപ്പിക്കുന്നത് യോഹന്നാൻ പണ്ടുമുതലുള്ള പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ്, പ്രത്യേകിച്ച് ഏലിയാവ് പ്രവാചകൻ. (കാണുക: /WA-Catalog/ml_tm?section=translate#translate-symaction, /WA-Catalog/ml_tm?section=translate#figs-explicit)

Matthew 3:5

Then Jerusalem, all Judea, and all the region

യെരുശലേം,"" യെഹൂദ്യ, പ്രദേശം എന്നീ വാക്കുകൾ ആ പ്രദേശങ്ങളിൽ നിന്നുള്ളവർക്കുള്ള പര്യായങ്ങളാകുന്നു. എല്ലാവരും എന്ന വാക്ക് വളരെയധികം ആളുകൾ പോയി എന്നതിന്‍റെ അതിശയോക്തിയാണ്. സമാന പരിഭാഷ: പിന്നെ യെരുശലേം, യെഹൂദ്യ, പ്രദേശങ്ങളിൽ നിന്നുള്ള വളരെയധികം ആളുകൾ""(കാണുക: /WA-Catalog/ml_tm?section=translate#figs-metonymy, /WA-Catalog/ml_tm?section=translate#figs-hyperbole)

Matthew 3:6

They were baptized by him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: യോഹന്നാൻ അവരെ സ്നാനപ്പെടുത്തി (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

They were baptized

യെരുശലേം, യെഹൂദ്യ, യോർദ്ദാൻ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇത് സൂചിപ്പിക്കുന്നു.

Matthew 3:7

General Information:

യോഹന്നാൻ സ്നാപകൻ പരീശന്മാരെയും സദൂക്യരെയും ശാസിക്കാൻ തുടങ്ങുന്നു.

You offspring of vipers, who

ഇതൊരു രൂപകമാണ്. ഇവിടെ സന്തതി എന്നാൽ സ്വഭാവഗുണം എന്നാണ് അർത്ഥമാക്കുന്നത്. അണലികള്‍ ഒരുതരം അപകടകാരികളായ പാമ്പുകളും തിന്മയെ പ്രതിനിധീകരിക്കുന്നതുമാണ്. ഇത് ഒരു പ്രത്യേക വാക്യമായി പ്രസ്താവിക്കാം. സമാന പരിഭാഷ: നിങ്ങൾ വിഷമുള്ള പാമ്പുകളേ! ആരാണ് അല്ലെങ്കിൽ നിങ്ങൾ വിഷ പാമ്പുകളെപ്പോലെ തിന്മയുള്ളവരാണ് (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

who warned you to flee from the wrath that is coming?

പരീശന്മാരെയും സദൂക്യരെയും ശാസിക്കാൻ യോഹന്നാൻ ഒരു ചോദ്യം ഉപയോഗിക്കുന്നു, കാരണം ദൈവം അവരെ ശിക്ഷിക്കാതിരിക്കാൻ തങ്ങളെ സ്നാനപ്പെടുത്താൻ ആവശ്യപ്പെട്ടു, എന്നാൽ പാപം ചെയ്യുന്നത് ഉപേക്ഷിക്കാന്‍ അവർ ആഗ്രഹിച്ചില്ല. സമാന പരിഭാഷ: നിങ്ങൾക്ക് ഇതുപോലുള്ള ദൈവക്രോധത്തിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. അല്ലെങ്കിൽ ഞാൻ നിങ്ങളെ സ്നാനപ്പെടുത്തിയതുകൊണ്ട് നിങ്ങൾക്ക് ദൈവക്രോധത്തിൽ നിന്ന് ഓടിപ്പോകാമെന്ന് കരുതരുത്. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

flee from the wrath that is coming

ക്രോധം"" എന്ന വാക്ക് ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, കാരണം അവന്‍റെ ക്രോധം അതിനു മുമ്പ് വരുന്നതാണ്. സമാന പരിഭാഷ: വരാനിരിക്കുന്ന ശിക്ഷയിൽ നിന്ന് ഒളിച്ചോടുക അല്ലെങ്കിൽ ദൈവം നിങ്ങളെ ശിക്ഷിക്കാൻ പോകുന്നതിനാൽ രക്ഷപ്പെടുക (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

Matthew 3:8

Therefore produce fruit worthy of repentance

ഫലം കായ്ക്കുക"" എന്ന വാചകം ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: നിങ്ങൾ ശരിക്കും മാനസാന്തരപ്പെട്ടുവെന്ന് നിങ്ങളുടെ പ്രവൃത്തികൾ കാണിക്കട്ടെ (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 3:9

We have Abraham for our father

അബ്രഹാം നമ്മുടെ പൂർവ്വികൻ അല്ലെങ്കിൽ ഞങ്ങൾ അബ്രഹാമിന്‍റെ പിൻഗാമികളാണ്. അവർ അബ്രഹാമിന്‍റെ സന്തതികളായതിനാൽ ദൈവം അവരെ ശിക്ഷിക്കില്ലെന്ന് യഹൂദ നേതാക്കൾ കരുതി. (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

For I say to you

യോഹന്നാന്‍ പറയാൻ പോകുന്ന കാര്യങ്ങൾക്ക് ഇത് ഊന്നൽ നൽകുന്നു.

God is able to raise up children for Abraham even out of these stones

ഈ കല്ലുകളിൽ നിന്ന് പോലും ശാരീരിക സന്തതികളെ സൃഷ്ടിക്കാനും അബ്രഹാമിന് നൽകാനും ദൈവത്തിന് കഴിയും

Matthew 3:10

Connecting Statement:

യോഹന്നാൻ സ്നാപകൻ പരീശന്മാരെയും സദൂക്യരെയും ശാസിക്കുന്നത് തുടരുന്നു.

But already the ax has been placed against the root of the trees. So every tree that does not produce good fruit is chopped down and thrown into the fire

ഈ ഉപമയുടെ അർത്ഥം പാപികളെ ശിക്ഷിക്കാൻ ദൈവം തയ്യാറാണ് എന്നാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവത്തിന് കോടാലി ഉണ്ട്, മോശം ഫലം കായ്ക്കുന്ന ഏത് വൃക്ഷത്തെയും വെട്ടി കത്തിച്ചുകളയാന്‍ അവൻ ഒരുങ്ങിയിരിക്കുന്നു അല്ലെങ്കിൽ മോശം ഫലം വളരുന്ന ഒരു വൃക്ഷത്തെ വെട്ടി കത്തിക്കാൻ ഒരു വ്യക്തി കോടാലിയുമായി തയ്യാറാകുന്നതുപോലെ, നിങ്ങളുടെ പാപങ്ങൾക്ക് ഒത്തവണ്ണം നിങ്ങളെ ശിക്ഷിക്കാൻ ദൈവം തയ്യാറായിരിക്കുന്നു(കാണുക: /WA-Catalog/ml_tm?section=translate#figs-metaphor, /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 3:11

for repentance

നിങ്ങൾ അനുതപിച്ചുവെന്ന് കാണിക്കാൻ

But he who comes after me

യോഹന്നാന്‍റെ പിന്നാലെ വരുന്ന വ്യക്തിയാണ് യേശു.

is mightier than I

എന്നെക്കാൾ പ്രധാന്യമേറിയവനാകുന്നു

He will baptize you with the Holy Spirit and with fire

ഈ ഉപമ യോഹന്നാന്‍റെ ജലസ്നാനത്തെ ഭാവിയിലെ അഗ്നി സ്നാനവുമായി താരതമ്യം ചെയ്യുന്നു. ഇതിനർത്ഥം യോഹന്നാന്‍റെ സ്നാനം പ്രതീകാത്മകമായി ആളുകളെ അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെയും തീയുടെയും സ്നാനം മനുഷ്യരുടെ പാപങ്ങളെ ശുദ്ധീകരിക്കും. സാധ്യമെങ്കിൽ, യോഹന്നാന്‍റെ സ്നാനവുമായി താരതമ്യപ്പെടുത്തുന്നതിന് നിങ്ങളുടെ വിവർത്തനത്തിൽ സ്നാപനം എന്ന പദം ഉപയോഗിക്കുക. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 3:12

His winnowing fork is in his hand, both to thoroughly clear off his threshing floor

ഈ ഉപമ ക്രിസ്തു നീതിമാന്മാരെ അനീതിക്കാരായ ജനങ്ങളിൽ നിന്ന് വേർതിരിക്കുന്ന രീതിയെ ഒരു മനുഷ്യൻ ഗോതമ്പ് ധാന്യത്തെ പതിരിൽ നിന്ന് വേർതിരിക്കുന്ന രീതിയുമായി താരതമ്യം ചെയ്യുന്നു. സമാന പരിഭാഷ: ക്രിസ്തു ഒരു വീശുമുറം കയ്യിലുള്ള ഒരു മനുഷ്യനെപ്പോലെയാണ് (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

His winnowing fork is in his hand

ഇവിടെ അവന്‍റെ കൈയിൽ എന്നതിനർത്ഥം ആ വ്യക്തി പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നു എന്നാണ്. സമാന പരിഭാഷ: ക്രിസ്തു ഒരു വീശുമുറം പിടിച്ചിരിക്കുന്നതിനാല്‍ അവന്‍ തയ്യാറായിരിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-idiom)

winnowing fork

ഗോതമ്പിനെ വായുവിലേക്ക് വലിച്ചെറിയുന്നതിനുള്ള ഉപകരണമാണിത്. ഭാരം കൂടിയ ധാന്യം പിന്നിലേക്ക്‌ വീഴുകയും അനാവശ്യമായ പതിരിനെ കാറ്റിൽ പറത്തുകയും ചെയ്യുന്നു. ഇത് മരം കൊണ്ട് നിർമ്മിച്ച വീതിയേറിയ അഗ്രങ്ങളുള്ള ഒരു കവരത്തടിക്ക് സമാനമാണത്. (കാണുക: /WA-Catalog/ml_tm?section=translate#translate-unknown)

to thoroughly clear off his threshing floor

മെതിക്കളത്തിൽ വീശുമുറവുമായി പാറ്റുവാന്‍ തയാറായ ഒരു മനുഷ്യനെപ്പോലെയാണ് ക്രിസ്തു.

his threshing floor

അവന്‍റെ നിലം അല്ലെങ്കിൽ ""അവൻ ധാന്യത്തെ പതിരിൽ നിന്ന് വേർതിരിക്കുന്ന നിലം

to gather his wheat into the storehouse ... he will burn up the chaff with fire that can never be put out

ദൈവം നീതിമാന്മാരെ ദുഷ്ടരിൽ നിന്ന് എങ്ങനെ വേർതിരിക്കും എന്ന് കാണിക്കുന്ന ഒരു രൂപകമാണിത്. നീതിമാൻ ഗോതമ്പുപോലെ സ്വർഗത്തിൽ ഒരു കർഷകന്‍റെ കലവറയിലേക്കു പോകും. പതിരു പോലെയുള്ളവരെ ദൈവം ഒരിക്കലും കെടാത്ത തീയിൽ കത്തിക്കും. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

can never be put out

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ഒരിക്കലും കെടുകയില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 3:13

Connecting Statement:

ഈ രംഗം, യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനപ്പെടുത്തുന്ന പിന്നീടുള്ള സമയത്തേക്ക് മാറുന്നു.

to be baptized by him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: അതിനാൽ യോഹന്നാന് അവനെ സ്നാനപ്പെടുത്താൻ കഴിഞ്ഞു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 3:14

I need to be baptized by you, and yet you come to me?

യേശുവിന്‍റെ അഭ്യർത്ഥനയിൽ അതിശയം പ്രകടിപ്പിക്കാൻ യോഹന്നാൻ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: നീ എന്നെക്കാൾ പ്രാധാന്യമുള്ളവനാണ്. ഞാൻ നിന്നെ സ്നാനപ്പെടുത്തുകയല്ല . നിങ്ങൾ എന്നെ സ്നാനപ്പെടുത്തണം. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

Matthew 3:15

for us

ഇവിടെ ഞങ്ങൾ എന്നത് യേശുവിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-inclusive)

Matthew 3:16

Connecting Statement:

യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്. യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് അതിൽ വിവരിക്കുന്നു.

After he was baptized

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

behold

ഇവിടെ ഇതാ എന്ന വാക്ക് തുടർന്നുള്ള അതിശയകരമായ വിവരങ്ങളിൽ ശ്രദ്ധ ചെലുത്താൻ നമുക്ക് സൂചന നല്‍കുന്നു.

the heavens were opened to him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: യേശു ആകാശം തുറന്നതായി കണ്ടു അല്ലെങ്കിൽ ദൈവം ആകാശം യേശുവിനു തുറന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

coming down like a dove

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇത് ആത്മാവ് ഒരു പ്രാവിന്‍റെ രൂപത്തിലായിരുന്നുവെന്ന പ്രസ്താവന മാത്രമാണ് അല്ലെങ്കിൽ 2) ഇത് ആത്മാവ് യേശുവിന്‍റെ മേൽ സൌമ്യമായി ഇറങ്ങിവരുന്ന ആത്മാവിനെ താരതമ്യം ചെയ്യുന്ന ഒരു ഉപമയാണ്, ഒരു പ്രാവ് ആയിരിക്കുന്ന പോലെ. (കാണുക: /WA-Catalog/ml_tm?section=translate#figs-simile)

Matthew 3:17

a voice came out of the heavens saying

യേശു സ്വർഗത്തിൽ നിന്ന് ഒരു ശബ്ദം കേട്ടു. ഇവിടെ ശബ്ദം എന്നത് ദൈവം സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ദൈവം സ്വർഗത്തിൽ നിന്ന് സംസാരിച്ചു (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

my Son

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: /WA-Catalog/ml_tm?section=translate#guidelines-sonofgodprinciples)