Matthew 4

Matthew 4:1

ആരാണു പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിനു യേശുവിനെ മരുഭൂമിയിലേയ്ക്കു നടത്തിയത് ?

പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിനു പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേയ്ക്കു നടത്തി.

Matthew 4:2

യേശു എത്ര കാലം മരുഭൂമിയിൽ ഉപവസിച്ചു ?

യേശു നാല്പതു പകലും നാല്പതു രാവും മരുഭൂമിയിൽ ഉപവസിച്ചു.

Matthew 4:3

പിശാച് യേശുവിനു നൽകിയ ഒന്നാമത്തെ പരീക്ഷ എന്തായിരുന്നു ?

കല്ല് അപ്പമായിതീര്ക്കേണ്ടതിനായി പിശാച് യേശുവിനെ പരീക്ഷിച്ചു.

Matthew 4:4

ഒന്നാമത്തെ പരീക്ഷയ്ക്കുള്ള യേശുവിന്റെ മറുപടി എന്തായിരുന്നു ?

യേശു പറഞ്ഞു, മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്ന് വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു.

Matthew 4:5

പിശാച് യേശുവിന് നൽകിയ രണ്ടാമത്തെ പരീക്ഷണം എന്തായിരുന്നു ?

പിശാച് യേശുവിനെ ദൈവാലയത്തില്നിന്ന് താഴേയ്ക്ക് ചാടുവാൻ പ്രേരിപ്പിച്ചു.

Matthew 4:6

Matthew 4:7

രണ്ടാമത്തെ പരീക്ഷയ്ക്കുള്ള യേശുവിന്റെ മറുപടി എന്തായിരുന്നു ?

നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് യേശു അതിനു മറുപടി പറഞ്ഞു.

Matthew 4:8

പിശാച് യേശുവിനു നൽകിയ മൂന്നാമത്തെ പ്രലോഭനം എന്തായിരുന്നു ?

തന്നെ നമസ്കരിച്ചാൽ ലോകത്തിലുള്ള സകല രാജ്യങ്ങളേയും തിരിച്ച് തരാം എന്ന് പിശാച് യേശുവിനെ പരീക്ഷിച്ചു.

Matthew 4:9

Matthew 4:10

മൂന്നാമത്തെ പരീക്ഷണത്തിനു യേശു നൽകിയ മറുപടി എന്തായിരുന്നു?

യേശു അതിനു നൽകിയ മറുപടി,നിന്‍റെ ദൈവമായ കർത്താവിനെ സേവിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നായിരുന്നു.

Matthew 4:15

യേശു ഗലീലയിലെ കഫർന്നഹൂമിലേയ്ക്കു ചെന്നപ്പോൾ ഏതു പ്രവചനമാണു നിവൃത്തിയായത് ?

ഗലീലായിലുള്ള ജനം വലിയോരു വെളിച്ചം കണ്ടു എന്ന യെശയ്യാപ്രവാചകന്റെ പ്രവചനം നിവൃത്തിയായി.

Matthew 4:16

Matthew 4:17

അന്നു മുതൽ യേശു ഏതു സന്ദേശമാണ് പ്രസംഗിച്ചു തുടങ്ങിയത് ?

യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു.

Matthew 4:18

പത്രൊസും അന്ത്രെയാസും യാക്കോബും യോഹന്നാനും എങ്ങനെയാണു തങ്ങളുടെ ഉപജീവനം കഴിച്ചിരുന്നത് ?

പത്രൊസും അന്ത്രെയാസും യാക്കോബും യോഹന്നാനും എല്ലാവരും മീൻപിടിക്കുന്നവരായിരുന്നു.

Matthew 4:19

പത്രൊസിനെയും അന്ത്രെയാസിനെയും എങ്ങനെയുള്ളവരാക്കിത്തീർക്കും എന്നാണു യേശു പറഞ്ഞത് ?

യേശു പത്രൊസിനോടും അന്ത്രെയാസിനോടും അവൻ അവരെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.

Matthew 4:21

Matthew 4:23

ഈ കാലത്ത് യേശു എവിടെയാണു ഉപദേശിച്ചുകൊണ്ടിരുന്നത് ?

യേശു ഗലീലയിലെ യെഹുദ പള്ളികളിൽ ഉപദേശിച്ചുകൊണ്ടിരുന്നു.

Matthew 4:24

ഏതു അവസ്ഥയിലുള്ള മനുഷ്യരെയാണു യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത് ? യേശു അവരെ എന്തു ചെയ്തു ?

സകലവിധ രോഗികളേയും ഭൂതഗ്രസ്തരേയും യേശുവിന്റെ അടുക്കല് കൊണ്ടുവന്നു അവന്‍ അവരെ സൗഖ്യമാക്കി.

Matthew 4:25

ഈ സമയത്ത് എത്ര ആളുകൾ യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു ?

വലിയ ഒരു ജനസമൂഹം ഈ സമയത്ത് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.