Matthew 3

Matthew 3:2

യോഹന്നാൻസ്നാപകൻ മരുഭൂമിയിൽ പ്രസംഗിച്ച സന്ദേശം എന്തായിരുന്നു?

യോഹന്നാൻ പ്രസംഗിച്ചത് ,“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസ്സാന്തരപ്പെടുവിൻ“ എന്നായിരുന്നു.

Matthew 3:3

യോഹന്നാൻസ്നാപകൻ വന്ന് എന്തു പ്രവൃത്തി ചെയ്യും എന്നായിരുന്നു യെശയ്യാപ്രവചനത്തിൽ പറഞ്ഞത് ?

യോഹന്നാൻസ്നാപകൻ കർത്താവിന്റെ വഴി ഒരുക്കും എന്നതായിരുന്നു പ്രവാചകവാക്യം.

Matthew 3:6

യോഹന്നാനാൽ സ്നാനം ഏറ്റപ്പോള്‍ ജനം എന്താണു ചെയ്തത് ?

പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് അവര് സ്നാനം ഏറ്റു.

Matthew 3:8

യോഹന്നാൻസ്നാപകൻ പരീശന്മാരോടും ശാസ്ത്രിമാരോടും എന്തു ചെയ്യുവാനാണു പറഞ്ഞത്?

യോഹന്നാൻസ്നാപകൻ പരീശന്മാരോടും സദൂക്യരോടും മാനസാന്തരതിനു യോഗ്യമായ ഫലം കായ്പിൻ എന്നുപറഞ്ഞു.

Matthew 3:9

യോഹന്നാൻസ്നാപകൻ പരീശ്ന്മാരോടും സദൂക്യരോടും എന്തു കാര്യം ചൊല്ലി സ്വയം പുകഴുവാൻ തുനിയരുത് എന്നാണു അവർക്കു നിർദ്ദേശം നൽകിയത് ?

അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്ന് പറയുവാൻ തുനിയരുത് എന്നാണു യോഹന്നാൻ പരീശന്മാരോടും സദൂക്യരോടും നിര്ദേശിച്ചത്.

Matthew 3:10

നല്ല ഫലം കായ്ക്കാത്ത എല്ലാ വൃക്ഷത്തിനു എന്തു സംഭവിക്കുന്നു എന്നാണ് യോഹന്നാൻ പറയുന്നത് ?

നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടു ചുട്ടുകളയുന്നു എന്ന് യോഹന്നാൻ പറയുന്നു.

Matthew 3:11

യോഹന്നാന്‍ സ്നാപകന്‍റെ പിന്നാലെ വരുന്നവൻ എങ്ങനെയാണു സ്നാനം കഴിപ്പിക്കുവാൻ പോകുന്നത്?

യോഹന്നാന്‍റെ പിന്നാലെ വരുന്ന ഒരുവൻ പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കും.

Matthew 3:15

എന്തു കൊണ്ടാണ് യോഹന്നാന് യേശുവിനെ സ്നാനപ്പെടുത്തണമെന്ന് യേശു യോഹന്നാനെ ബോധ്യപ്പെടുത്തിയത് ?

സകല നീതിയും നിവർത്തിക്കേണ്ടതിനു യോഹന്നാൻ യേശുവിനെ സ്നാനം കഴിപ്പിക്കുന്നത് ന്യായമായ കാര്യമാണെന്നാണ് യേശു പറഞ്ഞത്.

Matthew 3:16

യേശു വെള്ളത്തിൽ നിന്നു കയറിയ ഉടനെ അവൻ എന്താണു കണ്ടത് ?

യേശു വെള്ളതിൽ നിന്നു കയറിയ ഉടനെ ദൈവാത്മാവു പ്രാവ് എന്നപോലെ തന്റെമേൽ വരുന്നത് അവൻ കണ്ടു.

Matthew 3:17

യേശു സ്നാനം ഏറ്റ ഉടനെ സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം എന്തായിരുന്നു?

ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു “ എന്നായിരുന്നു സ്വർഗ്ഗത്തിൽ നിന്നുണ്ടായ ശബ്ദം,“.