Matthew 6

Matthew 6:1

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഒരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്ന് പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നി വാക്കുകൾ ബഹുവചനങ്ങളാണു.

നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്

ഒരാൾ ഒരു വലിയ ജനസമൂഹത്തിന്റെ നടുവിൽനിന്നു കാഹളം ഊതുമ്പോൾ ചെയ്യുന്നതുപോലെ നിങ്ങൾ നിങ്ങളിലേയ്ക്കുതന്നേ ജനശ്രദ്ധ കേന്ദ്രീകരിക്കരുത്. (“രൂപകം“ കാണുക).

മാനം ലഭിപ്പാൻ

5;16ൽ ഉപയോഗിച്ച അതേ പദം തന്നേ ഉപയോഗിക്കുക.

Matthew 6:3

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നീ“, “നിന്റെ“,“നിങ്ങളുടെ“ എന്നി വാക്കുകളെല്ലാം ബഹുവചനങ്ങളാണു.

വലങ്കൈ ചെയ്യുന്നത് എന്തു എന്ന് ഇടങ്കൈ അറിയരുത്

ഇത് പൂർണ്ണരഹസ്യത്തെ കുറിക്കുന്ന ഒരു രൂപകം ആണു. സധാരണയായി കൈകൾ രണ്ടും ചേർന്നാണു ഓരോ കാര്യങ്ങൾ ചെയ്യുന്നത് എന്നതുകൊണ്ട് എപ്പോഴും ഒരു കൈ ചെയ്യുന്നത് എന്താണെന്ന് മറ്റെ കൈക്ക് അറിയാൻ സാധിക്കും. അതുപോലെ നിങ്ങൾ ദരിദ്രർക്കു ഭിക്ഷ കൊടുക്കുമ്പോൾ ഏറ്റവും അടുത്ത ആൾ പോലും അത് അറിയാൻ ഇടയാകരുത് എന്നതാണു ഇതിന്റെ അർത്ഥം. (“രൂപകം“ കാണുക).

നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു

നിങ്ങൾ മറ്റുള്ളവർ അറിയാതെ ദരിദ്രർക്കു ഭിക്ഷ കൊടുക്കണം.

Matthew 6:5

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നത് എന്നു പറയുന്നു. 5,7 വാക്യങ്ങളിൽ കാണുന്ന “നിങ്ങൾ“, “നിങ്ങളോട്“ എന്നീ പദങ്ങളെല്ലാം ബഹുവചനങ്ങളാണു; വാക്യം 6ൽ അവ ഏകവചനത്തിലാണു ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ നിങ്ങൾക്ക് ചിലപ്പോൾ അവ ബഹുവചനത്തിൽ ഉപയോഗിക്കേൻടിവന്നേക്കാം.

ഞാൻ സത്യമായി നിങ്ങളോടു പറയുന്നു

AT: “ഞാൻ നിങ്ങളോടു സത്യം പറയുന്നു“.

അറയിൽ കടന്നു

“നിങ്ങളുടെ രഹസ്യ പ്രാർത്ഥനാമുറിയിൽ കടന്നു“. AT : “ഒരു സ്വകാര്യതയുള്ള സ്ഥലത്തേയ്ക്കു പോയി“ അല്ലെങ്കിൽ “ഒരു ഉൾമുറിയിൽ കടന്ന്“

രഹസ്യത്തിൽ കാണുന്ന നിങ്ങളുടെ പിതാവ്

ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം, “മനുഷ്യർ സ്വകാര്യമായി ചെയ്യുന്നത് നിങ്ങളുടെ പിതാവു കാണുന്നു.“

ജല്പനങ്ങൾ

അർത്ഥമില്ലാത്ത വാക്കുകൾ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കൽ.

അതിഭാഷണത്താൽ

“ദ്ദീർഘമായ പ്രാർത്ഥനയാൽ“ അല്ലെങ്കിൽ “വാഗ്ബാഹുല്യത്താൽ“.

Matthew 6:8

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഒരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. “ഇവ്വണ്ണം പ്രാർത്ഥിപ്പിൻ“ എന്നു ആരംഭിക്കുന്ന ഭാഗം വരെ അവൻ ഒരു സമൂഹത്തോട് ബഹുവചനത്തിലാണു സംസാരിക്കുന്നത്. “ ഞങ്ങളുടെ പിതാവേ“ എന്ന സംബോധനയ്ക്കു ശേഷമുള്ള “നിങ്ങളുടെ“ എന്ന പദങ്ങൾ ഏകവചനത്തിലാണു.

നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ

“ നീ പരിശുദ്ധനാണു എന്ന സത്യം എല്ലാവരും അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.“

നിന്റെ രാജ്യം വരേണമേ

“നീ സകല മനുഷ്യരെയും സകലത്തെയും അടക്കി വാഴുന്നതു കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു“.

Matthew 6:11

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

“ഞങ്ങൾ“, “ഞങ്ങൾക്ക്“, “ഞങ്ങളുടെ“ എന്നീ പരാമർശ ങ്ങളെല്ലാം യേശു അഭിസംബോധന ചെയ്യുന്ന സമൂഹത്തെ സൂചിപ്പിക്കുന്നവയാണു.(“ഒഴികെയുള്ള” (Exclusive) കാണുക)..

കടങ്ങൾ

കടം എന്നത് ഒരാൾ മറ്റൊരാൾക്കു കൊടുത്തുതീർക്കുവാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്ന ഒരു കാര്യമാണു. ഇത് പാപക്കടങ്ങളെ കുറിക്കുന്ന ഒരു രൂപകമാണു. (“രൂപകം“ കാണുക).

കടക്കാർ

മറ്റൊരാൾക്ക് കടങ്ങൾ കൊടുത്തു തീർക്കുവാൻ കടപ്പെട്ടിരിക്കുന്നവനാണു. കടക്കാരൻ. ഇതു പാപികളെ സൂചിപ്പിക്കുന്ന ഒരു രൂപകമാണു.

Matthew 6:14

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നീ“, “നിന്റെ“ എന്നീ പദങ്ങൾ ബഹുവചനരൂപത്തിലുള്ളവയാണു.

Matthew 6:16

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്ന് പറയുന്നു. 17,18 വാക്യങ്ങളിൽ കാണുന്ന “നീ“, “നിന്റെ“ എന്നി വാക്കുകൾ എല്ലാം ഏകവചനത്തിലുള്ളവയാണു. എന്നാൽ വാക്യം 16‌ലെ “നിങ്ങൾ“ എന്ന ബഹുവചനരൂപത്തോടു തുല്യതപ്പെടുത്തുന്നതിനായി നിങ്ങൾക്കു ചിലപ്പോൾ അവയെ ബഹുവചനരൂപത്തിൽ മാറ്റേണ്ടിവന്നേക്കാം.

. അതു കൂടാതെ

കൂടാതെ.

നിന്റെ തലയിൽ എണ്ണ തേച്ച്

“നീ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ തന്നേ കാണപ്പെടട്ടെ“. ഇവിടെ “തലയിൽ എണ്ണ തേക്കുക“ എന്നതിന്റെ അർത്ഥം, സാധാരണ ചെയ്യുന്നതു പോലെ തലമുടിക്ക് ആവശ്യമായ പരിപാലനം ചെയ്യുക എന്നാണു. അതിനു “അഭിഷിക്തൻ“ എന്ന് അർത്ഥമുള്ള “ക്രിസ്തു“വുമായി ഒരു ബന്ധവുമില്ല.

Matthew 6:19

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു. വാക്യം 21ൽ ഒഴികെ മറ്റെല്ലായിടത്തും കാണുന്ന, “നിങ്ങൾ“ ,“നിങ്ങളുടെ“ എന്നി പദങ്ങളെല്ലാം ബഹുവചനങ്ങളാണു. 21ൽ കാണുന്ന “നിന്റെ‘ എന്ന ശബ്ദം ഏകവചനത്തിലുള്ളതാണു.

നിങ്ങൾക്ക് നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ

നിക്ഷേപങ്ങൾ നമുക്കുതന്നേ സന്തോഷം വരുത്തുന്ന ഭൗതിക വസ്തുക്കളാണു.

Matthew 6:22

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻപോകുന്നതെന്നു പറയുന്നു.. ഇവിടെ കാണുന്ന “നീ“, “നിന്റെ“ എന്നീ വാക്കുകൾ എല്ലാം ഏകവചനത്തിലുള്ളതാണു. എന്നാൽ നിങ്ങൾക്കു ചിലപ്പോൾ അവയുടെ ബഹുവചനരൂപം ഉപയോഗിച്ചു പരിഭാഷ ചെയ്യേണ്ടതായി വന്നേക്കാം.

കണ്ണ് ശരീരത്തിന്റെ വിളക്ക് ആകുന്നു

“ഒരു വിളക്ക് എന്നപോലെ കണ്ണു നിങ്ങൾക്കു വസ്തുക്കളെ വ്യക്തമായി കാണുവാൻ ശക്തി നൽകുന്നു.“( “രൂപകം” കാണുക).

നിന്റെ കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും

നിന്റെ കണ്ണുകൾ ആരോഗ്യമുള്ള തെങ്കിൽ,നിനക്കു നല്ല കാഴ്ച്ചശക്തിയുണ്ടെങ്കിൽ, നിന്റെ ശരീരത്തിനു മുഴുവനും ശരിയായി പ്രവർത്തിക്കുവാൻ സാധിക്കും. അങ്ങനെയെങ്കിൽ നിനക്കു ശരിയായി നടക്കാം, ശരിയായി ജോലി ചെയ്യാം. ഇത് ഒരു രൂപകമാണു. ദൈവം കാണുന്നതുപോലെ കാര്യങ്ങൾ കാണുവാനുള്ള കഴിവ്, പ്രത്യേകിച്ചും ദീനാനുകമ്പയും അത്യാഗ്രഹവും എന്ന മേഖലയിൽ.(യു.ഡി.ബി.കാണുക).

കണ്ണ്

ഈ പദം ബഹുവചനരൂപത്തിൽ പരിഭാഷപ്പെടുത്തേണ്ടിവന്നേക്കാം.

മുഴുവനും പ്രകാശിതമായിരിക്കും

ഇത് പരിജ്ഞാനത്തെ കുറിക്കുന്ന ഒരു രൂപകമാണു.

നിന്റെ കണ്ണു കേടുള്ളതെങ്കിൽ

ഇത് മാന്ത്രികവിദ്യയെ പരാമർശിക്കുന്ന വാക്കുകളല്ല. മറ്റൊരു പരിഭാഷ : “നീ കാര്യങ്ങൾ ദൈവം കാണുന്നതുപോലെ കാണുന്നില്ലെങ്കിൽ“. ഇതിനെ അത്യാഗ്രഹത്തെ കുറിക്കുന്ന ഒരു രൂപകമായും കണക്കാക്കാം(.യു. ഡി. ബി.കാണുക “ നീ എത്ര വലിയ ദുരാഗ്രഹിയായിരിക്കും “ ; 20:15കൂടെ കാണുക).

നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ

“വെളിച്ചം എന്നു നീ മനസ്സിലാക്കിയിരിക്കുന്നത് യഥാർത്ഥത്തിൽ ഇരുട്ടായിരിക്കുന്നുവെങ്കിൽ. ഇത് ദൈവം കാര്യങ്ങൾ കാണുന്നതുപോലെ കാണുന്നു എന്നു കരുതുകയും യഥാർത്ഥത്തിൽ അങ്ങനെ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ കുറിക്കുന്ന ഒരു രൂപകമാണു.

ഇരുട്ട് എത്ര വലിയത്!

ഇരുട്ടിലായിരിക്കുന്നതു ഏറ്റവും ദോഷകരമാണു. യഥാർത്ഥത്തിൽ ഇരുട്ടിലായിരിക്കുകയും വെളിച്ചത്തിലായിരി ക്കുന്നു എന്നു കരുതുകയും ചെയ്യുന്നത് അതിനേക്കാൾ ദോഷകരമാണു.

അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും;അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും

ഈ രണ്ടു പ്രയോഗശൈലികളും ഒരേ കാര്യത്തെ സൂചിപ്പിക്കുന്നു. ഒരേ സമയത്തുതന്നെ ദൈവത്തെയും മാമ്മോനെയും സ്നേഹിച്ചു രണ്ടിനോടും പറ്റിച്ചേർന്നിരിക്കുവാൻ ആർക്കും ഒരിക്കലും സാദ്ധ്യമല്ല എന്ന കാര്യത്തെ. (“സമാന്തരത്വപ്രസ്താവന“ കാണുക).

നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴിയുന്നതല്ല

“ നിങ്ങൾക്കു ഒരേസമയം ദൈയവത്തെയും ധനത്തെയും സേവിപ്പാൻ കഴിയുന്നതല്ല“.

Matthew 6:25

യേശു തന്റെ ശിഷ്യന്മാർക്കു ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങളുടെ“ എന്നീ പദങ്ങൾ എല്ലാം ബഹുവചനങ്ങളാണു.

ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ?

ആഹാരവും വസ്ത്രവും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളല്ല. ഈ ആലങ്കാരികചോദ്യ ത്തിന്റെ അർത്ഥം: “നിങ്ങളുടെ ജീവനാണു നിങ്ങളുടെ ആഹാരത്തെക്കാളും നിങ്ങളുടെ വസ്ത്രത്തെക്കാളും വലിയത്“. മറ്റൊരു പരിഭാഷ :“ആഹാരത്തെക്കാൾ വലിയത് ജീവനാണു, അങ്ങനെയല്ലേ? വസ്ത്രത്തെക്കാൾവലിയത് ശരീരമാണു, അങ്ങനെയല്ലേ?“ (“ആലങ്കാരിക്കചോദ്യം“ കാണുക).

കളപ്പുരകൾ

ധാന്യങ്ങൾ സൂക്ഷിച്ചുവെക്കുന്ന സ്ഥലം.

അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷത യുള്ളവരല്ലയോ?

ഈ ആലങ്കാരികചോദ്യത്തിന്റെ അർത്ഥം : “നിങ്ങൾ പക്ഷികളേക്കാൾ എത്രയോ അധികം വിലയുള്ളവരാണു!“ മറ്റൊരു പരിഭാഷ : “നിങ്ങൾ പക്ഷികളേക്കാൾ വളരെയധികം വിലയുള്ളവരാണു, അല്ലേ?“.

Matthew 6:27

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരി ച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങ്ളുടെ“ എന്നീ പദങ്ങൾ എല്ലാം ബഹുവചനത്തിലുള്ളവയാണു.

വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

ഈ ആലങ്കാരികചോദ്യത്തിന്റെ ഉത്തരം, ആർക്കും വിചാരപ്പെട്ടതുകൊണ്ട് കൂടുതൽ കാലം ജീവിച്ചിരിക്കാൻ സാധിക്കുകയില്ല എന്നാണു.(“ആലങ്കാരികചോദ്യം“ കാണുക).

ഒരു മുഴം

“ഒരു മുഴം“ എന്നത് അര മീറ്ററിലും അല്പം കുറവാണു. ഇവിടെ ,ഇത് ആയുഷ്കാലം നീട്ടുവാൻ സാധ്യമല്ല എന്ന് സാദൃശപ്പെടുത്തിപ്പറഞ്ഞിരിക്കുന്ന ഒരു രൂപകാലങ്കാരമാണു.(“ബൈബിളിലെ ദൂരക്കണക്കുകൾ“ കാണുക; രൂപകം കാണുക).

ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്?

ഈ ആലങ്കാരികചോദ്യത്തിന്റെ സാരം ഇതാണു : “നിങ്ങൾ എന്ത് ഉടുക്കും എന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ ചിന്താകുലരാകേണ്ടതായ കാര്യമില്ല“.

നിരൂപിപ്പിൻ

“ചിന്തിച്ചുനോക്കുവിൻ“.

താമര

ഒരു തരം കാട്ടുചെടി.

Matthew 6:30

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരി ച്ചു കൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങ്ളുടെ“ എന്നീ പദങ്ങൾ എല്ലാം ബഹുവചനത്തിലുള്ളവയാണു.

പുല്ലിനെ

നിങ്ങളുടെ ഭാഷയിൽ “പുല്ല്“ എന്ന പദത്തിനും 6:28ലെ “താമര“ എന്ന പദത്തിനും ഉപയോഗിക്കാവുന്ന പൊതുവായ ഒരു നാമപദം ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാം

. അടുപ്പിൽ ഇടുന്നതും

യേശുവിന്റെ കാലത്ത് യെഹൂദന്മാർ ആഹാരം പാകം ചെയ്യുന്നതിനു അടുപ്പിൽ തീയ് കത്തിക്കുവാൻ പുല്ല് ഉപയോഗിച്ചിരുന്നു.( യു.ഡി.ബി. കാണുക). മറ്റൊരു പരിഭാഷ : “തീയിൽ ഇടുന്നതും“, അല്ലെങ്കിൽ “ കത്തിയെരിഞ്ഞുപോകുന്നതും“.

അല്പവിശ്വാസികളേ

ജനങ്ങൾക്ക് ദൈവത്തിൽ ശരിയായ വിശ്വാസം ഇല്ലാതെ അല്പവിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ യേശു അവരെ ശകാരി ക്കുന്നു. മറ്റൊരു പരിഭാഷ : “ഇത്രയും അല്പവിശ്വാസം മാത്രമുള്ളവരേ“. അല്ലെങ്കിൽ ഒരു പുതിയ വാചകമായി ഇങ്ങനെ പറയാം : “എന്താണു നിങ്ങൾക്ക് ഇത്രയും അല്പവിശ്വാസം മാത്രമുള്ളത്?“

ആകയാൽ

“ഈ കാരണങ്ങളാൽ“.

Matthew 6:32

യേശു തന്റെ ശിഷ്യന്മാർക്ക് ഉപദേശം നൽകുന്നതിന്റെ വിവരണം തുടരുന്നു. ഈ വിഷയം 5:1ലാണു ആരംഭിച്ചത്.

യേശു ഒരു ജനസമൂഹത്തോടു സംസാരിച്ചുകൊണ്ട് അവരിൽ ഓരോരുത്തർക്കും വ്യക്തിപരമായി എന്താണു സംഭവിക്കുവാൻ പോകുന്നതെന്നു പറയുന്നു. ഇവിടെ കാണുന്ന “നിങ്ങൾ“, “നിങ്ങ്ളുടെ“ എന്നീ പദങ്ങൾ എല്ലാം ബഹുവചനത്തിലുള്ളവയാണു

ഈ വക ഒക്കെയും.....ഇതൊക്കെയും

ഈ രണ്ടു വാചകങ്ങളും 6:31ലെ ആകുലചിന്തകൾക്ക് മറുപടി നൽകുന്നു, അതായത്, ഈ കാര്യങ്ങൾ ഒക്കെയും ജാതികൾ അന്വേഷിക്കുന്നതാണു. അതിനാൽ “ആകുലപ്പെടരുത്“.; “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യമെന്നു അറിയുന്നു“, അതിനാൽ “ആകുലപ്പെടരുത്“.

അതുകൊണ്ട്

മറ്റൊരു പരിഭാഷ : “ഈ കാരണങ്ങളാലെല്ലാം“.

നാളത്തെ ദിവസം തനിക്കായി വിചാരപ്പെടു മല്ലോ – ഈ വ്യക്തിവൽക്കരണം (Personification) യഥാർത്ഥത്തിൽ “നാളത്തെ ദിവസത്തിൽ“ ജീവിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. (യു.ഡി.ബി. കാണുക ; “വ്യക്തിവൽക്കരണം“ കാണുക).

അതാതു ദിവസത്തിനു അന്നന്നത്തെ ദോഷം മതി

ഇത് ഇങ്ങനെ പരിഭാഷപ്പെടുത്താം : “അതാതു ദിവസത്തിനു അന്നന്നു വേണ്ടുന്നത്രയും ദോഷകാര്യങ്ങൾ അതിൽ ഉണ്ടായിരിക്കും“.