Matthew 20

Matthew 20:1

പുലർച്ചയ്ക്കു വേലയ്ക്കു നിയോഗിച്ചയച്ച വേലക്കാർക്ക് എന്തു കൂലി കൊടുക്കാം എന്നാണു തോട്ടക്കാരൻ സമ്മതിച്ചത് ?

തോട്ടക്കാരൻ പുലർച്ചയ്ക്കു വേലയ്ക്കു നിയോഗിച്ചയച്ച വേലക്കാർക്കു ഓരോ വെള്ളിക്കാശ് കൂലി പറഞ്ഞു സമ്മതിച്ചു.

Matthew 20:2

Matthew 20:4

തോട്ടക്കാരൻ മൂന്നാം മണി നേരത്തും ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും പതിനൊന്നാം മണി നേരത്തും കൂലിക്ക് വിളിച്ച വേലക്കാർക്ക് എന്തു കൂലി കൊടുക്കാം എന്നാണു പറഞ്ഞത് ?

ന്യായമായതു തരാം എന്നാണു തോട്ടക്കാരൻ പറഞ്ഞത്.

Matthew 20:7

Matthew 20:9

പതിനൊന്നാം മണിക്ക് വേലയ്ക്കു നിയോഗിച്ചയക്കപ്പെട്ട വേലക്കാർക്ക് എത്ര കൂലി ലഭിച്ചു ?

പതിനൊന്നാം മണിക്ക് വേലയ്ക്കു നിയോഗിക്കപ്പെട്ടവർക്ക് ഒരു വെള്ളിക്കാശു വീതം കിട്ടി.

Matthew 20:11

പുലർച്ചയ്ക്കു വേലയ്ക്കു വന്നവർക്കുള്ള പരാതി എന്തായിരുന്നു ?

അവർ ഒരു പകൽ മുഴുവൻ കഠിനമായി വേല ചെയ്തുവെങ്കിലും അവർക്ക് പതിനൊന്നാം മണി നേരത്ത് വേലയ്ക്കെത്തി ഒരു മണിക്കൂർ വേല ചെയ്തവർക്കുള്ള കൂലിമാത്രമേ ലഭിച്ചുള്ളു എന്നാണു അവർ പരാതി പറഞ്ഞത്.

Matthew 20:12

Matthew 20:13

വേലക്കാരുടെ പരാതിയോട് തോട്ടക്കാരൻ എങ്ങനെയാണ് പ്രതികരിച്ചത്?

അതിനു തോട്ടക്കാരൻ മറുപടി പറഞ്ഞത്, പുലർച്ചയ്ക്കു വേലയ്ക്കു വന്നവർക്ക് താൻ അവരുമായി പറഞ്ഞൊത്ത ഒരു പണം കൊടുത്തു എന്നും പിന്നീടു വന്നവർക്കും അതേ കൂലി കൊടുക്കുവാൻ തനിക്കു മനസ്സായി,അതു ന്യായമാണെന്നുമായിരുന്നു.

Matthew 20:15

Matthew 20:17

അവർ യെരൂശലേമിലേയ്ക്കു പോകുമ്പോൾ അവിടെവെച്ച് എന്തെല്ലാം സംഭവിക്കും എന്നാണു യേശു ശിഷ്യന്മാരോട് പറഞ്ഞത് ?

യേശു തന്റെ ശിഷ്യന്മാരോട് അവൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെട്ടിട്ട് അവർ അവനെ മരണശിക്ഷയ്ക്കു വിധിക്കുകയും ക്രൂശിക്കുകയും അവൻമൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു.

Matthew 20:19

Matthew 20:20

സെബദിപുത്രന്മാരുടെ അമ്മയ്ക്ക് യേശുവിനോട് എന്തായിരുന്നു അപേക്ഷിക്കുവാനുണ്ടായിരുന്നത് ?

അവളുടെ പുത്രന്മാർ ഇരുവരും അവന്റെ രാജ്യത്തിൽ അവന്റെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ഇരിക്കുവാൻ കല്പിക്കണമെന്നാണു അവൾ അപേക്ഷിച്ചത്.

Matthew 20:21

Matthew 20:23

അവന്റെ രാജ്യത്തിൽ അവന്റെ വലത്തും ഇടത്തും ഇരിക്കേണ്ടത് ആരൊക്കെയാണെന്നു തീരുമാനിക്കുന്നത് ആരാണെന്നാണു യേശു പറഞ്ഞത് ?

ആ സ്ഥാനങ്ങൾ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടുമെന്ന് യേശു പറഞ്ഞു.

Matthew 20:26

അവന്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരുത്തനു ഒന്നാമനാകുവാൻ സാധിക്കുന്നത് എങ്ങനെയാണെന്നാണു യേശു പറഞ്ഞത്?

നിങ്ങളിൽ ഒന്നാമനാകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം എന്ന് യേശു പറഞ്ഞു.

Matthew 20:28

യേശു വന്നത് എന്തിനുവേണ്ടിയാണെന്നാണു അവൻ പറഞ്ഞത് ?

യേശു വന്നത് ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ കൊടുക്കാനുമാണെന്ന് യേശു പറഞ്ഞു.

Matthew 20:30

യേശു കടന്നുപോകുന്നതു കേട്ട് വഴിയരികെ ഇരുന്ന രണ്ടു കുരുടന്മാർ എന്താണു ചെയ്തത്?

“കർത്താവേ,ദാവീദുപുത്രാ, ഞങ്ങളോട് കരുണ തോന്നേണമേ “എന്ന് രണ്ടു കുരുടന്മാർ അവനോടു നിലവിളിച്ചുപറഞ്ഞു.

Matthew 20:34

യേശു ആ രണ്ടു കുരുടന്മാരെ സൗഖ്യമാക്കുവാൻ കാരണം എന്ത് ?

യേശുവിനു ആ രണ്ടു കുരുടന്മാരോട് മനസ്സലിവു തോന്നിയതിനാൽ അവൻ അവരെ സൗഖ്യമാക്കി.