Matthew 19

Matthew 19:3

പരീശന്മാർ യേശുവിനെ പരീക്ഷിച്ചു ചോദിച്ച ചോദ്യം എന്തായിരുന്നു ?

പരീശന്മാർ യേശുവിനോടു ചോദിച്ചു, “ഏതു കാരണം ചൊല്ലിയും മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമൊ“ ?.

Matthew 19:4

മനുഷ്യനെ സൃഷ്ടിച്ച നാൾ മുതൽ എങ്ങനെയായിരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.

Matthew 19:5

ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചതുകൊണ്ട് മനുഷ്യൻ എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും.

ഭർത്താവ് ഭാര്യയോടു പറ്റിച്ചേരുമ്പോൾ എന്തു സംഭവിക്കുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു ഭർത്താവ് തന്റെ ഭാര്യയോടു പറ്റിച്ചേരുമ്പോൾ ഇരുവരും ഒരു ദേഹമായിത്തീരുന്നു.

Matthew 19:6

ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ എന്തു ചെയ്യാൻ പാടില്ല എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർപെടുത്തുവാൻ പാടില്ല.

Matthew 19:7

മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് എന്തുകൊണ്ടായിരുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് യെഹൂദന്മാരുടെ ഹൃദയകാഠിന്യം നിമിത്തമായിരുന്നു.

Matthew 19:8

Matthew 19:9

എങ്ങനെയുള്ളവരെല്ലാം വ്യഭിചാരം ചെയ്യുന്നവരാണെന്നാണു യേശു പറഞ്ഞത്?

യേശു പറഞ്ഞു,പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നവനെല്ലാം വ്യഭിചാരം ചെയ്യുന്നു; ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

Matthew 19:10

ആർക്കാണു ഷണ്ഡന്മാരായിരിക്കുവാൻ കഴിയുന്നത് എന്നാണു യേശു പറഞ്ഞത് ?

യേശുപറഞ്ഞു,ഈ വചനം ഗ്രഹിപ്പാൻ കഴിയുന്നവർക്ക് അതു ഗ്രഹിച്ച് സ്വയം ഷണ്ഡന്മാരായിരിക്കാൻ സാധിക്കും.

Matthew 19:12

Matthew 19:13

ചില ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ എന്താണു ചെയ്തത് ?

ചിലർ ശിശുക്കളെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു,ശിഷ്യന്മാർ അതു വിലക്കി.

Matthew 19:14

ശിശുക്കളെ കണ്ടപ്പോൾ യേശു എന്തു പറഞ്ഞു ?

ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ,സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടേതല്ലോ എന്ന് യേശു പറഞ്ഞു.

Matthew 19:16

യേശു യൗവ്വനക്കാരനോട് നിത്യജീവൻ പ്രാപിക്കുവാൻ എന്തു ചെയ്യണം എന്നാണ് പറഞ്ഞത് ?

യേശു ആ മനുഷ്യനോട് നിത്യജീവൻ പ്രാപിക്കുവാൻ കല്പനകളെ പ്രമാണിക്ക എന്നു പറഞ്ഞു.

Matthew 19:17

Matthew 19:20

യൗവ്വനക്കാരൻ താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞപ്പോൾ യേശു അവനോട് എന്തുചെയ്യുവാനാണു പറഞ്ഞത് ?

താൻ കല്പനകളെല്ലാം പ്രമാണിച്ചുപോരുന്നു എന്ന് യൗവ്വനക്കാരൻ പറഞ്ഞപ്പോൾ യേശു അവനോട് അവനുള്ളതു വിറ്റ് ദരിദ്രന്മാർക്കു കൊടുക്കുക എന്നു പറഞ്ഞു.

Matthew 19:21

Matthew 19:22

അവനുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക എന്ന യേശുവിന്റെ കല്പനയോട് ആയൗവ്വനക്കാരൻ എങ്ങനെയാണു പ്രതികരിച്ചത് ?

ആ യൗവ്വനക്കാരൻ ഏറെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടു ദു:ഖിച്ചു പൊയ്ക്കളഞ്ഞു.

Matthew 19:23

ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതിനെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?

യേശു പറഞ്ഞു,ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം,എങ്കിലും ദൈവത്തിനു സകലവും സാദ്ധ്യം..

Matthew 19:26

Matthew 19:28

യേശുവിനെ അനുഗമിച്ച അവന്റെ ശിഷ്യന്മാർക്ക് എന്തു പ്രതിഫലമാണു യേശു വാഗ്ദത്തം ചെയ്തത് ?

പുനർജ്ജനനത്തിങ്കൽ ശിഷ്യന്മാർ പന്ത്രണ്ടു പേരും പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് യിസ്റായേൽഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്ന് യേശു ശിഷ്യന്മാർക്കു വാഗ്ദത്തം നൽകി.

Matthew 19:30

ഇപ്പോൾ മുമ്പന്മാരായിരിക്കുന്നവരെക്കുറിച്ചും ഇപ്പോൾപിമ്പന്മാരായിരിക്കുന്നവരെക്കുറിച്ചും യേശു എന്താണു പറഞ്ഞത്?

ഇപ്പോൾ മുമ്പന്മാരായിരിക്കുന്നവർ പലരും പിമ്പന്മാരും ഇപ്പോൾ പിമ്പന്മാരായിരിക്കുന്നവർ മുമ്പന്മാരും ആകും എന്ന് യേശു പറഞ്ഞു.