Matthew 8

Matthew 8:4

യേശു എന്തിനാണ് താൻ സൗഖ്യമാക്കിയ കുഷ്ഠരോഗിയോട് പുരോഹിതനു നിന്നെത്തന്നെ കാണിച്ച് മോശെ കല്പിച്ച വഴിപാട് കഴിക്കുവാൻ പറഞ്ഞത് ?

യേശു താൻ സൗഖ്യമാക്കിയ കുഷ്ഠരോഗിയോട് അവർക്കു സാക്ഷ്യത്തിനായി ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിക്ക എന്ന് പറഞ്ഞു.

Matthew 8:7

ശതാധിപൻ യേശുവിനോട് തന്റെ ബാല്യക്കാരൻ പക്ഷവാതം ബാധിച്ചു കിടപ്പിലായിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ യേശു എന്തു ചെയ്യാൻ പോകുന്നു എന്നാണ് പറഞ്ഞത് ?

യേശു പറഞ്ഞത് അവൻ ശതാധിപന്റെ വീട്ടിൽ ചെന്ന് അവന്റെ ദാസനെ സൗഖ്യമാക്കും എന്നാണു.

Matthew 8:8

ശതാധിപൻ എന്തുകൊണ്ടാണ് യേശു തന്റെ പുരയ്ക്കകത്തു വരുവാൻ ആവശ്യമില്ല എന്ന് പറഞ്ഞത് ?

ശതാധിപൻ യേശുവിനോട്, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല, ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും എന്ന് പറഞ്ഞു.

Matthew 8:10

യേശു ശതാധിപനെക്കുറിച്ച് എന്താണ് പുകഴ്ചയായി പറഞ്ഞത് ?

യേശു ശതാധിപനെക്കുറിച്ചു പറഞ്ഞത്,യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നാണ്.

Matthew 8:11

ആരാണ് വന്ന് സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും എന്ന് യേശു പറഞ്ഞത് ?

കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്ന് സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും എന്ന് യേശു പറഞ്ഞു.

Matthew 8:12

ആരേയാണ് ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളയുമെന്നും അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകുമെന്നും യേശു പറഞ്ഞത് ?

യേശു പറഞ്ഞു,രാജ്യത്തിന്റെ പുത്രന്മാരെ ഏറ്റവും പുറത്തുള്ള ഇരുളിലേയ്ക്കു തള്ളിക്കളയും.

Matthew 8:14

യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവൻ ആരെയാണ് സൗഖ്യമാക്കിയത് ?

യേശു പത്രൊസിന്റെ വീട്ടിൽ വന്നപ്പോൾ അവൻ പത്രൊസിന്റെ അമ്മാവിയമ്മയെ സൗഖ്യമാക്കി.

Matthew 8:15

Matthew 8:17

യേശു ഭൂതബാധിതരെയും ദീനക്കാരേയും സൗഖ്യമാക്കിയപ്പോൾ യെശയ്യാപ്രവാചകന്റെ ഏതു പ്രവചനമാണ് നിവൃത്തിയായത്?

അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്ന് യെശയ്യാപ്രവാചകൻ പറഞ്ഞ പ്രവചനത്തിന് നിവൃത്തി വന്നു.

Matthew 8:20

ഒരു ശാസ്ത്രി യേശുവിന്റെ അടുക്കൽ വന്ന് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ജീവിതരീതിയെക്കുറിച്ച് എന്താണ് പറഞ്ഞത്?

യേശു പറഞ്ഞു,തനിക്കു സ്ഥിരമായ വാസസ്ഥലമില്ല.

Matthew 8:21

ഒരു ശിഷ്യൻ യേശുവിനെ അനുഗമിക്കുന്നതിനു മുമ്പെ പോയി തന്റെ അപ്പനെ അടക്കം ചെയ്യുവാൻ അനുവാദം ചോദിച്ചപ്പോൾ യേശു അവനോട് എന്താണു പറഞ്ഞത്?

യേശു ശിഷ്യനോട് നീ എന്റെ പിന്നാലെ വരിക, മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.

Matthew 8:22

Matthew 8:24

കടലിൽ വലിയ കാറ്റും ഓളവും ഉണ്ടായപ്പോൾ യേശു പടകിൽ എന്ത് ചെയ്യുകയായിരുന്നു?

കടലിൽ വലിയ കാറ്റും ഓളവും ഉണ്ടായപ്പോൾ യേശു ഉറങ്ങുകയായിരുന്നു.

Matthew 8:26

ശിഷ്യന്മാർ മരണഭീതിയാൽ യേശുവിനെ ഉണർത്തിയപ്പോൾ യേശു അവരോടു പറഞ്ഞത് എന്താണ്?

യേശു ശിഷ്യന്മാരോടു പറഞ്ഞു,അല്പവിശ്വാസികളേ, നിങ്ങൾ ഭീരുക്കൾ ആയിരിക്കുന്നതെന്ത്.

Matthew 8:27

ശാന്തത വന്നതിന് ശേഷം ശിഷ്യന്മാർ യേശുവിന്റെ പ്രവൃത്തിയിൽ അതിശയിച്ചത് എന്തുകൊണ്ട് ?

കാറ്റും കടലും യേശുവിനെ അനുസരിക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ അതിശയിച്ചു.

Matthew 8:28

യേശു ഗദരേനരുടെ ദേശത്തെത്തിയപ്പോൾ എങ്ങനെയുള്ള രണ്ടു മനുഷ്യരാണു അവന്റെ മുമ്പിൽ വന്നുപെട്ടത് ?

യേശു അക്രമാസക്തരായ രണ്ടു ഭൂതഗ്രസ്ഥരെ കണ്ടുമുട്ടി.

Matthew 8:29

ഭൂതഗ്രസ്ഥനിലൂടെ ഭൂതങ്ങൾ യേശുവിനെ അറിയിച്ച തങ്ങളുടെ ആശങ്ക എന്തായിരുന്നു ?

യേശു നിശ്ചിതസമയത്തിനു മുമ്പെ തങ്ങളെ ദണ്ഡിപ്പിപ്പാൻ വന്നതാണെന്ന് ഭൂതങ്ങൾ ആശങ്കപ്പെട്ടു.

Matthew 8:32

യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ എന്താണു സംഭവിച്ചത് ?

യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ അവ ഒരു പന്നിക്കൂട്ടത്തിലേയ്ക്കു പ്രവേശിച്ചു,പന്നികൾ കൂട്ടത്തോടെ കടലിലേയ്ക്കു ചാടി വെള്ളത്തിൽ മുങ്ങിച്ചത്തു.

Matthew 8:34

ജനം പട്ടണത്തിൽ നിന്ന് പുറപ്പെട്ട് യേശുവിന്‍റെ അടുക്കൽ വന്നപ്പോൾ അവർ അവനോട് അപേക്ഷിച്ചത് എന്താണ് ?

തങ്ങളുടെ അതിർ വിട്ടുപോകേണം എന്ന് ജനങ്ങള്‍ യേശുവിനോട് അപേക്ഷിച്ചു.