Matthew 7

Matthew 7:1

നമ്മുടെ സഹോദരനെ സഹായിക്കുവാൻ വ്യക്തമായി കാണേണ്ടതിനു നാം ആദ്യം എന്തു ചെയ്യേണം ?

നാം നമ്മുടെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ സഹായിക്കുന്നതിന് മുമ്പെ സ്വയം പരിശോധന നടത്തി സ്വന്ത കണ്ണിലെ കോൽ നീക്കം ചെയ്യേണം.

Matthew 7:5

Matthew 7:6

വിശുദ്ധമായത് നായ്ക്കൾക്കു നിങ്ങൾ കൊടുത്താൽ എന്തു സംഭവിച്ചേക്കാം ?

വിശുദ്ധമായത് നായ്ക്കൾക്കു നിങ്ങള്‍ കൊടുത്താൽ അവ അവയെ ചവിട്ടിക്കളയുകയും തിരിഞ്ഞു നിങ്ങളെചീന്തിക്കളയുകയും ചെയ്തേക്കാം.

Matthew 7:8

പിതാവിൽനിന്നു ലഭിക്കേണ്ടതിന് നാം എന്തു ചെയ്യേണം ?

പിതാവിൽനിന്നു നമുക്കു ലഭിക്കേണ്ടതിനു നാം യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്യേണം.

Matthew 7:11

പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എന്താണു കൊടുക്കുന്നത് ?

പിതാവ് തന്നോടു ചോദിക്കുന്നവർക്ക് നന്മ അധികമായി കൊടുക്കുന്നു.

Matthew 7:12

മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ ന്യായപ്രമാണവും പ്രവാചകന്മാരും നമ്മെ പഠിപ്പിക്കുന്നത് എന്താണ്?

ന്യായപ്രമാണവും പ്രവാചകന്മാരും നമ്മെ പഠിപ്പിക്കുന്നത് മനുഷ്യർ നമുക്കു ചെയ്തു തരുവാൻ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം അവർക്കു ചെയ്തുകൊടുക്കുക എന്നാണ്.

Matthew 7:13

വിശാലമായ വഴി എങ്ങോട്ടു നയിക്കുന്നത്?

വിശാലമായ വഴി നാശത്തിലേയ്ക്കാണ് നയിക്കുന്നത്.

Matthew 7:14

ഇടുക്കമുള്ള വഴി എങ്ങോട്ടു നയിക്കുന്നത് ?

ഇടുക്കമുള്ള വഴി ജീവങ്കലേയ്ക്കാണ് നയിക്കുന്നത്.

Matthew 7:15

നമുക്ക് എങ്ങനെയാണു കള്ളപ്രവാചകന്മാരെ തിരിച്ചറിയുവാൻ കഴിയുന്നത് ?

കള്ളപ്രവാചകന്മാരെ നമുക്ക് അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം.

Matthew 7:20

Matthew 7:21

ആരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ?

പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.

Matthew 7:22

യേശുവിന്റെ നാമത്തിൽ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തു എന്ന് അവകാശപ്പെടുന്ന അനേകരോട് യേശു എന്താണ് പറയുവാൻ പോകുന്നത് ?

യേശു അങ്ങനെ അവരോട് പറയും ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ.

Matthew 7:23

Matthew 7:24

രണ്ടു വീടുകളെക്കുറിച്ച് യേശു പറഞ്ഞ ഉപമയിലെ ബുദ്ധിയുള്ള മനുഷ്യനെപ്പോലെയുള്ളവന്‍ ആരാണ്?

യേശുവിന്റെ വചനങ്ങളെ കേട്ട് അവയെ അനുസരിച്ച് പ്രമാണിക്കുന്നവർ ബുദ്ധിയുള്ള മനുഷ്യന് തുല്ല്യനാണ്.

Matthew 7:25

രണ്ടു വീടുകളെക്കുറിച്ചു യേശു പറഞ്ഞ ഉപമയിലെ ഭോഷനായ മനുഷ്യനു തുല്ല്യൻ ആരാണ് ?

യേശുവിന്റെ വചനങ്ങൾ കേട്ടിട്ട് അനുസരിക്കാത്തവൻ ഉപമയിലെ ഭോഷനായ മനുഷ്യന് തുല്ല്യനാണ്.

Matthew 7:29

ശാസ്ത്രിമാരുടെ ഉപദേശവുമായി താരതമ്യം ചെയ്യുമ്പോൾ യേശുവിന്റെ ഉപദേശം എങ്ങനെയുള്ളതായിരുന്നു ?

യേശു ജനങ്ങളെ പഠിപ്പിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല,അധികാരമുള്ളവനായിട്ടായിരുന്നു.