Matthew 6

Matthew 6:1

പിതാവിന്റെ പക്കൽനിന്ന് പ്രതിഫലം ലഭിക്കണമെങ്കിൽ നാം നമ്മുടെ നീതിപ്രവൃത്തികൾ എങ്ങനെ ചെയ്യണം ?

നാം നമ്മുടെ നീതിപ്രവൃത്തികൾ രഹസ്യമായിട്ടാണ് ചെയ്യേണ്ടത്.

Matthew 6:2

മനുഷ്യർ കാണേണ്ടതിനു തങ്ങളുടെ നിതിപ്രവൃത്തികൾ അവരുടെ മുമ്പിൽ പരസ്യമായി ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എന്താണ് ?

മനുഷ്യർ കാണേണ്ടതിനു അവരുടെ മുമ്പിൽ തങ്ങളുടെ നീതിപ്രവൃത്തികൾ പരസ്യമായി ചെയ്യുന്നവർക്ക് ജനങ്ങളുടെ പ്രശംസ അവരുടെ പ്രതിഫലമായി ലഭിക്കും.

Matthew 6:4

Matthew 6:5

മനുഷ്യർ കാണേണ്ടതിന് പരസ്യസ്ഥലത്തു നിന്നുകൊണ്ടു പ്രാർത്ഥിക്കുന്ന കപടഭക്തിക്കാർക്ക് എന്തു പ്രതിഫലമാണു ലഭിക്കുക ?

മനുഷ്യർ കാണേണ്ടതിനു പരസ്യസ്ഥലത്തു നിന്നുകൊണ്ടു പ്രാർത്ഥിക്കുന്ന കപടഭക്തിക്കാർക്ക് ജനങ്ങളിൽനിന്നുള്ള പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളു.

Matthew 6:6

രഹസ്യത്തിൽ പ്രാർത്ഥിക്കുന്നവർക്ക് ആരിൽനിന്നാണ് പ്രതിഫലം ലഭിക്കുന്നത് ?

രഹസ്യത്തിൽ പ്രാർത്ഥിക്കുന്നവർക്ക് പിതാവിൽനിന്ന് പ്രതിഫലം ലഭിക്കും.

Matthew 6:7

എന്തുകൊണ്ടാണ് നാം നമ്മുടെ പ്രാർത്ഥനയിൽ ആവശ്യമില്ലാത്ത ജല്പനങ്ങൾ ചെയ്യരുതെന്ന് യേശു പറയുന്നത് ?

യേശു പറയുന്നു,നാം യാചിക്കുന്നതിന് മുമ്പുതന്നേ നമ്മുടെ ആവശ്യങ്ങൾ പിതാവ് അറിയുന്നതുകൊണ്ട് നാം നമ്മുടെ പ്രാർത്ഥനയിൽ ആവശ്യമില്ലാത്ത ജല്പനങ്ങൾ ചെയ്യരുത്.

Matthew 6:8

Matthew 6:10

പിതാവിന്റെ ഇഷ്ടം എവിടെ നിറവേറണമേ എന്നാണു നാം പ്രാർത്ഥിക്കേണ്ടത് ?

പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിൽ നിർവ്വഹിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാൽ നാം പിതാവിനോട് അവന്റെ ഇഷ്ടം ഭൂമിയിലും നിറവേറ്റണമേ എന്നു പ്രാർത്ഥിക്കണം.

Matthew 6:15

നാം മറ്റുള്ളവർക്ക് നമ്മോടുള്ള കടങ്ങളെ ക്ഷമിക്കുന്നില്ലെങ്കിൽ പിതാവ് നമ്മോട് എന്തു ചെയ്യും?

നാം മറ്റുള്ളവർക്ക് നമ്മോടുള്ള കടങ്ങളെ ക്ഷമിക്കുന്നില്ലെങ്കിൽ പിതാവ് നമ്മുടെ കടങ്ങളെ നമ്മോടും ക്ഷമിക്കയില്ല.

Matthew 6:16

നമുക്കു പിതാവിൽനിന്ന് പ്രതിഫലം ലഭിക്കുവാൻ നാം എങ്ങനെ ഉപവസിക്കണം?

നാം മറ്റുള്ളവരുടെ മുമ്പിൽ വാടിയ മുഖം കാണിച്ചുകൊണ്ട് നാം ഉപവസിക്കുന്നു എന്ന തോന്നൽ വരുത്താൻ ശ്രമിക്കാതെ ഉപവസിക്കണം, അങ്ങനെയെങ്കിൽ പിതാവ് നമുക്കു പ്രതിഫലം തരും.

Matthew 6:18

Matthew 6:19

എവിടെയാണു നാം നമ്മുടെ നിക്ഷേപം സ്വരൂപിക്കേണ്ടത്? എന്തുകൊണ്ട് ?

നാം നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സ്വരൂപിക്കേണം,എന്തെന്നാൽ അവിടെ അതു നശിച്ചുപോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല.

Matthew 6:20

Matthew 6:21

നമ്മുടെ നിക്ഷേപം ഉള്ളേടത്ത് എന്തുകൂടെ ഉണ്ടായിരിക്കും ?

നമ്മുടെ നിക്ഷേപം ഉള്ളേടത്ത് നമ്മുടെ ഹൃദയവും ഇരിക്കും.

Matthew 6:24

ഏതു രണ്ടു യജമാനന്മാരിൽനിന്നാണ് ഒരാളെ നാം തിരഞ്ഞെടുക്കേണ്ടത് ?

നമ്മുടെ യജമാനൻ ദൈവം, ധനം ഇവയിൽ ഏതായിരിക്കണമെന്ന് നാംതന്നേ തീരുമാനിക്കണം.

Matthew 6:25

നാം എന്തുകൊണ്ടാണ് ഭക്ഷണം, പാനീയം, വസ്ത്രം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതായ ആവശ്യം ഇല്ലാതിരിക്കുന്നത് ?

നാം നമ്മുടെ ഭക്ഷണം,പാനീയം,വസ്ത്രം എന്നിവയെക്കുറിച്ച് ആകുലപ്പെടരുത്, എന്തെന്നാൽ നമ്മുടെ പിതാവ് കേവലം പറവജാതികളുടെ ആവശ്യങ്ങൾ പോലും സാധിച്ചുകൊടുക്കുന്നവനാണു. നാം അവയേക്കാളെല്ലാം എത്രയോ അധികം വിശേഷതയുള്ളവരായിരിക്കുന്നു.

Matthew 6:26

Matthew 6:27

ആകുലപ്പെടുന്നതുകൊണ്ട് നമുക്ക് എന്തു ചെയ്യുവാൻ കഴിയുന്നതല്ല എന്നാണ് യേശു നമ്മെ ഒർമ്മിപ്പിക്കുന്നത് ?

ആകുലപ്പെടുന്നതിനാൽ നമ്മുടെ ആയുസിനോട് ഒരു മുഴം കൂട്ടുവാൻ നമുക്കു കഴിയുന്നതല്ല എന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.

Matthew 6:33

നാം ആദ്യം എന്ത് അന്വേഷിച്ചാലാണ് നമ്മുടെ ഭൗതിക ആവശ്യങ്ങളും സാധിച്ചുകിട്ടുന്നത് ?

നാം മുമ്പെ പിതാവിന്റെ രാജ്യവും നീതിയും അന്വേഷിക്കേണം, അതോടുകൂടെ നമുക്ക് നമ്മുടെ ഭൗതിക ആവശ്യങ്ങളും സാധിച്ചുകിട്ടും.