ചില വിവർത്തനങ്ങൾ വായന എളുപ്പമാക്കുന്നതിന് കവിതയുടെ ഓരോ വരിയും മറ്റു വാക്യങ്ങളില്‍ നിന്നും വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യുഎൽടിയില്‍ 44-ാം വാക്യത്തിലെ കവിതാഭാഗങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.
വിവാഹ വിരുന്നിന്‍റെ ഉപമയിൽ ([മത്തായി 22: 1 -14] (./01.md)), ഒരു വ്യക്തിയെ രക്ഷിക്കാൻ ദൈവം വാഗ്ദാനം ചെയ്യുമ്പോൾ, ആ വ്യക്തി ഈ സമ്മാനം സ്വീകരിക്കേണ്ടതുണ്ടെന്ന് യേശു പഠിപ്പിച്ചു. വിവാഹിതനായ തന്‍റെ മകനുവേണ്ടി ഒരു രാജാവ് ഒരുക്കുന്ന ഒരു വിരുന്നായിട്ടാണ് യേശു ദൈവവുമായുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞത്. കൂടാതെ, ദൈവം ക്ഷണിക്കുന്ന എല്ലാവരും പെരുന്നാളിന് വരാൻ തയാറാകില്ലെന്നും യേശു ഊന്നിപ്പറഞ്ഞു. ദൈവം ഈ ആളുകളെ പെരുന്നാളിൽ നിന്ന് പുറത്താക്കും.
പ്രഭാഷകർ സാധാരണയായി തങ്ങളുടെ ശ്രോതാക്കൾ മനസ്സിലാക്കി എന്ന് കരുതുന്ന കാര്യങ്ങൾ പറയുന്നില്ല. ഉപമയിലെ രാജാവ്, എന്‍റെ കാളകളെയും തടിച്ച പശുക്കിടാക്കളെയും അറുത്തു ([മത്തായി 22: 4] (../22/04.md)) പറഞ്ഞപ്പോൾ, ശ്രോതാക്കൾ അത് മനസ്സിലാക്കുമെന്ന് അദ്ദേഹം അനുമാനിച്ചു മൃഗങ്ങളെ കൊന്നവരും അവ പാചകം ചെയ്തിട്ടുണ്ട്.
അസാധ്യതയുള്ള തിനെ വിവരിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് വിരോധാഭാസം. യഹൂദന്മാരെ സംബന്ധിച്ചിടത്തോളം, പൂർവ്വികർ പിൻഗാമികളുടെ യജമാനന്മാരായിരുന്നു, എന്നാൽ ഒരു സങ്കീർത്തനത്തിൽ ദാവീദ് തന്‍റെ പിൻഗാമികളിൽ ഒരാളെ “കർത്താവ്” എന്ന് വിളിക്കുന്നു. ഇത് ഒരു വിരോധാഭാസമാണെന്ന് യേശു യഹൂദ നേതാക്കളോട് പറയുന്നു, ""ദാവീദ് ക്രിസ്തുവിനെ 'കർത്താവ്' എന്ന് വിളിച്ചാൽ, അവൻ ദാവീദിന്‍റെ പുത്രനാകുന്നത് എങ്ങനെ? ([മത്തായി 22:45] (../22/45.md)).
മതനേതാക്കളെ ശാസിക്കുന്നതിനും അവരുടെ അവിശ്വാസം ചിത്രീകരിക്കുന്നതിനും യേശു ഒരു വിവാഹ വിരുന്നിനെക്കുറിച്ചുള്ള ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)
ജനങ്ങൾക്ക്
ഇതാണ് ഒരു ഉപമയുടെ ആരംഭം. [മത്തായി 13:24] (../13/24.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: രാജാവ് ക്ഷണിച്ച ആളുകൾ (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
യേശു ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)
ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. കൂടാതെ, ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: "" താൻ ക്ഷണിച്ചവരോട് പറയാൻ ദാസന്മാരോടു ഉത്തരവിടുന്നു"" (കാണുക: /WA-Catalog/ml_tm?section=translate#figs-quotations, /WA-Catalog/ml_tm?section=translate#figs-activepassive)
നോക്കുക അല്ലെങ്കിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക
മൃഗങ്ങളെ പാകം ചെയ്ത് വിരുന്നു തയ്യാറാണെന്ന് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: എന്‍റെ ദാസന്മാർ എന്‍റെ കാളകളെയും തടിച്ച പശുക്കിടാക്കളെയും അറുത്ത് പാകം ചെയ്തിരിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-explicit, /WA-Catalog/ml_tm?section=translate#figs-activepassive)
എന്‍റെ ഏറ്റവും മികച്ച കാളകളെയും പശുക്കിടാങ്ങളെയും
യേശു ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)
എന്നാൽ രാജാവ് ക്ഷണിച്ച അതിഥികൾ ക്ഷണം അവഗണിച്ചു
രാജാവിന്‍റെ സൈനികർ ആ കൊലപാതകികളെ കൊന്നതായി സൂചിപ്പിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)
യേശു ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ഞാൻ ക്ഷണിച്ചവർ (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
നഗരത്തിലെ പ്രധാന പാതകളുടെ കവലകളില്‍. ആളുകളെ കണ്ടെത്താൻ ഏറ്റവും സാധ്യതയുള്ള സ്ഥലത്തേക്ക് രാജാവ് ദാസന്മാരെ അയയ്ക്കുന്നു.
നല്ല ആളുകളും മോശം ആളുകളും
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: അതിനാൽ അതിഥികൾ വിവാഹ ശാലയില്‍ നിറഞ്ഞു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
ഒരു വലിയ മുറി
യേശു ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)
അതിഥിയെ ശകാരിക്കാൻ രാജാവ് ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: നിങ്ങൾ ഒരു വിവാഹത്തിന് ഉചിതമായ വസ്ത്രം ധരിച്ചിട്ടില്ല. നിങ്ങൾ ഇവിടെ ഉണ്ടാകരുത്. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
ആ മനുഷ്യൻ മിണ്ടാതിരുന്നു
ഒരു വിവാഹ വിരുന്നിനെക്കുറിച്ചുള്ള ഉപമ യേശു അവസാനിപ്പിക്കുന്നു.
കൈകളോ കാലുകളോ ചലിപ്പിക്കാൻ കഴിയാത്തവിധം അവനെ ബന്ധിക്കുക
ഇവിടെ പുറത്തെ ഇരുട്ട് എന്നത് നിരസിക്കുന്നവരെ ദൈവം അയയ്ക്കുന്ന സ്ഥലത്തിന്‍റെ ഒരു പര്യായമാണ്. ദൈവത്തിൽ നിന്ന് എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ട സ്ഥലമാണിത്. [മത്തായി 8:12] (../08/12.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ദൈവത്തിൽ നിന്ന് അകലെയുള്ള ഇരുണ്ട സ്ഥലം (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)
പല്ല് കടിക്കുന്നത് പ്രതീകാത്മകമായ പ്രവർത്തനമാണ്, ഇത് കടുത്ത യാതനയെയും കഷ്ടതയെയും പ്രതിനിധീകരിക്കുന്നു. [മത്തായി 8:12] (../08/12.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: കരയുകയും അവരുടെ അങ്ങേയറ്റത്തെ കഷ്ടതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു (കാണുക: /WA-Catalog/ml_tm?section=translate#translate-symaction)
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: കാരണം, ദൈവം ധാരാളം ആളുകളെ ക്ഷണിക്കുന്നു, പക്ഷേ അവൻ കുറച്ച് പേരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
ഇത് ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു. യേശു ഉപമ അവസാനിപ്പിച്ചു, ഇപ്പോൾ താന്‍ ഉപമയുടെ കാര്യം വിശദീകരിക്കും.
മതനേതാക്കന്മാർ യേശുവിനെ കുടുക്കാൻ ശ്രമിക്കുന്നതിന്‍റെ ഒരു വിവരണം ആരംഭിക്കുന്നു. കൈസറിന് നികുതി നൽകുന്നതിനെക്കുറിച്ച് പരീശന്മാർ ഇവിടെ ചോദിക്കുന്നു.
അവർ യേശുവിനെ എന്തെങ്കിലും തെറ്റായത് പറയാൻ പ്രേരിപ്പിക്കുന്നതിലൂടെ അവനെ അറസ്റ്റുചെയ്യാൻ കഴിയും
പരീശന്മാരുടെ ശിഷ്യന്മാർ യഹൂദ അധികാരികൾക്ക് മാത്രം നികുതി അടയ്ക്കുന്നതിനെ പിന്തുണച്ചു. റോമൻ അധികാരികൾക്ക് നികുതി അടയ്ക്കുന്നതിനെ ഹെരോദ്യര്‍ പിന്തുണച്ചു. യേശു എന്തു പറഞ്ഞാലും ഈ ഗ്രൂപ്പുകളിലൊരാളെ വ്രണപ്പെടുത്തുമെന്ന് പരീശന്മാർ വിശ്വസിച്ചിരുന്നതായി സൂചിപ്പിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)
ഇവര്‍ യഹൂദരാജാവായ ഹെരോദാവിന്‍റെ ഉദ്യോഗസ്ഥരും അനുയായികളും ആയിരുന്നു. റോമൻ അധികാരികളുമായി അവന്‍ സൌഹൃദത്തിലായിരുന്നു. (കാണുക: /WA-Catalog/ml_tm?section=translate#translate-names)
നിങ്ങൾ ആരോടും പ്രത്യേക ബഹുമാനം കാണിക്കുന്നില്ല അല്ലെങ്കിൽ ""മറ്റാരെക്കാളും പ്രാധാന്യമുള്ള ആരെയും നിങ്ങൾ പരിഗണിക്കുന്നില്ല
ആളുകൾ കൈസറിലേക്ക് നേരിട്ടല്ലായിരുന്നു നികുതി അടച്ചിരുന്നത്, മറിച്ച് അദ്ദേഹത്തിന്‍റെ ഒരു നികുതി പിരിവുകാരനായിരുന്നു. സമാന പരിഭാഷ: കൈസറിന് കൊടുക്കേണ്ടതായ നികുതി അടയ്ക്കാൻ (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)
തന്നെ കുടുക്കാൻ ശ്രമിക്കുന്നവരെ ശകാരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: കപടവിശ്വാസികളേ, എന്നെ പരീക്ഷിക്കരുത്! അല്ലെങ്കിൽ "" കപടവിശ്വാസികളായ നിങ്ങൾ എന്നെ പരീക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് എനിക്കറിയാം!"" (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
ഇത് ഒരു ദിവസത്തെ വേതനം വിലമതിക്കുന്ന ഒരു റോമൻ നാണയമായിരുന്നു. (കാണുക: /WA-Catalog/ml_tm?section=translate#translate-bmoney)
ഇവിടെ അവർ എന്നത് ഹെരോദ്യരെയും പരീശന്മാരുടെ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു.
താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ഈ നാണയത്തിൽ കാണുന്ന ചിത്രവും പേരും ആരുടെതെന്നു എന്നോട് പറയുക. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
അവരുടെ പ്രതികരണത്തിൽ മനസ്സിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: നാണയത്തിൽ കൈസറിന്‍റെ ചിത്രവും പേരും ഉണ്ട് (കാണുക: /WA-Catalog/ml_tm?section=translate#figs-ellipsis)
കൈസറിനുള്ളത്
ദൈവത്തിനുള്ളത്
വിവാഹത്തെക്കുറിച്ചും മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചും യേശുവിനോട് വിഷമകരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് സദൂക്യർ അവനെ കുടുക്കാൻ ശ്രമിക്കുന്നു.
മോശെ തിരുവെഴുത്തുകളിൽ എഴുതിയ കാര്യങ്ങളെക്കുറിച്ച് മതനേതാക്കൾ യേശുവിനോട് ചോദിക്കുകയായിരുന്നു. നിങ്ങളുടെ ഭാഷയില്‍ ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികൾ അനുവദിക്കുന്നില്ലെങ്കിൽ, ഇത് ഒരു പരോക്ഷ ഉദ്ധരണിയായി പ്രസ്താവിക്കാം. സമാന പരിഭാഷ: ഗുരോ, മോശ പറഞ്ഞത്.. ഒരു മനുഷ്യൻ മരിച്ചാൽ (കാണുക: /WA-Catalog/ml_tm?section=translate#figs-quotesinquotes, /WA-Catalog/ml_tm?section=translate#figs-quotations)
ഇവിടെ അവന്‍റെ എന്നത് മരിച്ച മനുഷ്യനെ സൂചിപ്പിക്കുന്നു.
സദൂക്യർ യേശുവിനോട് ചോദ്യം ചോദിക്കുന്നത് തുടരുന്നു.
ഏറ്റവും പഴയത് (കാണുക: /WA-Catalog/ml_tm?section=translate#translate-ordinal)
അടുത്ത മൂത്തയാൾ ... അടുത്ത മൂത്തയാൾ ... ഇളയവൻ അല്ലെങ്കിൽ അവന്‍റെ മൂത്ത ഇളയ സഹോദരൻ ... ആ സഹോദരന്‍റെ മൂത്ത ഇളയ സഹോദരൻ ... ഇളയവൻ (കാണുക: /WA-Catalog/ml_tm?section=translate#translate-ordinal)
ഓരോ സഹോദരനും മരിച്ചതിനുശേഷം
ഏഴ് സഹോദരന്മാരെക്കുറിച്ചുള്ള കഥയിൽ നിന്ന് സദൂക്യർ അവരുടെ യഥാർത്ഥ ചോദ്യത്തിലേക്ക് മാറുന്നു.
മരിച്ചവർ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ
പുനരുത്ഥാനത്തെക്കുറിച്ച് അവർ എന്താണ് ചിന്തിക്കുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു എന്നാണ് യേശു അർത്ഥമാക്കുന്നത്. സമാന പരിഭാഷ: പുനരുത്ഥാനത്തെക്കുറിച്ച് നിങ്ങൾക്ക് തെറ്റിദ്ധാരണയുണ്ട് (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)
ദൈവത്തിന് ചെയ്യാൻ കഴിയുന്നത്
മരിച്ചവർ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുമ്പോൾ
ആളുകൾ വിവാഹം കഴിക്കില്ല
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ആളുകൾ അവരുടെ മക്കളെ വിവാഹത്തിനു നൽകില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
മരിച്ചവർ വീണ്ടും ജീവിക്കുമെന്ന് കാണിക്കാൻ യേശു ഒരു ചോദ്യം ചോദിക്കാൻ തുടങ്ങുന്നു.
യേശു ഒരു ചോദ്യം ചോദിച്ച് സദൂക്യരെ ശകാരിക്കുന്നു. അവൻ ഉത്തരം അന്വേഷിക്കുന്നില്ല. സമാന പരിഭാഷ: നിങ്ങൾ വായിച്ചതായി എനിക്കറിയാം ... ദൈവമേ, അവൻ പറഞ്ഞതായി നിങ്ങൾക്കറിയാം (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവം നിങ്ങളോട് സംസാരിച്ചത് (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)
31-ാം വാക്യത്തിൽ ആരംഭിച്ച ചോദ്യം യേശു ചോദിക്കുന്നു.
31-ാം വാക്യത്തിലെ “നിങ്ങൾ വായിച്ചിട്ടില്ലേ” എന്ന വാക്കിൽ ആരംഭിക്കുന്ന ചോദ്യത്തിന്‍റെ അവസാനമാണിത്. മതനേതാക്കന്മാർക്ക് തിരുവെഴുത്തിൽ നിന്ന് തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്താനാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്. നിങ്ങൾ ഇത് വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നതായി കാണപ്പെടുന്നില്ല ... യാക്കോബ്. ""നിങ്ങൾക്ക് ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. ദൈവം അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമാണെന്ന് മോശെയോടു പറഞ്ഞു. (കാണുക: /WA-Catalog/ml_tm?section=translate#figs-quotations, /WA-Catalog/ml_tm?section=translate#figs-rquestion)
ഇവ നാമവിശേഷണങ്ങളായി പ്രസ്താവിക്കാം. സമാന പരിഭാഷ: മരിച്ചവരുടെ ദൈവമല്ല, എന്നാൽ അവൻ ജീവനുള്ളവരുടെ ദൈവം (കാണുക: /WA-Catalog/ml_tm?section=translate#figs-nominaladj)
നിയമത്തിൽ നിപുണനായിരുന്ന ഒരു പരീശൻ ഏറ്റവും വലിയ കല്പനയെക്കുറിച്ച് യേശുവിനോട് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ച് അവനെ കുടുക്കാൻ ശ്രമിക്കുന്നു.
നിയമത്തിൽ വിദഗ്ദ്ധൻ. മോശെയുടെ ന്യായപ്രമാണം മനസ്സിലാക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ പരീശനാണ് ഇത്.
ആവർത്തനപുസ്തകത്തിലെ ഒരു വാക്യം യേശു ഏറ്റവും വലിയ കൽപ്പനയായി ഉദ്ധരിക്കുന്നു.
ഈ മൂന്ന് വാചകങ്ങളും പൂർണ്ണമായും അല്ലെങ്കിൽ ആത്മാർത്ഥമായി അർത്ഥമാക്കുന്നതിന് ഒരുമിച്ച് ഉപയോഗിക്കുന്നു. ഇവിടെ ഹൃദയം, ആത്മാവ് എന്നിവ ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ പ്രതീകങ്ങളാണ്. (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy, /WA-Catalog/ml_tm?section=translate#figs-doublet)
ഇവിടെ മികച്ചത്, ആദ്യം എന്നിവ ഒരേ കാര്യം അർത്ഥമാക്കുന്നു. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പനയെന്ന് അവർ ഊന്നിപ്പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-doublet)
ലേവ്യപുസ്തകത്തിലെ ഒരു വാക്യം യേശു ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പനയായി ഉദ്ധരിക്കുന്നു.
ഇവിടെ അയൽക്കാരൻ എന്നതിനർത്ഥം സമീപത്ത് താമസിക്കുന്നവരെന്നതിനെക്കാളും അര്‍ത്ഥപൂര്‍ണ്ണമാണ്. ഒരു വ്യക്തി എല്ലാ ആളുകളെയും സ്നേഹിക്കണം എന്നാണ് യേശു അര്‍ത്ഥമാക്കുന്നത്.
ഇവിടെ മുഴുവൻ നിയമവും പ്രവാചകന്മാരും എന്ന വാചകം എല്ലാ തിരുവെഴുത്തുകളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: മോശയും പ്രവാചകന്മാരും തിരുവെഴുത്തുകളിൽ എഴുതിയതെല്ലാം ഈ രണ്ട് കല്പനകളെ അടിസ്ഥാനമാക്കിയുള്ളതാണ് (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)
തന്നെ കുടുക്കാനുള്ള ശ്രമം തടയാൻ യേശു പരീശന്മാരോട് ഒരു പ്രയാസകരമായ ചോദ്യം ചോദിക്കുന്നു.
പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. യേശു മതനേതാക്കളോട് ഒരു ചോദ്യം ചോദിക്കുന്നിടത്ത് മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ ആരംഭിക്കുന്നു.
ഈ രണ്ടിലും മകൻ എന്നാൽ പിൻഗാമി എന്നാണ് അർത്ഥമാക്കുന്നത്.
ക്രിസ്തു “ദാവീദിന്‍റെ പുത്രൻ” എന്നതിലുപരിയാണെന്ന് യേശു സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു.
താൻ ഉദ്ധരിക്കാനിരിക്കുന്ന സങ്കീർത്തനത്തെക്കുറിച്ച് മതനേതാക്കളെ ആഴത്തിൽ ചിന്തിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: പിന്നെ, ദാവീദ് ആത്മാവില്‍ അവനെ കർത്താവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് എന്നോട് പറയുക (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായ ദാവീദ്. ഇതിനർത്ഥം ദാവീദ് പറയുന്ന കാര്യങ്ങളെ പരിശുദ്ധാത്മാവ് സ്വാധീനിക്കുന്നു എന്നാണ്.
ഇവിടെ അവൻ എന്നത് ദാവീദിന്‍റെ പിൻഗാമിയായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു.
ഇവിടെ കർത്താവ് എന്നത് പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നു.
ഇവിടെ കർത്താവ് എന്നത് ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. കൂടാതെ, എന്‍റെ എന്നത് ദാവീദിനെ സൂചിപ്പിക്കുന്നു. ഇതിനർത്ഥം ക്രിസ്തു ദാവീദിനെക്കാൾ ശ്രേഷ്ഠനാണ്.
ദൈവത്തിന്‍റെ വലതുഭാഗത്ത്"" ഇരിക്കുക എന്നത് ദൈവത്തിൽ നിന്ന് വലിയ ബഹുമാനവും അധികാരവും ലഭിക്കുന്നതിനുള്ള പ്രതീകാത്മക പ്രവർത്തിയാണ്. സമാന പരിഭാഷ: എന്‍റെ അരികിൽ ശ്രേഷ്ഠ സ്ഥാനത്ത് ഇരിക്കുക (കാണുക: /WA-Catalog/ml_tm?section=translate#translate-symaction)
ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ഞാൻ നിന്‍റെ ശത്രുക്കളെ ജയിക്കുന്നതുവരെ അല്ലെങ്കിൽ നിന്‍റെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽ വണങ്ങുന്നതുവരെ (കാണുക: /WA-Catalog/ml_tm?section=translate#figs-idiom)
[മത്തായി 19: 1] (../19/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശു യെഹൂദ്യയിൽ ശുശ്രൂഷിച്ചതായി പറയുന്നു.
നിരവധി പ്രയാസകരമായ ചോദ്യങ്ങളുമായി യേശുവിനെ കുടുക്കാൻ മതനേതാക്കൾ ശ്രമിച്ചതിന്‍റെ വിവരണം ഇവിടെ അവസാനിക്കുന്നു
താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് മതനേതാക്കളെ ആഴത്തിൽ ചിന്തിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ദാവീദ് അവനെ 'കർത്താവ്' എന്ന് വിളിക്കുന്നു, അതിനാൽ ക്രിസ്തു ദാവീദിന്‍റെ സന്തതി എന്നതിലുപരിയായിരിക്കണം. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)
യേശു ദാവീദിന്‍റെ സന്തതി മാത്രമല്ല, അവനെക്കാൾ ശ്രേഷ്ഠനുമായതിനാൽ ദാവീദ് യേശുവിനെ “കർത്താവ്” എന്നു വിളിച്ചു.
ഇവിടെ വാക്ക് എന്നത് ആളുകൾ പറയുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: അവന് എന്തും ഉത്തരം നൽകാൻ അല്ലെങ്കിൽ അവന് ഉത്തരം നൽകാൻ (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)
അദ്ദേഹത്തെ തെറ്റ് പറയാന്‍ ഉദ്ദേശിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ ആരും അദ്ദേഹത്തോട് ചോദിച്ചിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്, അതിനാല്‍ മതനേതാക്കള്‍ക്ക് അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ കഴിയും. (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)