Matthew 28

Matthew 28:1

ഇവിടെ യേശു മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റതിന്റെ വിവരണം ആരംഭിക്കുന്നു.

ശബ്ബത്തു കഴിഞ്ഞു, ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ വെളുക്കുമ്പോൾ

‘ശബ്ബത്തു കഴിഞ്ഞശേഷം ഞായറാഴ്ച പുലർച്ചെ സൂര്യൻ ഉദിക്കുന്ന സമയത്ത്“

മറ്റെ മറിയ – “മറിയ എന്നു പേരായ മറ്റേ സ്ത്രീ“, “യാക്കോബിന്റെയും യോസേഫിന്റെയും അമ്മയായ മറിയ (27:56).

പെട്ടെന്ന് (Behold ) – ഈ വാക്കിലൂടെ എഴുത്തു കാരൻ വായനക്കാരോട് അത്ഭുതകരമായ എന്തോ ഒരു സംഭവം ഉണ്ടാകുവാൻപോകുന്നു എന്നു പറയുന്നു. നിങ്ങളുടെ ഭാഷയിൽ ഇതിനു സമാനമായ ഒരു രീതി ഉണ്ടായിരിക്കും.

വലിയോരു ഭൂകമ്പം ഉണ്ടായി, കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി – അർത്ഥസാധ്യത :1) ദൂതൻ ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കിയതുകൊണ്ടാണു ഭൂകമ്പം ഉണ്ടായത് (യു..എൽ.ബി.). 2) ഈ സംഭവങ്ങൾ എല്ലാം ഉണ്ടായത് ഒരേ സമയത്താണു. (യു.ഡി.ബി.).

ഭൂകമ്പം – ഭൂമിയുടെ ഉൾഭാഗത്തും പുറമെയും ഉണ്ടാകുന്ന അതിശക്തമായ പ്രകമ്പനങ്ങൾ.

Matthew 28:3

ഇവിടെ യേശു മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റതിന്റെ വിവരണം തുടരുന്നു.

അവന്റെ രൂപം – ”കർത്താവിന്റെ ദൂതന്റെ രൂപം“.

മിന്നലിനു ഒത്തതും – “മിന്നൽ പോലെ പ്രകാശിക്കുന്നതും“.

ഹിമംപോലെ വെളുത്തതും – “അത്യന്തം ശോഭയുള്ളതും“

മരിച്ചവനെപ്പോലെ – “നിശ്ചലനായി“.

Matthew 28:5

ഇവിടെ യേശു മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റതിന്റെ വിവരണം തുടരുന്നു.

സ്ത്രീകളോട് – “മഗ്ദലക്കാരത്തി മറിയയോടും മറിയ എന്നു പേരുള്ള മറ്റേ സ്ത്രീയോടും“.

ക്രൂശിക്കപ്പെട്ട യേശുവിനെ – “ജനങ്ങളും പടയാളികളും ചേർന്നു ക്രൂശിച്ച യേശുവിനെ“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

എന്നാൽ അവൻ ഉയിർത്തെഴുന്നേറ്റി രിക്കു ന്നു – “എന്നാൽ ദൈവം അവനെ ഉയിർപ്പിച്ചി രി ക്കുന്നു“ (“കർത്തരി/ കർമ്മണി“ കാണുക).

Matthew 28:8

ഇവിടെ യേശു മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റതിന്റെ വിവരണം തുടരുന്നു.

അവർ (സ്ത്രീകൾ) – “മഗ്ദലക്കാരത്തി മറിയയും മറിയ എന്നു പേരായ മറ്റേ സ്ത്രീയും“.

എന്നാൽ (Behold

നോക്കുക) – ഈ ഒരു വാക്കിലൂടെ എഴുത്തുകാരൻ വായനക്കാരോട് അത്ഭുതകരമായ എന്തോ ഒരു കാര്യം സംഭവിക്കുവാൻ പോകുന്നു എന്നു സൂചിപ്പി ക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും

അവന്റെ കാൽ പിടിച്ചു – “അവർ മുട്ടു കുത്തി അവന്റെ കാൽ പിടിച്ചു“.

എന്റെ സഹോദരന്മാരോട് – യേശുവിന്റെ ശിഷ്യന്മാരോട്.

Matthew 28:11

ഇവിടെ യേശുവിന്റെ പുനരുത്ഥാനത്തോട് അധികാരികളുടെ പ്രതികരണം എന്താണു എന്നതിന്റെ വിവരണം ആരംഭിക്കു ന്നു.

അവർ (സ്ത്രീകൾ) – മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും.

അവർ പോകുമ്പോൾ, (നോക്കുക

behold) – ഇവിടെ പ്രധാന സംഭവവിവരണത്തിന്റെ ഇടയിൽ, അവിടെ സംഭവിക്കുന്ന മറ്റൊരു സംഭവത്തെക്കുറിച്ചു പറയാൻ തുടങ്ങുന്നു. ഈ ഉപകഥയിൽ ഉൾപെട്ടിരിക്കുന്ന ആൾക്കാർ തൊട്ടുമുമ്പു കണ്ടവരല്ല. നിങ്ങളുടെ ഭാഷയിൽ ഇങ്ങനെ കഥയിൽ വ്യതിചലനം സംഭവിക്കുമ്പോൾ അതു സൂചിപ്പിക്കുന്ന പദങ്ങളോ ശൈലികളോ ഉണ്ടായിരിക്കും.

അവർ ഒന്നിച്ചുകൂടി...ആലോചന കഴിച്ചു – “അവർ അന്യോന്യം സംസാരിച്ച് ഒരു ഉപായം കണ്ടുപിടിക്കുവാൻ ശ്രമിച്ചു“. “മഹാപുരോ ഹിതന്മാരും മൂപ്പന്മാരും പടയാളികൾക്ക് പണം കൊടുക്കുവാൻ തീരുമാനിച്ചു.

‘യേശുവിന്റെ ശിഷ്യന്മാർ വന്ന് ഞങ്ങൾ രാത്രിയിൽ ഉറങ്ങുമ്പോൾ..........‘ മറ്റുള്ളവരോടു പറയുവിൻ

“നിങ്ങളോടു ചോദിക്കുന്നവരോട് നിങ്ങൾ ഉറങ്ങുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ വന്ന് ......എന്നു പറയുവിൻ.“

Matthew 28:14

ഇവിടെ പ്രമാണികൾ പടയാളികളോടു ചെയ്യുവാൻ ആവശ്യപ്പെട്ട കാര്യങ്ങളെക്കുറിച്ചു പറയുന്നു.

നാടുവാഴി – പീലാത്തൊസ് (27:2).

അവർ അവർക്കു ലഭിച്ച ഉപദേശപ്രകാരം ചെയ്തു –“അവർ പുരോഹിതന്മാർ അവരോടു ചെയ്യുവാൻ പറഞ്ഞതുപ്രകാരം ചെയ്തു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

ഇന്നുവരെ – മത്തായി ഈ സുവിശേഷം എഴുതിയ നാൾ വരെ.

Matthew 28:16

ഇവിടെ യേശു തന്റെ പുനരുത്ഥാനത്തിനുശേഷം അവന്റെ ശിഷ്യന്മാരെ കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

Matthew 28:18

ഇവിടെ യേശു തന്റെ പുനരുത്ഥാനത്തിനുശേഷം അവന്റെ ശിഷ്യന്മാരെ കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നാമത്തിൽ

“അധികാരത്താൽ“.