Matthew 26

Matthew 26:1

യേശു തന്റെ ശിഷ്യന്മാരോട് അവൻ പീഢ അനുഭവിക്കു കയും ക്രൂശിക്കപ്പെടുകയും ചെയ്യും എന്നു പറഞ്ഞു തുടങ്ങുന്നു.

പറഞ്ഞുതീർന്നശേഷം (സംഭവിച്ചത്) – നിങ്ങളുടെ ഭാഷയിൽ ഒരു ചരിത്രത്തിന്റെ ഭാഗമായ പുതിയ ഒരു സംഭവം ആരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നതിനുള്ള പ്രത്യേക ശൈലി ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കാം.

ഈ വചനങ്ങൾ ഒക്കെയും – 24:4 മുതൽ 25:46 വരെയുള്ള വചനങ്ങൾ ഒക്കെയും.

മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും – “ചില മനുഷ്യർ മനുഷ്യപുത്രനെ മറ്റുള്ളവരെ ഏല്പിക്കുകയും അവർ അവനെ ക്രൂശിക്കുകയും ചെയ്യും“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 26:3

യെഹൂദപ്രമാണികൾ യേശുവിനെ പിടിച്ചു കൊല്ലുവാൻ ഗൂഢാലോചന നടത്തുന്നു.

ഉപായത്താൽ

“ഗൂഢമായി“,“രഹസ്യമായി“.

പെരുന്നാളിൽ

വാർഷിക പെസഹാപ്പെരുന്നാളിൽ.

Matthew 26:6

ഒരു സ്ത്രീ യേശുവിന്റെ മരണത്തിനുമുമ്പ് അവന്റെ തലയിൽ തൈലം ഒഴിക്കുന്നു.

ഇരിക്കുമ്പോൾ

ചാരിക്കിടക്കുമ്പോൾ അല്ലെങ്കിൽ ചെരിഞ്ഞിരിക്കുമ്പോൾ. നിങ്ങളുടെ സമൂഹത്തിൽ ആളുകൾ ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നത് ഏതു രീതിയിലാണോ അതിനനുസരിച്ചുള്ള പദം ഉപയോഗിക്കുക.

ഒരു സ്ത്രീ അവന്റെ അടുക്കൽ വന്നു – ഒരു സ്ത്രീ യേശുവിന്റെ അടുക്കൽ വന്നു.

വെൺകൽഭരണി – ചുണ്ണാമ്പുകല്ലുകൊണ്ട് ഉണ്ടാക്കുന്നതും വില കൂടിയതുമായ ഒരു ഭരണി.

തൈലം – സുഗന്ധമേറിയ എണ്ണ.

ഈ വെറുംചെലവ് എന്തിനുവേണ്ടി? – “ഈ സ്ത്രീ ഈ തൈലം വെറുതേ നഷ്ടപ്പെടുത്തിക്കളഞ്ഞതിനാൽ ഒരു മോശമായ കാര്യമാണു ചെയ്തിരിക്കുന്നത്“. (“ആലങ്കാരികചോദ്യം“ കാണുക).

Matthew 26:10

യേശുവിന്റെ മരണത്തിനു മുമ്പെ അവനെ തൈലത്താൽ അഭിഷേകം ചെയ്ത സ്ത്രീയെ അവൻ പ്രശംസിക്കുന്നു.

നിങ്ങൾ ഈ സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്?

AT : ”നിങ്ങൾ ഈ സ്ത്രീയെ അസഹ്യപ്പെടുത്തുവാൻ പാടില്ല!“ (“ആലങ്കാരികചോദ്യം“ കാണുക).

നിങ്ങൾക്ക്... നിങ്ങൾക്കു...നിങ്ങളോട് – അവന്റെ ശിഷ്യന്മാർക്ക്/ ശിഷ്യന്മാരോട്

Matthew 26:12

യേശുവിന്റെ മരണത്തിനു മുമ്പെ അവനെ തൈലത്താൽ അഭിഷേകം ചെയ്ത സ്ത്രീയെ അവൻ പ്രശംസിക്കുന്നു.

Matthew 26:14

ശിഷ്യന്മാരിൽ ഒരുവൻ യേശുവിനെ പിടിക്കുവാനും കൊല്ലുവാനും സഹായിക്കാമെന്ന് യെഹൂദപ്രമാണിമാർക്കു വാക്കു കൊടുക്കുന്നു.

അവനെ നിങ്ങൾക്കു ഏല്പിച്ചുതരാം – “യേശുവിനെ നിങ്ങൾക്കു കാണിച്ചുതരാം“, അല്ലെങ്കിൽ “യേശുവിനെ അറസ്റ്റു ചെയ്യുവാൻ നിങ്ങളെ സഹായിക്കാം“.

മുപ്പതു വെള്ളിക്കാശ് – ഈ പദങ്ങൾതന്നെയാണു പഴയനിയമപ്രവചനത്തിലും ഉള്ളത് എന്നതിനാൽ ഇതു ഇക്കാലത്തെ നാണയനിരക്കിൽ കാണിക്കേണ്ട ആവശ്യമില്ല, ഇതേപദങ്ങൾതന്നേ ഉപയോഗിക്കുക.

അവനെ അവർക്കു കാണിച്ചുകൊടുപ്പാൻ

മഹാപുരോഹിതന്മാരെ യേശുവിനെ അറസ്റ്റുചെയ്യുന്നതിനു സഹായിക്കുവാൻ.

Matthew 26:17

യേശു തന്റെ ശിഷ്യന്മാരോടൊന്നിച്ച് പെസഹാഭക്ഷണം കഴിക്കുവാൻ ഒരുക്കങ്ങൾ ചെയ്യുന്നു.

അവൻ പറഞ്ഞത്: “നിങ്ങൾ നഗരത്തിൽ ഒരാളുടെ അടുക്കൽ ചെന്ന് :“എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യന്മാരുമായി നിന്റെ അടുക്കൽ പെസഹാ കഴിക്കും എന്നു ഗുരു പറയുന്നു“ എന്നു പറയുവിൻ” – ഇവിടെ യേശു തന്റെ ശിഷ്യ ന്മാരോട് അവന്റെ വാക്കുകൾ അതേപടി മറ്റൊരു മനുഷ്യനോടുപോയി പറയുവാൻ പറയുന്നു. AT : “അവൻ തന്റെ ശിഷ്യന്മാരോട് നഗരത്തിൽ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് ഗുരു അവനോട്, “എന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ എന്റെ ശിഷ്യന്മാരുമായി നിന്റെ വീട്ടിൽ പെസഹാ കഴിക്കും“ എന്നു പറയുവിൻ എന്നു പറഞ്ഞു“. അല്ലെങ്കിൽ “അവൻ തന്റെ ശിഷ്യന്മാരോട് നഗരത്തിൽ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് അവനോട് ഗുരു തന്റെ സമയം അടുത്തിരിക്കുന്നുവെന്നും അവൻ തന്റെ ശിഷ്യന്മാരുമായി നിന്റെ വീട്ടിൽ പെസഹാ കഴിക്കും എന്നും പറയുന്നു എന്നു പറയുവിൻ എന്നുപറഞ്ഞു“

എന്റെ സമയം – അർത്ഥസാധ്യത : 1) “ഞാൻ നിങ്ങളോടു പറഞ്ഞ സമയം“ (യു.ഡി.ബി.). 2) “ദൈവം എനിക്ക് ഒരുക്കിയിരിക്കുന്ന സമയം“.

അടുത്തിരിക്കുന്നു

.അർത്ഥസാധ്യത : 1)“അടുത്തുവന്നിരിക്കുന്നു“ (യു.ഡി.ബി,). 2)“വന്നെത്തിയിരിക്കുന്നു“ (“ഭാഷാശൈലി“ കാണുക).

പെസഹാ കഴിക്കും – “പെസഹാഅത്താഴം കഴിക്കും“, അല്ലെങ്കിൽ “ഒരുക്കിയ പ്രത്യേക അത്താഴം കഴിച്ച് പെസഹാ ആചരിക്കും“.

Matthew 26:20

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരെ ഉപദേശിക്കു ന്നു.

അവൻ പന്തിയിൽ ഭക്ഷണത്തിനു ഇരുന്നു – നിങ്ങളുടെ സംസ്കാരസമൂഹത്തിലെ ജനങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഇരിക്കുന്നത് ഏതു രീതിയിലാ‍ണോ അതിനനുസരിച്ച ഒരു പദം ഉപയോഗിക്കുക.

തീർച്ചയായിട്ടും ഞാൻ അല്ലല്ലോ കർത്താവേ? – “തീർച്ചയായിട്ടും അതു ഞാനല്ല, ആണോ, കർത്താവേ?“ (“ആലങ്കാരികചോദ്യം“ കാണുക).

Matthew 26:23

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരെ തുടർന്നും ഉപദേശിക്കുന്നു.

മനുഷ്യപുത്രൻ ഒറ്റിക്കൊടുക്കപ്പെടുന്നത് ആരാലാണോ, ആ മനുഷ്യനു – “മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു“.

നീ തന്നേ അതു പറഞ്ഞു

“നീ പറഞ്ഞതുപോലെ, അതു നീ തന്നേ“. അല്ലെങ്കിൽ “അതു നീ പറഞ്ഞുകഴിഞ്ഞു“. (“ഭാഷാശൈലി“ കാണുക).

Matthew 26:26

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരെ തുടർന്നും ഉപദേശിക്കുന്നു.

എടുത്തു വാഴ്ത്തി നുറുക്കി – 14:19ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

Matthew 26:27

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് പെസഹാഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരെ തുടർന്നും ഉപദേശിക്കുന്നു.

എടുത്തു – 14:19ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

അവർക്കു കൊടുത്തു –“അതു ശിഷ്യന്മാർക്കു കൊടുത്തു“.

നിയമരക്തം – “നിയമം സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന രക്തം“. അല്ലെങ്കിൽ, “നിയമം സാധ്യമാക്കിത്തീർ ത്തിരിക്കുന്ന രക്തം“.

ചൊരിയുന്ന – “മരണത്തിൽ ഒഴുക്കിയ രക്തം“, അല്ലെങ്കിൽ “എന്റെ ശരീരത്തിൽനിന്നു ഉടനെ ഒഴുകുവാൻ പോകുന്ന രക്തം“, അല്ലെങ്കിൽ “ഞാൻ മരിക്കുമ്പോൾ എന്റെ മുറിവുകളിൽനിന്ന് ഒഴുകുവാൻപോകുന്ന രക്തം“.

മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്ന്

“വീഞ്ഞ്“. (“ഭാഷാശൈലി“ കാണുക).

Matthew 26:30

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് ഒലിവുമലയിലേയ്ക്കു നടന്നുപോകുമ്പോൾ അവൻ അവരെ ഉപദേശിക്കുന്നു.

സ്തോത്രം – ദൈവത്തിനു സ്തുതിഗീതം.

ഇടറിപ്പോകും – “എന്നെവിട്ട് അകന്നുപോകും“.

ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും

AT : 1) “അവർ ആട്ടിൻകൂട്ടത്തിലെ ആടുകളെ മുഴുവൻ ചിതറിച്ചു കളയും“ (യു.ഡി.ബി.). 2)“ആട്ടിൻകൂട്ടത്തിലെ ആടുകൾ മുഴുവൻ പലവഴിയായി ഓടിപ്പോകും“. ആട്ടിൻകൂട്ടത്തിലെ ആടുകൾ “ശിഷ്യന്മാർ“ (“രൂപകം“ കാണുക).

ഞാൻ ഉയിർത്തെഴുന്നേറ്റശേഷം

AT :“ദൈവം എന്നെ ഉയിർത്തെഴുന്നേല്പിച്ചു കഴിഞ്ഞശേഷം“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“) കാണുക).

ഞാൻ ഉയിർത്തെഴുന്നേറ്റശേഷം –AT: “ദൈവം എന്നെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപിച്ചശേഷം“.

Matthew 26:33

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് ഒലിവുമലയിലേയ്ക്കു നടന്നുപോകുമ്പോൾ അവൻ അവരെ ഉപദേശിക്കുന്നു.

ഇടറുകയില്ല – ഇത് 26:31ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

കോഴി കൂകും മുമ്പെ

AT : “സൂര്യൻ ഉദിക്കും മുമ്പെ“

കോഴി (rooster) )

സൂര്യൻ ഉദിക്കുന്നതിനുമുമ്പ് ഉണർന്ന് ഉച്ചത്തിൽ നീട്ടിക്കൂകുന്ന ഒരു ആൺപക്ഷി.

കൂകൽ – പൂവൻകോഴി ഉച്ചത്തിലും നീട്ടിയും ഉണ്ടാക്കുന്ന ശബ്ദം.

Matthew 26:36

യേശു തന്റെ ശിഷ്യന്മാരോടൊരുമിച്ച് ഒലിവുമലയിലേയ്ക്കു നടന്നുപോകുമ്പോൾ അവൻ അവരെ ഉപദേശിക്കുന്നു.

ദു:ഖിച്ചു – ഏറ്റവും സങ്കടപ്പെട്ടു..

Matthew 26:39

ഇവിടെ യേശു ഗെത്ത്ശെമനതോട്ടത്തിൽ പോയി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

അവൻ കവിണ്ണുവീണു – അവൻ മുഖം നിലത്തു അമർത്തി ദൈവസന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു പ്രാർത്ഥിച്ചു.

Matthew 26:42

ഇവിടെ യേശു ഗെത്ത്ശെമനതോട്ടത്തിൽ പോയി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

അവൻ പോയി – “യേശു പോയി“

ഞാൻ കുടിക്കാതെ അതു – “ഈ കഷ്ടാനുഭവത്തിന്റെ പാനപാത്രം ഞാൻ കുടിക്കാതെ നീങ്ങിക്കൂടാ എങ്കിൽ“.

അവരുടെ കണ്ണിനു ഭാരം ഏറുകയാൽ

“അവർ വലിയ മയക്കത്തിലായിരുന്നു“. (“ഭാഷാശൈലി“ കാണുക).

Matthew 26:45

ഇവിടെ യേശു ഗെത്ത്ശെമനതോട്ടത്തിൽ പോയി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

നാഴിക അടുത്തു – “സമയമായിരിക്കുന്നു“

പാപികളുടെ കൈയിൽ

“പാപികളായ മനുഷ്യരുടെ കൈയിൽ“. (“ഭാഗികവിശേഷണം“ കാണുക)

ഇതാ (Look ) – “ഞാൻ പറയുവാൻപോകുന്ന കാര്യത്തിനു ശ്രദ്ധ തരിക“..

Matthew 26:47

ഇവിടെ യേശു ഗെത്ത്ശെമനതോട്ടത്തിൽ പോയി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ –“യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ.

ഞാൻ ആരെ ചുംബിക്കുമോ, അവൻതന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ

“ അവൻ ആരെയാണോ ചുംബിക്കുന്നത് അവനെയാണു അവർ പിടിക്കേണ്ടത് എന്നു പറഞ്ഞു“. (“സംഭാഷണ ഉദ്ധരണി“ കാണുക).

ഞാൻ ആരെ ചുംബിക്കുമോ – “ഞാൻ ചുംബിക്കുന്ന യാളെ“, അല്ലെങ്കിൽ “ഞാൻ ചുംബിക്കുന്ന മനുഷ്യനെ“ (യു.ഡി.ബി.).

ചുംബനം – “ഒരാളുടെ ഗുരുവിനെ ബഹുമാനപൂർവ്വം അഭിവാദ്യം ചെയ്യുന്ന രീതി.

Matthew 26:49

ഇവിടെ യേശുവിനെ ഗെത്ത്ശെമനതോട്ടത്തിൽ വെച്ച് അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

അവൻ യേശുവിന്റെ അടുക്കൽ വന്നു – “യൂദാ യേശുവിന്റെ അടുക്കൽ വന്നു“.

അവനെ ചുംബിച്ചു – “ഒരു ചുംബനംകൊണ്ട് അവനെ എതിരേറ്റു“.

അവർ യേശുവിന്റെമേൽ കൈ വെച്ചു – “യേശുവിനെ കൊല്ലുവാനുള്ള ഉദ്ദേശ്യത്തോടെ അവനെ പിടിച്ചു“. (“ആശയവിശേഷണം“ കാണുക).

അവനെ പിടിച്ചു – അവനെ തടവിലാക്കി.

Matthew 26:51

ഇവിടെ യേശുവിനെ ഗെത്ത്ശെമനതോട്ടത്തിൽ വെച്ച് അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

അപ്പോൾ (Behold ,നോക്കുക) –ഇവിടെ എഴുത്തുകാരൻ ഒരു പുതിയ വ്യക്തിയെ ഈ ചരിത്രകഥയിലേയ്ക്കു കൊണ്ടുവന്ന് അവതരിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയിൽ ഇപ്രകാരം ചെയ്യുന്നതിനുള്ള ഒരു രീതി ഉണ്ടായിരിക്കും.

എനിക്കു എന്റെ പിതാവിനോടു അപേക്ഷിക്കുവാനും അവൻ എനിക്കു പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ അയച്ചുതരുവാനും സാധിക്കുകയില്ല എന്നു നിങ്ങൾ കരുതുന്നുവോ?

AT : “വേണമെങ്കിൽ എനിക്ക് എന്റെ പിതാവിനെ വിളിച്ചപേക്ഷിക്കുവാൻ കഴിയുമെന്നും അവൻ എനിക്കു പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ അയച്ചുതരുമെന്നും നിങ്ങൾ മനസ്സിലാക്കണം“. (“ആലങ്കാരികചോദ്യം“ കാണുക).

പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാർ

ഇവിടെ ദൂതന്മാരുടെ കൃത്യമായ എണ്ണത്തിനു പ്രാധാന്യമില്ല. (“സംഖ്യകളുടെ പരിഭാഷ“ കാണുക).

ലെഗ്യോൻ

റോമൻ പട്ടാ‍ളത്തിലെ ഒരു ദളത്തിലുള്ള കാലാൾപ്പടയുടെ അംഗസംഖ്യ, ഇത് ഏകദേശം ആറായിരം ആയിരുന്നു. (“അപരിചിതപദങ്ങളുടെ പരിഭാഷ“ കാണുക).

Matthew 26:55

ഇവിടെ യേശു ഗെത്ത്ശെമനതോട്ടത്തിൽ പോയി പ്രാർത്ഥിക്കുന്നതിനെക്കുറിച്ചുള്ള വിവരണം തുടരുന്നു.

ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നുവോ?

AT : “ഞാൻ ഒരു കൊള്ളക്കാരനല്ല എന്നു നിങ്ങൾക്കു അറിയാം, അതിനാൽ നിങ്ങൾ എന്റെ നേരെ വാളും വടിയുമായി വന്നിരിക്കുന്നത് അന്യായമാണു.“ (“ആലങ്കാരികചോദ്യം“ കാണുക).

വടി – മനുഷ്യരെ തല്ലുവാൻ ഉപയോഗിക്കുന്ന നീളമുള്ളതും കടുപ്പം കൂടിയതുമായ മരക്കഷണം“.

അവനെ വിട്ട് ഓടിപ്പോയി – അവനോടു കൂടെ അവർ ചേർന്നുനിൽക്കേണ്ടിയിരുന്ന സമയത്ത് അവർ അവനെ വിട്ടുപോയി. നിങ്ങളുടെ ഭാഷയിൽ ഈ അർത്ഥം വരുന്ന ഒരു പദം ഉണ്ടെങ്കിൽ അത് ഇവിടെ ഉപയോഗിക്കുക.

Matthew 26:57

ഇവിടെ യേശുവിനെ മഹാപുരോഹിതൻ ചോദ്യം ചെയ്യുന്നതിന്റെ വിവരണം ആരംഭിക്കുന്നു.

മഹാപുരോഹിതന്റെ അരമനമുറ്റം – മഹാപുരോഹിത ന്റെ അരമനയോടുചേർന്നുള്ള തുറന്ന വിശാലമായ സ്ഥലം

Matthew 26:59

ഇവിടെ യേശുവിനെ മഹാപുരോഹിതൻ ചോദ്യം ചെയ്യുന്നതിന്റെ വിവരണം തുടരുന്നു.

രണ്ടുപേർ വന്നു

“രണ്ടു മനുഷ്യർ മുമ്പോട്ടുവന്നു“ (“യു.ഡി.ബി.). അല്ലെങ്കിൽ “രണ്ടു സാക്ഷികൾ മുമ്പോട്ടുവന്നു“.

“‘ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസം കൊണ്ടു വീണ്ടും പണിയുവാൻ എനിക്കു കഴിയും‘ എന്ന് ഇവൻ പറഞ്ഞു“ എന്നു പറഞ്ഞു . AT : “യേശുവിനു ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുവാൻ കഴിയും എന്ന് അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്ന് അവർ സാക്ഷ്യപ്പെടുത്തി“. (“സംഭാഷണ ഉദ്ധരണികൾ“ കാണുക).

ഈ മനുഷ്യൻ പറയുന്നത് – “യേശു എന്ന ഈ മനുഷ്യൻ പറയുന്നത്“.

Matthew 26:62

ഇവിടെ യേശുവിനെ മഹാപുരോഹിതൻ ചോദ്യം ചെയ്യുന്നതിന്റെ വിവരണം തുടരുന്നു.

ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നു – “ഈ സാക്ഷികൾ നിനക്കെതിരേ സാക്ഷ്യം പറയുന്നു“.

നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ എന്നു ഞങ്ങളോടു പറയുക – “ നീ ക്രിസ്തു ആകുന്നു എങ്കിൽ ഞങ്ങളോടു പറയുക“.

നീ അതു സ്വയം പറഞ്ഞുകഴിഞ്ഞു – “നീ പറഞ്ഞതുപോലെ ഞാൻ ആകുന്നു“ അല്ലെങ്കിൽ “നീ ഇപ്പോൾ അതു സമ്മതിച്ചു കഴിഞ്ഞു“. (“ഭാഷാശൈലി“ കാണുക).

എന്നാൽ ഞാൻ പറയുന്നു ഇനി....നിങ്ങൾ കാണും – യേശു ഇതു സംസാരിക്കുന്നത് മഹാപുരോഹിതനോടും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരോടുമാണു

ഇനി മനുഷ്യപുത്രൻ..... ഇരിക്കുന്നതും നിങ്ങൾ കാണും – അർത്ഥസാധ്യത : 1 )അവർ ഭാവിയിൽ ഒരു സമയത്ത് മനുഷ്യപുത്രനെ കാണും (യു.ഡി.ബി. കാണുക). 2) “ഇനി“ അല്ലെങ്കിൽ “ഇപ്പോൾ മുതൽ“ എന്നതുകൊണ്ട് യേശു അർത്ഥമാക്കുന്നത്, അവന്റെ മരണം, മരിച്ചവരുടെ ഇടയിൽ നിന്നുള്ള അവന്റെ പുനരുത്ഥാനം, അവന്റെ സ്വർഗ്ഗാരോഹണം എന്നീ കാര്യങ്ങളാണു.

സർവ്വശക്തന്റെ വലത്തുഭാഗത്ത് – “സർവ്വ ശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്ത്“.

ആകാശമേഘത്തിൽ വരുന്നതും – “ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും“.

Matthew 26:65

ഇവിടെ യേശുവിനെ മഹാപുരോഹിതൻ ചോദ്യം ചെയ്യുന്നതിന്റെ വിവരണം തുടരുന്നു.

മഹാപുരോഹിതൻ തന്റെ വസ്ത്രം കീറി – വസ്ത്രം കീറുന്നത് ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും പ്രതിഫലന മായിട്ടായിരുന്നു.

അവർ ഉത്തരം പറഞ്ഞു – “യെഹൂദപ്രമാണികൾ ഉത്തരം പറഞ്ഞു“.

Matthew 26:67

ഇവിടെ യേശുവിനെ മഹാപുരോഹിതൻ ചോദ്യം ചെയ്യുന്നതിന്റെ വിവരണം തുടരുന്നു.

അപ്പോൾ അവർ

അർത്ഥസാധ്യത :“അപ്പോൾ ആ മനുഷ്യരിൽ ചിലർ“. അല്ലെങ്കിൽ “അപ്പോൾ പടയാളികൾ“.

അവന്റെ മുഖത്തു തുപ്പി – അവനോടുള്ള നിന്ദാസൂചകമായിഅവന്റെ മുഖത്തു തുപ്പി.

Matthew 26:69

ഇവിടെ പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നതിനെക്കുറി ച്ചുള്ള വിവരണം ആരംഭിക്കുന്നു.

നീ പറയുന്നത് എന്താണെന്ന് എനിക്കു മനസിലാകുന്നില്ല – ആ ബാല്യക്കാരത്തി പറയുന്നത് എന്താണെന്ന് പത്രൊസിനു മനസിലാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ അവൻ യേശുവി നോടുകൂടെയായിരുന്നു എന്ന കാര്യം നിഷേധിക്കുന്നതി നായിട്ടാണു അവൻ അങ്ങനെ പറഞ്ഞത്.

Matthew 26:71

ഇവിടെ പത്രൊസ് യേശുവിനെ തള്ളിപ്പറയു ന്നതിനെക്കുറി ച്ചുള്ള വിവരണം തുടരുന്നു.

അവൻ പടിപ്പുരയിലേയ്ക്കു പുറപ്പെടുമ്പോൾ

“പത്രൊസ്.....പുറപ്പെടുമ്പോൾ“.

പടിപ്പുര – ഒരു അരമനയുടെ ചുറ്റുമതിലിനുള്ള പ്രവേശനകവാടം.

Matthew 26:73

ഇവിടെ പത്രൊസ് യേശുവിനെ തള്ളിപ്പറയു ന്നതിനെക്കുറി ച്ചുള്ള വിവരണം തുടരുന്നു.

അവരുടെ കൂട്ടത്തിൽ ഉള്ളവൻ

“യേശുവിനോടു കൂടെയുള്ളവരിൽ ഒരാൾ“.

നിന്റെ ഉച്ചാരണം നിന്നെ വെളിവാക്കുന്നു – “നീ ഗലീലക്കാരനാണെന്നു ഞങ്ങൾക്കു പറയാൻ കഴിയും, കാരണം , നീ ഗലീലക്കാർ സംസാരിക്കുന്ന രീതിയിലാ‍ണു സംസാരിക്കുന്നത്“.

പ്രാകുക – സ്വയം ശപിച്ചുകൊണ്ട് ശാപവാക്കുകൾ പറയുക“.

ആണയിടുവാനും – “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല“ എന്നു സത്യം ചെയ്യുവാനും.

AT : “അവൻ ആ മനുഷ്യനെ അറിയുന്നില്ലെന്ന്“. (“സംഭാഷണ ഉദ്ധരണികൾ“ കാണുക).