Matthew 22

Matthew 22:1

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യയെക്കുറി ച്ചുള്ള ഉപമ പറയുവാനാരംഭിക്കുന്നു.

സ്വർഗ്ഗരാജ്യം....സദൃശം – ഇതേ പദപ്രയോഗം 13:24ൽ പരിഭാഷപ്പെടുത്തിയത് എങ്ങനെ എന്നു നോക്കുക.

ക്ഷണിക്കപ്പെട്ടവർ

AT : “രാജാവു കല്ല്യാണ സദ്യയ്ക്കു ക്ഷണിച്ചിരുന്ന ആളുകളെ“.(“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 22:4

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യയെക്കുറി ച്ചുള്ള ഉപമ പറയുന്നതു തുടരുന്നു.

നോക്കുക(See)

AT :“ഇതാ“, അല്ലെങ്കിൽ “ശ്രദ്ധിക്കുക“, അല്ലെങ്കിൽ “ഞാൻ നിങ്ങളോടു പറയുവാൻപോകുന്ന കാര്യങ്ങൾക്കു ശ്രദ്ധ തരിക“.

Matthew 22:5

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യയെക്കുറി ച്ചുള്ള ഉപമ പറയുന്നതു തുടരുന്നു.

ക്ഷണിച്ചവരോട് – “ക്ഷണിക്കപ്പെട്ടിരുന്ന അതിഥികളോട്“ (22:4).

അവർ അതു കൂട്ടാക്കാതെ – “അവർ രാജാവിന്റെ ക്ഷണം ഗൗരവമായിട്ടെടുക്കാതെ“; “അവന്റെ ക്ഷണം അവഗണിച്ചുകളഞ്ഞു“.

Matthew 22:8

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യ യെക്കുറി ച്ചുള്ള ഉപമ പറയുന്നതു തുടരുന്നു.

വഴിത്തലയ്ക്കൽ

“പെരുവഴികളുടെ കവലകളിൽ“ –“വഴികളുടെ സംഗമസ്ഥാനത്ത്“.

കല്ല്യാണശാല – ഒരു വിശാലമായ മുറി.

Matthew 22:11

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യ യെക്കുറി ച്ചുള്ള ഉപമ പറയുന്നതു തുടരുന്നു

Matthew 22:13

യേശു മതനേതാക്കന്മാരോട് ഒരു കല്ല്യാണസദ്യ യെക്കുറി ച്ചുള്ള ഉപമ പറയുന്നതു തുടരുന്നു

Matthew 22:15

ഇവിടെ മതനേതാക്കന്മാർ യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നതിനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നു.

അവനെ വാക്കിൽ കുടുക്കേണ്ടതിനു ആലോചിച്ചു – “അവർക്ക് അവനു എതിരായി ഉപയോഗിക്കുവാൻ കഴിയുന്ന എന്തെങ്കിലും കാര്യം അവനെക്കൊണ്ട് എങ്ങനെ പറയിക്കാം എന്ന് ആലോചിച്ചു“.

.

ഹെരോദ്യർ

യെഹൂദാരാജാവായിരുന്ന ഹെരോദാവി ന്റെ ഉദ്യോഗസ്ഥരും അനുഗാമികളും. അവൻ റോമാസാമ്രാ ജ്യത്തോടു സൗഹൃദമുള്ളവനായിരുന്നു. (“നാമപദങ്ങളുടെ പരിഭാഷ“ കാണൂക).

നീ മനുഷ്യരുടെ മുഖം നോക്കാത്തവൻ

“നീ ചില മനുഷ്യർക്കു പ്രത്യേക ബഹുമാനം നൽകുന്നവനല്ല“ അല്ലെങ്കിൽ “നീ വിശിഷ്ട വ്യക്തികളായി കണക്കാക്കപ്പെടു ന്നവർക്കു പ്രത്യേക പരിഗണന നൽകുന്നവനല്ല“.

Matthew 22:18

മതനേതാക്കന്മാർ യേശുവിനെ നികുതി കൊടുക്കുന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

ഒരു ദിനാർ (നാണയം) – “ഒരു ദിവസത്തെ കൂലിക്കു തുല്യമായ ഒരു റോമൻനാണയം“. (“ബൈബിളിലെ നാണയക്കണക്ക്“ കാണുക).

Matthew 22:20

മതനേതാക്കന്മാർ യേശുവിനെ നികുതി കൊടുക്കുന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

സീസറിനുള്ളത് – “സീസറിന്റെ അധികാരാവകാശങ്ങ ളിൽ ഉൾപെട്ട കാര്യങ്ങൾ“. (“ആശയവിശേഷണം‘ കാണുക).

ദൈവത്തിനുള്ളത് – “ദൈവത്തിന്റെ അധികാരാവകാശങ്ങ ളിൽ ഉൾപെട്ട കാര്യങ്ങൾ“.

Matthew 22:23

തുടർന്ന് മതനേതാക്കന്മാർ യേശുവിനെ വിവാഹമോചനം എന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

ഗുരോ, ‘ഒരുത്തൻ മക്കളില്ലാതെ മരിച്ചാൽ ....‘ മോശെ കല്പിച്ചുവല്ലോ – അവർ അവനോട് മോശെ തിരുവെഴു ത്തിൽ എഴുതി യിട്ടുള്ള കാര്യങ്ങളെക്കുറിച്ചു ചോദിക്കുക യായിരുന്നു. നിങ്ങളുടെ ഭാഷയിൽ ഉദ്ധരണിക്കുള്ളിൽ മറ്റൊരു ഉദ്ധരണി കൊടുക്കുന്ന രീതിയില്ലെങ്കിൽ ഇത് അന്വാഖ്യാന ഉദ്ധരണിയായി പരിഭാഷപ്പെടുത്താം : “ഒരു മനുഷ്യൻ മക്കളില്ലാതെ മരിച്ചാൽ.... എന്നു മോശെ കല്പിച്ചിട്ടുണ്ട്“. (“സംഭാഷണ ഉദ്ധരണികൾ“ കാണുക).

അവന്റെ സഹോദരൻ... അവന്റെ ഭാര്യ...അവന്റെ സഹോദരൻ

മക്കളില്ലാതെ മരിച്ച മനുഷ്യന്റെ.

Matthew 22:25

മതനേതാക്കന്മാർ യേശുവിനെ വിവാഹ മോചനം എന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്തിന്റെ വിവരണം തുടരുന്നു.

എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ

“സഹോദരന്മാരിൽ ഓരോരുത്തനും അവളെ വിവാഹം കഴിച്ച ശേഷം“ അല്ലെങ്കിൽ “സഹോദരന്മാരിൽ ഓരോരുത്തനും മരിച്ച ശേഷം“.

Matthew 22:29

ദൈവശക്തി – “ ദൈവത്തിനു ചെയ്യാൻ കഴിയുന്ന കാര്യം“. മതനേതാക്കന്മാർ യേശുവിനെ വിവാഹമോചനം എന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നതിന്റെ വിവരണം തുടരുന്നു,

Matthew 22:31

മതനേതാക്കന്മാർ യേശുവിനെ വിവാഹമോചനം എന്ന വിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നതിന്റെ വിവരണം തുടരുന്നു.

നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ ......യാക്കോബിന്റെ യും –AT: “നിങ്ങൾ അതു വായിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം, എന്നാൽ നിങ്ങൾക്ക് അതു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല“. (“ആലങ്കാരികചോദ്യം“ കാണുക).

ദൈവം നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ളത് –AT :“ദൈവം നിങ്ങളോട് അരുളിച്ചെയ്തത്“ (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

“ഞാൻ അബ്രഹാമിന്റെ ദൈവവും ........യാക്കോബിന്റെ ദൈവവും ആകുന്നു“.ഇത് ഒരു ഉദ്ധരണിയുടെ ഉള്ളിലുള്ള മറ്റൊരു ഉദ്ധരണിയാണു. “ദൈവം മോശെയോടു, ദൈവമായ അവൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അരുളിച്ചെയ്തു. (“സംഭാഷണ ഉദ്ധരണി“ കാണുക)..

Matthew 22:34

മതനേതാക്കന്മാർ യേശുവിനെ ന്യായപ്രമാണവിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

ന്യായശാസ്ത്രി – “മോശെയുടെ ന്യായപ്രമാണത്തിൽ പ്രത്യേകമായ പ്രാവീണ്യം ഉണ്ടായിരുന്ന ഒരു പരീശൻ“.

Matthew 22:37

മതനേതാക്കന്മാർ യേശുവിനെ ന്യായപ്രമാണവിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

Matthew 22:39

മതനേതാക്കന്മാർ യേശുവിനെ ന്യായപ്രമാണവിഷയത്തിൽ കുടുക്കേണ്ടതിനു ശ്രമിക്കുന്നു.

അതിനോടു സമം – 22:37ലെ കല്പനയ്ക്കു സമം.

Matthew 22:41

യേശു മതനേതാക്കന്മാരോടു മശീഹയെക്കുറിച്ചു ചോദിക്കുവാൻ ആരംഭിക്കുന്നു.

Matthew 22:43

യേശു മതനേതാക്കന്മാരോടു മശീഹയെക്കുറിച്ചു ചോദിക്കുന്നതിന്റെ വിവരണം തുടരുന്നു.

എന്റെ വലത്തുഭാഗത്ത് ഇരിക്ക – “എന്റെ വലങ്കൈക്കൽ ഇരിക്കുക“

“വലങ്കൈ“ എപ്പോഴും ഒരു വിശിഷ്ട പദവിസ്ഥാനത്തെ കുറിക്കുന്നതാണു. (“ആശയവിശേഷണം“ കാണുക).

ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം – “ഞാൻ നിന്റെ ശത്രുക്കളെ കീഴമർത്തുന്നതു വരെയും“. (“ഭാഷാശൈലി“ കാണുക).

Matthew 22:45

യേശു മതനേതാക്കന്മാരോടു മശീഹയെക്കുറിച്ചു ചോദിക്കുന്നതിന്റെ വിവരണം തുടരുന്നു.