Matthew 15

Matthew 15:1

ഇവിടെ യേശുവും യെഹൂദമതനേതാക്കന്മാരും തമ്മിലുള്ള ആശയസംഘട്ടനം ആരംഭിക്കുന്നു.

പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നു – “മുൻ കാലങ്ങളിലെ മതനേതാക്കന്മാർ നൽകിയ നിയമങ്ങളെ മാനിക്കുന്നില്ല“.

ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ല – “നമ്മുടെ പ്രമാണമനുസരിച്ച് അവർ ആഘോഷവേളകളിൽ കൈ കഴുകുന്നില്ല“.(“വ്യക്തവും അന്തർലീനവും“ കാണുക).

Matthew 15:4

ഇവിടെ യേശുവുമായി ശാസ്ത്രിമാരും പരീശന്മാരും നടത്തുന്ന ആശയസംഘട്ടനം തുടരുന്നു.

ഒരുത്തൻ

“ആരെങ്കിലും ഒരാൾ“, അല്ലെങ്കിൽ “ആരെങ്കിലും“.

അവന്റെ അപ്പനെ ബഹുമാനിക്കുക – അപ്പന്റെ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് അവനോട് ആദരവു കാണിക്കുക.

നിങ്ങൾ നിങ്ങളുടെ സമ്പ്രദായങ്ങളാൽ ദൈവവചന ത്തെ ദുർബലമാക്കുന്നു – AT: “നിങ്ങൾ നിങ്ങളുടെ സമ്പ്രദായത്തെ ദൈവവചനത്തിനു മേലേ ഉയർത്തിപ്പിടിച്ചിരിക്കുന്നു“

Matthew 15:7

ഇവിടെ യേശുവുമായി ശാസ്ത്രിമാരും പരീശന്മാരും നടത്തുന്ന ആശയസംഘട്ടനം തുടരുന്നു.

നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചത് ഒത്തിരിക്കുന്നു

AT :“യെശയ്യാവു ഈ പ്രവചനത്തിൽ സത്യം തുറന്നു കാണിച്ചിരിക്കുന്നു“.

അവൻ പ്രവചിച്ചപ്പോൾ

AT : “ദൈവം അരുളി ച്ചെയ്തത് അവൻ പ്രസ്താവിച്ചപ്പോൾ“.

ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു –AT:“ഈ ജനം സകല സത്യങ്ങളും പറയുന്നു“.

എന്നാൽ അവരുടെ ഹൃദയം എന്നെവിട്ട് അകന്നി രിക്കുന്നു

AT : ”എന്നാൽ അവർ വാസ്തവത്തിൽ എന്നെ സ്നേഹിക്കുന്നില്ല“ (“ഭാഷാശൈലി“ കാണുക).

അവർ എന്നെ വ്യർത്ഥമായി ഭജിക്കുന്നു

AT : “അവരുടെ ആരാധന എന്റെ അടുക്കൽ എത്തുന്നില്ല “അല്ലെങ്കിൽ “അവർ കപടമായിട്ടാണു ആരാധിക്കുന്നത്“

മാനുഷകല്പനകൾ

“മനുഷ്യർ രൂപപ്പെടുത്തുന്ന കല്പനകൾ“.

Matthew 15:10

യേശു ഒരു ഉപമ പറഞ്ഞുകൊണ്ട് പുരുഷാരത്തെ ഉപദേശിക്കുന്നു.

കേട്ടുഗ്രഹിച്ചുകൊൾവിൻ

യേശു ഈ വാക്കുകളിലൂടെ തുടർന്നുപറയുവാൻപോകുന്ന കാര്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

Matthew 15:12

യേശു തന്റെ ശിഷ്യന്മാരോട് 15:11ലെ ഉപമയുടെ അർത്ഥം വിശദീകരിക്കുന്നു.

പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ?

AT : “ഈ വാക്കുകൾ പരീശന്മാരെ കോപിപ്പിച്ചു എന്ന് അറിയുന്നുവോ?“, അല്ലെങ്കിൽ “ഈ വാക്കുകൾ പരീശന്മാർക്ക് ഇടർച്ചയായി എന്ന് അറിയുന്നുവോ?“ “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

Matthew 15:15

യേശു തന്റെ ശിഷ്യന്മാർക്ക് വാക്യം.11ലെ ഉപമ യുടെ അർത്ഥം തുടർന്നും വിശദമാക്കിക്കൊടുക്കുന്നു.

ഞങ്ങൾക്ക് – “ശിഷ്യന്മാർക്ക്“.

പോകുന്നു – “പുറത്തു കളയുന്നു“.

മറപ്പുര – “മനുഷ്യർ തങ്ങളുടെ ശരീരാന്തരമാലിന്യങ്ങൾ പുറന്തള്ളുന്ന സ്ഥലത്തെ കുറിക്കുന്ന പദം.

Matthew 15:18

യേശു തന്റെ ശിഷ്യന്മാർക്ക് വാക്യം 15:11ലെ ഉപമ യുടെ അർത്ഥം തുടർന്നും വിശദമാക്കിക്കൊടുക്കുന്നു.

വായിൽനിന്നു പുറപ്പെടുന്നത് – “ഒരു മനുഷ്യൻ പറയുന്ന വാക്കുകൾ“.

ഹൃദയത്തിൽനിന്നു വരുന്നു – “ഒരു മനുഷ്യന്റെ യഥാർത്ഥ ചിന്താവിചാരങ്ങളുടെ പ്രതിഫലനം“.

കൊലപാതകം

നിഷ്കളങ്കരെ കൊല്ലുന്നപ്രവൃത്തി“

ദൂഷണം – “മറ്റുള്ള മനുഷ്യരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വാക്കുകൾ“.

കഴുകാത്ത കൈകൾ

പൊതുവായ ആഘോഷവേള കളിൽ കഴുകാതിരിക്കുന്ന കൈകൾ.

Matthew 15:21

ഇവിടെ യേശു ഒരു കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു.

ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു – ആ സ്ത്രീ യിസ്രായേൽദേശത്തിനു പുറത്തുള്ള അവളുടെ സ്വന്തദേശം വിട്ട് യിസ്രായേൽദേശത്തെയ്ക്കു വന്ന് യേശുവിനെ കണ്ടു.

കനാന്യസ്ത്രീ

കനാൻ ഒരു രാജ്യമായി നിലനിന്നി രുന്നില്ല : “കനാന്യർ എന്നറിയപ്പെടുന്ന ജനസമൂഹത്തിൽനി ന്നുവന്ന ഒരു സ്ത്രീ“.

എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു – “ഒരു ഭുതം എന്റെ മകളെ കഠിനമായി ഉപദ്രവിച്ചുകൊ ണ്ടിരിക്കുന്നു“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല – “അവൻ ഒന്നും പറഞ്ഞില്ല“.

Matthew 15:24

ഇവിടെ യേശു ഒരു കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

അവൾ നിലവിളിച്ചുകൊണ്ടുവരുന്നു – “കനാന്യ സ്ത്രീ നിലവിളിച്ചുകൊണ്ടുവരുന്നു“.

മക്കളുടെ അപ്പം....നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കു ന്നത് – “യെഹൂദന്മാർക്കു അർഹതപ്പെട്ട നന്മകൾ പുറജാതികൾക്ക് കൊടുക്കുന്നത്“ (“രൂപകം“ കാണുക).

Matthew 15:27

ഇവിടെ യേശു ഒരു കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കുന്നതിന്റെ വിവരണം തുടരുന്നു.

നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ – “യെഹൂദന്മാർ എറിഞ്ഞുകള യുന്ന നന്മകളിൽ ഒരു ചെറിയ അളവെങ്കിലും പുറജാതികൾ ക്കു ലഭിക്കുവാൻ ഇടയാകേണം“. (“രൂപകം“ കാണുക).

അവളുടെ മകൾക്കു സൗഖ്യം വന്നു – “യേശു അവളുടെ മകളെ സൗഖ്യമാക്കി“., അല്ലെങ്കിൽ “യേശു അവളുടെ മകൾക്കു സൗഖ്യം വരുത്തി“. (“കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക).

ആ നാഴിക മുതൽ

“ആ നിമിഷംതന്നേ“, അല്ലെങ്കിൽ “ഉടൻതന്നേ“.

Matthew 15:29

യേശു ഗലീലയിൽചെന്ന് ഒരു വലിയ പുരുഷാരത്തിന്റെ നടുവിൽവെച്ച് അവരുടെ രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു.

മുടന്തർ, കുരുടർ, ഊമർ, കൂനർ

“നടക്കുവാൻ വയ്യാത്ത വരും കണ്ണു കാണാത്തവരും, സംസാരശേഷി ഇല്ലാത്തവരും, കൈയ്ക്കും കാലിനും മറ്റും സ്വാധീനമില്ലാത്തവരുമായ ജനങ്ങൾ“. ചില പഴയ കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ വ്യത്യസ്തമായ ക്രമത്തിലായിരുന്നു ഉണ്ടായിരുന്നത്.

അവർ പലരേയും കൊണ്ടുവന്ന് യേശുവിന്റെ കാൽക്കൽ വെച്ചു – പുരുഷാരം ധാരാളം രോഗികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു“.

Matthew 15:32

യേശു ഗലീലയിലെ ഒരു വലിയ പുരുഷാരത്തിനു ഭക്ഷണം നൽകുന്നതിന്റെ വിവരണം ആരംഭിക്കുന്നു.

അവരെ പട്ടിണിയായി വിട്ടയച്ചാൽ അവർ തളർന്നുപോയേക്കും – ഇതിന്റെ അർത്ഥം : 1)“അവർക്കു വിശപ്പു മൂലം അവശത ഉണ്ടായേക്കാം എന്ന ആശങ്ക“, 2)“അവർ ക്ഷീണിച്ചുപോകുമോ എന്ന ഭയാശങ്കകൾ“ .(“അതിശയോക്തി“ കാണുക).

ഇരിപ്പാൻ കല്പിച്ചു – നിങ്ങളുടെ നാട്ടിൽ ജനങ്ങൾ മേശയില്ലാത്ത അവസരങ്ങളിൽ ഇരുന്നിട്ടോ കിടന്നിട്ടോ ഭക്ഷണം കഴിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ പദം ഉപയോഗിക്കുക.

Matthew 15:36

യേശു ഗലീലയിൽചെന്ന് ഒരു വലിയ പുരുഷാരത്തിന്റെ നടുവിൽവെച്ച് അവരുടെ രോഗികളെ സൗഖ്യമാക്കുന്നതിന്റെ വിവരണം ആരംഭിക്കുന്നു.

അവൻ അപ്പം എടുത്തു – “യേശു അപ്പം എടുത്തു“. ഇത് 14:19ൽ ചെയ്തതുപോലെ പരിഭാഷപ്പെടുത്തുക.

അവർക്കു കൊടുത്തു – “അപ്പവും മീനും കൊടുത്തു“

അവർ നിറച്ചെടുത്തു – “ശിഷ്യന്മാർ നിറച്ചെടുത്തു“.

തിന്നവർ

ഭക്ഷണം കഴിച്ചവർ“.

ദേശം – “ഒരു നാട്ടുരാജ്യത്തിന്റെ ഒരു ഭാഗം“

മഗദാദേശം – ചിലപ്പോൾ ഇതിനെ “മഗ്ദല“ എന്നും വിളിച്ചിട്ടുണ്ട്.(“നാമപദങ്ങളുടെ പരിഭാഷ“ കാണുക).