Matthew 2

Matthew 2:1

ഈ അദ്ധ്യായത്തിൽ യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷമുള്ള സംഭവങ്ങളാണു വിവരിച്ചിരിക്കുന്നത്

യെഹൂദ്യയിലെ ബേത്ത്ലേഹെം

യെഹൂദ്യാനാട്ടിലെ ബേത്ത്ലേഹെം പട്ടണം. “ (യു. ഡി. ബി)

ജ്ഞാനികൾ

“ നക്ഷത്രങ്ങളെക്കുറിച്ചു പഠനം നടത്തി അറിവു നേടിയിട്ടുള്ള പണ്ഡിതന്മാർ.“

ഹെരോദാവ്

ഇത് മഹാനായ ഹെരോദാവിനെ സൂചിപ്പിക്കുന്നു.

യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?

രാജാവായിത്തീരുന്ന ഒരുവൻ ജനിച്ചിരിക്കുന്നു എന്ന് ജ്ഞാനികൾ ഗ്രഹിച്ചു. അവൻ എവിടെയാണുള്ളതെന്നു കണ്ടുപിടിക്കുവാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാ യിരുന്നു. “യെഹൂദന്മാരുടെ രാജാവായിത്തീരുവാനുള്ള ഒരു ശിശു ജനിച്ചിരിക്കുന്നു. അവൻ എവിടെ?“

അവന്റെ നക്ഷത്രം

“ അവനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന നക്ഷത്രം“ അല്ലെങ്കിൽ ‘അവന്റെ ജനനത്തോടു ബന്ധപ്പെട്ടിരിക്കുന്ന നക്ഷത്രം“ ആ ശിശുവാണു ആ നക്ഷത്രത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ അല്ലെങ്കിൽ അവകാശി എന്ന അർത്ഥത്തിലല്ല അവർ പറഞ്ഞത്.

  • നമസ്കരിക്കുവാൻ ഈ വാക്കിന്റെ അർത്ഥം ഇപ്രകാരം ആയിരിക്കാം : 1)അവർ ശിശുവിനെ ദൈവജാതനായി മനസ്സിലാക്കി ആരാധിക്കുവാൻ ഉദ്ദേശിച്ചു അല്ലെങ്കിൽ 2) അവനെ ഒരു മനുഷ്യനായ രാജാവായി മനസ്സിലാക്കി “ബഹുമാനിപ്പാൻ‘ ആഗ്രഹിച്ചു. നിങ്ങളുടെ ഭാഷയിൽ ഈ പദത്തിനു ഈ രണ്ടു അർത്ഥങ്ങളും ഉള്ള ഒരു പദം ഉണ്ടെങ്കിൽ അതു പരിഗണിക്കണം..

അവൻ “ഭ്രമിച്ചു “അവൻ അസ്വസ്ഥനായി.“തന്നെ മാറ്റിയിട്ട് യെഹൂദന്മാരുടെ രാജാവായി ആരെയെങ്കിലും തൽസ്ഥാനത്തു വാഴിക്കുമോ എന്ന് അവൻ ഭയപ്പെട്ടു.

യെരൂശലേം ഒക്കെയും

“യെരൂശലേംനിവാസികളിൽ ബഹുഭൂരിപക്ഷവും“ ( യു.ഡി ബി.) ഹെരോദാരാജാവു എന്തു ചെയ്യും എന്ന് ഭയപ്പെട്ടു.

Matthew 2:4

ഈ ഭാഗത്ത് യേശു യെഹൂദന്മാരുടെ രാജാവായി പിറന്നപ്പോൾ സംഭവിച്ച സംഭവങ്ങളുടെ വിവരണം തുടരുന്നു.

യെഹൂദ്യയിലെ ബേത്ത്ലെഹെമിൽ

മറ്റൊരു പരിഭാഷ ; യെഹൂദ്യയിലെ ബേത്ത്ലേഹെംപട്ടണത്തിൽ.

എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു

ഇത് കർത്തരിപ്രയോഗത്തിൽ ഇങ്ങനെ പറയാം ; “. ഇങ്ങനെയാണു പ്രവാചകൻ എഴുതിയത്“ ( “കർത്തരി അല്ലെങ്കിൽ കർമ്മണി“ കാണുക)

പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു

. മറ്റൊരു പരിഭാഷ ; “മീഖാപ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു“

യെഹൂദ്യദേശത്തിലെ ബേത്ത്ലേഹെമേ നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല

“ബേത്ത്ലേഹെം നിവാസികളേ, നിങ്ങളുടെ പട്ടണം നിശ്ചയമായും എറ്റവും പ്രാധാന്യമുള്ളതാണു“ (യു.ഡി. ബി.) അല്ലെങ്കിൽ ‘നീയോ ബേത്ത്ലേഹെമേ, നീ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിൽ ഒന്നാണു“ (“അഭിസംബോധന“ (Apostrophe) കാണുക; “ഇരട്ട നിഷേധങ്ങൾ“ (Litotes) കാണുക ) .

Matthew 2:7

ഇവിടെ യേശു യെഹൂദന്മാരുടെ രാജാവായി പിറന്നപ്പോൾ സംഭവിച്ച സംഭവങ്ങളുടെ വിവരണം തുടരുന്നു.

ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ചു

അതിന്റെ അർത്ഥം, ഹെരോദാവ് മറ്റാരും അറിയാതെ ജ്ഞാനികളോടു സംസാരിച്ചു.

ശിശു

ശിശുവായിരുന്ന യേശുവിനെ സൂചിപ്പിക്കുന്നു.

നമസ്കരിക്കേണ്ടതിനു

1:2ൽ ഉപയോഗിച്ച അതേ പദങ്ങൾ ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക.

Matthew 2:9

യേശു യെഹൂദന്മാരുടെ രാജാവായി പിറന്ന ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ തുടരുന്നു.

രാജാവു പറഞ്ഞതു കേട്ട്

“അപ്പോൾ“ (യു,ഡി.ബി.) അല്ലെങ്കിൽ “ജ്ഞാനികൾ രാജാവു പറഞ്ഞതു കേട്ടതിനു ശേഷം“

അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു

മറ്റൊരു പരിഭാഷ :“അവർക്കു വഴി കാട്ടി“

മീതെ വന്നു നിൽക്കുവോളം

മ്റ്റൊരു പരിഭാഷ “:മീതെ വന്നു നിന്നു“

Matthew 2:11

ഇവിടെ യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷമുള്ള സംഭവങ്ങളുടെ വിവരണം തുടരുന്നു.

അവർ

ജ്ഞാനികളെ സൂചിപ്പിക്കുന്നു

നമസ്കരിച്ചു

1:2ൽ ഉപയോഗിച്ച അതേ പദം ഉപയോഗിച്ചു പരിഭാഷപ്പെടുത്തുക..

Matthew 2:13

ഇവിടെ യേശു യെഹൂദന്മാരുടെ രാജാവായി പിറന്ന ശേഷം സംഭവിച്ച സംഭവങ്ങളുടെ വിവരണം തുടരുന്നു.

അവർ പോയശേഷം

“ജ്ഞാനികൾ പോയശേഷം‘

നീ എഴുന്നേറ്റ്ശിശുവിനെയും അമ്മയെയും കൂട്ടി ....ഓടിപ്പോയി....അവിടെ പാർക്കുക

ഇവിടെ ദൈവം യോസേഫിനോടാണു സംസാരിക്കുന്നത് . അതിനാൽ ഇവിടെയെല്ലാം എകവചനം ഉപയോഗിക്കണം. (“നീ“ എന്നതിന്റെ വിവിധ രൂപങ്ങൾ കാണുക )

ഹെരോദാവിന്റെ മരണത്തോളം

2;19ൽ പറയുന്ന സംഭവങ്ങൾവരെ ഹെരോദാവു മരിച്ചിരുന്നില്ല. ഈ പ്രസ്താവനയിൽ അവർ എത്ര കാലം ഈജിപ്റ്റിൽ പാർത്തു എന്ന് വിശദമാക്കിയിരിക്കുന്നു. എന്നാൽ ഹെരോദാവ് ഈ കാലത്തു മരിച്ചു എന്ന് ഇവിടെ പറയുന്നില്ല.

മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി

ഇത് ഹോശേയാ 11:1ൽ നിന്നുള്ള ഒരു ഉദ്ധരണിയാണു. ഗ്രീക്കുഭാഷയിൽ എഴുതപ്പെട്ട മത്തായിയിൽ ഈ വാക്യം എബ്രായഭാഷയിൽ എഴുതിയ ഹോശേയാപ്രവ ചനത്തിലെ വാക്യത്തിൽ നിന്നു അല്പം വ്യത്യാസം ഉള്ളതാണു. ഇവിടെ ഊന്നൽ നൽകിയിരിക്കു ന്നത്, “മിസ്രയീമിൽനിന്നും“ എന്ന വാക്കുകൾക്കാണു; മറ്റേതെങ്കിലും ഒരു സ്ഥലത്തുനിന്നല്ല എന്നർത്ഥം. “മിസ്രയീമിൽ നിന്നാണു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തിയത്“

Matthew 2:16

ഇവിടെ യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷം സംഭവിച്ച സംഭവങ്ങളുടെ വിവരണം തുടരുന്നു.

ഹെരോദാവു വളരെ കോപിച്ചു

ഈ സംഭവം യോസെഫ് മറിയയേയും യേശുവിനെയുംകൊണ്ടു മിസ്രയീമിലേയ്ക്കു ഓടിപ്പോയ ശേഷം ഹെരോദാവു ചെയ്ത കാര്യങ്ങളെക്കുറിച്ചാണു വിവരിച്ചിരിക്കുന്നത് .2:19ൽ പറയുന്ന സമയംവരെ ഹെരോദാവു മരിച്ചില്ല.

അവനെ കളിയാക്കി

“ “ജ്ഞാനികൾ അവൻ പറഞ്ഞതനുസരിച്ചു ചെയ്യ‍ാതെ അവനെ കബളിപ്പിച്ചു എന്നറിഞ്ഞപ്പോൾ അവൻ അമ്പരന്നുപോയി.“ (യു.ഡി.ബി. കാണുക)

അവൻ ആളയച്ച് എല്ലാ ആൺകുട്ടികളെയും കൊന്നുകളഞ്ഞു. മറ്റൊരു പരിഭാഷ :“എല്ലാ ആൺകുട്ടികളെയും കൊന്നുകളയുവാൻ അവൻ ഉത്തരവിട്ടു.“ അല്ലെങ്കിൽ “എല്ലാ ആൺകുട്ടികളെയും കൊന്നുകളയുവാൻ അവൻ തന്റെ ഭടന്മാരെ അയച്ചു.“ (യു.ഡി. ബി.).

Matthew 2:17

യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ തുടരുന്നു. വാക്യം 18 യിരമ്യാപ്രവചനം 31:15ൽ നിന്നുള്ള ഒരു ഉദ്ധരണിയാണു. മൂലഭാഷയായ ഗ്രീക്കിൽ മത്തായിസുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ എബ്രായഭാഷയിൽ എഴുതിയ യിരെമ്യാപ്രവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന സമാനപദങ്ങളിൽനിന്നു അല്പം വ്യത്യാസമുള്ളവയാണു.

Matthew 2:19

യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷമുള്ള സംഭവങ്ങളുടെ വിവരണം തുടരുന്നു.

കാണുവിൻ

ഇവിടെ ഈ വലിയ കഥയിലെ മറ്റൊരു സംഭവം ആരംഭിക്കുന്നു. ഇതിൽ മുമ്പു സംഭവിച്ച സംഭവങ്ങളിൽ ഉൾപ്പെട്ട വ്യക്തികളിൽനിന്നും വ്യത്യസ്തരായ ആൾക്കാരെ കാണാൻ സധിച്ചേക്കും. നിങ്ങളുടെ ഭാഷയിൽ ഇതു വ്യക്തമായി കാണിക്കുന്നതിനുള്ള ഒരു രീതി കണ്ടേക്കാം.

ശിശുവിനു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ

“ശിശുവിനെ കൊല്ലുവാൻ ശ്രമിച്ചവർ“ ( “മൃദൂക്തി” (Euphemism) കാണുക )

Matthew 2:22

യേശു യെഹൂദന്മാരുടെ രാജാവായി പിറന്നതിനു ശേഷമുള്ള സംഭവങ്ങളുടെ വിവരണം തുടരുന്നു.

കേട്ടതുകൊണ്ട്

“യോസേഫ് കേട്ടതുകൊണ്ട്“

തന്റെ അപ്പനായ ഹെരോദാവിനു പകരം

“അർക്കെലെയോസിന്റെ പിതാവായ ഹെരോദാവിനു പകരം“

അവൻ അവിടെ പോകുവാൻ ഭയപ്പെട്ടു

“അവൻ“ എന്ന വാക്ക് യോസേഫിനെ സൂചിപ്പിക്കുന്നു.

അവൻ നസറായൻ എന്നു വിളിക്കപ്പെടും

“അവൻ“ എന്നത് യേശുവിനെ സൂചിപ്പിക്കുന്നു.