Matthew 22

Matthew 22:2

രാജാവിന്റെ ദാസന്മാർ രാജാവിന്റെ മകന്റെ കല്ല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവരെ വിളിക്കുവാൻ ചെന്നപ്പോൾ അവർ അവരോട് എന്താണു ചെയ്തത്?

ചിലർ ആ ക്ഷണത്തെ ഗൗരവമായിട്ടെടുക്കാതെ തങ്ങളുടെ സ്വന്തകാര്യങ്ങൾക്കായി പോയി.മറ്റുള്ളവർ രാജാവിന്റെ ദാസന്മാരെ പിടിച്ചപമാനിച്ച് കൊന്നുകളഞ്ഞു.

Matthew 22:6

Matthew 22:7

ആദ്യം കല്ല്യാണസദ്യയ്ക്കു ക്ഷണിക്കപ്പെട്ടവരോടു രാജാവ് എന്താണു ചെയ്തത് ?

രാജാവ് തന്റെ സൈന്യത്തെ അയച്ചു, ആ കൊലപാതകന്മാരെ മുടിച്ചു,അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

Matthew 22:9

പിന്നെ രാജാവ് ആരെയെല്ലാമാണു കല്ല്യാണസദ്യയ്ക്കു ക്ഷണിച്ചത് ?

പിന്നെ രാജാവ് തന്റെ ദാസന്മാരെ അയച്ച് അവർ കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം ക്ഷണിച്ച്കൂട്ടിക്കൊണ്ടുവന്നു.

Matthew 22:10

Matthew 22:11

കല്ല്യാണവസ്ത്രം ധരിക്കാതെ സദ്യയ്ക്കു വന്നവനോട് രാജാവ് എന്താണു ചെയ്തത്?

രാജാവ് തന്റെ ശുശൂഷക്കാരോട് കല്പിച്ചതനുസരിച്ച് അവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളഞ്ഞു.

Matthew 22:13

Matthew 22:15

പരീശന്മാർ യേശുവിനെ എന്തു ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു?

പരീശന്മാർ യേശുവിനെ വാക്കിൽ കുടുക്കേണ്ടതിനു അവസരം അന്വേഷിച്ചുനടക്കുകയായിരുന്നു.

Matthew 22:17

പരീശന്മാരുടെ ശിഷ്യന്മാർ യേശുവിനോട് എന്താണു ചോദിച്ചത്?

കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ എന്ന് അവർ യേശുവിനോടു ചോദിച്ചു.

Matthew 22:21

പരീശന്മാരുടെ ചോദ്യത്തിനു യേശു എങ്ങനെയാണു മറുപടി കൊടുത്തത് ?

യേശു പറഞ്ഞു, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.

Matthew 22:23

സദൂക്യർക്ക് പുനരുത്ഥാനത്തെക്കുറിച്ച് എങ്ങനെയുള്ള വിശ്വാസമാണുണ്ടായിരുന്നത്?

സദൂക്യർ പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്നവരായിരുന്നു.

Matthew 22:24

സദൂക്യർ പറഞ്ഞ കഥയിൽ ഭാര്യയായിരുന്ന സ്ത്രീക്ക് എത്ര ഭർത്താക്കന്മാരുണ്ടായിരുന്നു ?

ആ സ്ത്രീക്ക് ഏഴു ഭർത്താക്കന്മാർ ഉണ്ടായിരുന്നു.

Matthew 22:27

Matthew 22:29

ഏതു രണ്ടു കാര്യങ്ങളാണു സദൂക്യർക്ക് അറിയാൻപാടില്ല എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, സദൂക്യർക്ക് തിരുവെഴുത്തുകളെയോ ദൈവശക്തിയെയോ അറിയാൻ പാടില്ല.

Matthew 22:30

പുനരുത്ഥാനജീവിതത്തിലെ വിവാഹത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?

പുനരുത്ഥാനത്തിൽ വിവാഹം ഇല്ല എന്ന് യേശു പറഞ്ഞു.

Matthew 22:32

പുനരുത്ഥാനജീവിതം ഉണ്ടെന്ന് യേശു എങ്ങനെയാണു തിരുവെഴുത്തിൽനിന്ന് കാണിച്ചത് ?

ദൈവം അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യാക്കൊബിന്റെയും ദൈവമായി ജീവനുള്ളവരുടെ ദൈവം എന്ന് അവൻ പറയുന്ന തിരുവെഴുത്ത് യേശു ഉദ്ധരിച്ചു.

Matthew 22:36

പരീശനായ ന്യായശാസ്ത്രി യേശുവിനോട് എന്തു ചോദ്യമാണു ചോദിച്ചത്?

ഒരു ന്യായശാസ്ത്രി യേശുവിനോട് ഏതാണു ന്യായപ്രമാണത്തിലെ വലിയ കല്പന എന്നു ചോദിച്ചു.

Matthew 22:37

ഏറ്റവും വലിയ രണ്ടു കല്പനകൾ ഏതൊക്കെയാണെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ്ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം എന്നും നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെതന്നേ സ്നേഹിക്കേണം എന്നും ഉള്ളതാകുന്നു ഏറ്റവും വലിയ രണ്ടു കല്പനകൾ.

Matthew 22:39

Matthew 22:42

യേശു പരീശന്മാരോട് എന്താണു ചോദിച്ചത് ?

ക്രിസ്തു ആരുടെ പുത്രനാണെന്ന് യേശു അവരോടു ചോദിച്ചു.

പരീശന്മാർ യേശുവിനു എന്താണു മറുപടി നൽകിയത് ?

ക്രിസ്തു ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു.

Matthew 22:43

Matthew 22:45

Matthew 22:46

പരീശന്മാർ യേശുവിനു എന്തു മറുപടിയാണു നൽകിയത് ?

പരീശന്മാർക്ക് യേശുവിനോട് ഉത്തരം പറയുവാൻ കഴിഞ്ഞില്ല.