Matthew 17

Matthew 17:1

ആരെല്ലാമാണു യേശുവിനോടു കൂടെ മലയിലേയ്ക്കു പോയത്?

യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയർന്ന ഒരു മലയിലേയ്ക്കു പോയി.

Matthew 17:2

മലയിൽ വെച്ച് യേശുവിന്റെ രൂപത്തിനു എന്തു സംഭവിച്ചു?

യേശു അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു,അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായിത്തീർന്നു.

Matthew 17:3

ആരെല്ലാമാണു പ്രത്യക്ഷരായി യേശുവിനോടു സംഭാഷിച്ചത് ?

മോശെയും ഏലിയാവും പ്രത്യക്ഷരായി യേശുവിനോട് സംഭാഷിച്ചു.

Matthew 17:4

പത്രൊസ് അവർക്കു മൂന്നുപേർക്കും എന്തു ചെയ്യാമെന്നാണു പറഞ്ഞത് ?

പത്രൊസ് ആ മൂന്നുപേർക്കും മൂന്നു കുടിൽ ഉണ്ടാക്കാം എന്നു പറഞ്ഞു.

Matthew 17:5

മേഘത്തിൽനിന്നുണ്ടായ ശബ്ദം എന്തായിരുന്നു പറഞ്ഞത് ?

മേഘത്തിൽനിന്നും “ഇവൻ എന്റെ പ്രിയ പുത്രൻ,ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു, ഇവനു ചെവി കൊടുപ്പിൻ“ എന്ന് ഒരു ശബ്ദവും ഉണ്ടായി.

Matthew 17:9

അവർ മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു ശിഷ്യന്മാരോട് എന്താണു കല്പിച്ചത് ?

യേശു ശിഷ്യന്മാരോട് മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്ന് കല്പിച്ചു.

Matthew 17:10

വന്നുകഴിഞ്ഞ ഏലിയാവ് ആരാണെന്നാണു യേശു പറഞ്ഞത് ?അവനോട് എന്താണു ചെയ്തത്?

യേശു പറഞ്ഞു,യോഹന്നാൻസ്നാപകനായിരുന്നു വരുവാനുള്ള ഏലിയാവ്; അവൻ വന്നുകഴിഞ്ഞു;എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു.

Matthew 17:11

ഏലിയാവ് ആദ്യം വരേണ്ടത് എന്ന ശാസ്ത്രിമാരുടെ ഉപദേശത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത് ?

എലിയാവ് വന്ന് സകലവും യഥാസ്ഥാനത്താക്കും സത്യം എന്ന് യേശു പറഞ്ഞു.

Matthew 17:13

Matthew 17:14

ശിഷ്യന്മാർക്ക് അപസ്മാരരോഗം ബാധിച്ച ബാലനുവേണ്ടി എന്തുചെയ്യുവാൻ സാധിക്കുമായിരുന്നു?

ശിഷ്യന്മാർക്ക് അപസ്മാരരോഗം ബാധിച്ച ബാലനെ സൗഖ്യമാക്കുവാൻ സാധിക്കുമായിരുന്നില്ല.

Matthew 17:16

Matthew 17:18

യേശു അപസ്മാരരോഗം ബാധിച്ച ബാലനുവേണ്ടി എന്തു ചെയ്തു ?

യേശു ഭൂതത്തെ ശാസിച്ചു, ബാലനു ആ നാഴിക മുതൽ സൗഖ്യം വന്നു.

Matthew 17:20

ശിഷ്യന്മാർക്ക് അപസ്മാരം ബാധിച്ച ബാലനെ സൗഖ്യമാക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ട്?

യേശു പറഞ്ഞു, അല്പവിശ്വാസം നിമിത്തമാണു അവർക്കു ആ ബാലനെ സൗഖ്യമാക്കുവാൻ കഴിയാതിരുന്നത്.

Matthew 17:22

യേശു എന്തു പറഞ്ഞപ്പോളാണ് അവന്റെ ശിഷ്യന്മാർക്ക് ഏറ്റവും ദു:ഖം ഉണ്ടായത് ?

യേശു തന്റെ ശിഷ്യന്മാരോടു ,അവൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ സമയമായിരിക്കുന്നു എന്നും അവർ അവനെ കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നും പറഞ്ഞപ്പോള്‍ ആണ് ഏറ്റവും ദുഃഖം ഉണ്ടായത്.

Matthew 17:23

Matthew 17:27

പത്രൊസും യേശുവും എങ്ങനെയാണു അര ശേക്കൽ നികുതി കൊടുത്തത് ?

യേശു പത്രൊസിനോട് കടലിലേയ്ക്കു ചെന്ന് ചൂണ്ടൽ ഇട്ട് .ആദ്യം കിട്ടുന്ന മീനിനെ എടുക്ക,അതിന്റെ വായിൽ ഒരു ചതുർദ്രഹ്മപ്പണം ഉണ്ടായിരിക്കും ,അതെടുത്ത് നികുതി കൊടുക്കുക എന്നു പറഞ്ഞു.