Matthew 16

Matthew 16:1

പരീശന്മാരും സദൂക്യരും യേശു എന്തു ചെയ്തുകാണിക്കുവാനാണു അവനെ പരീക്ഷിച്ചു ചോദിച്ചത് ?

പരീശന്മാരും സദൂക്യരും യേശു ആകാശത്തുനിന്ന് ഒരു അടയാളം ചെയ്തുകാണിക്കുവാൻ അവനെ പരീക്ഷിച്ചു ചോദിച്ചു .

Matthew 16:4

പരീശന്മാർക്കും സദൂക്യർക്കും എന്തു അടയാളം നൽകും എന്നാണു യേശു പറഞ്ഞത് ?

യേശു പരീശന്മാരോടും സദൂക്യരോടും അവർക്ക് യോനായുടെ അടയാളം മത്രമേ ലഭിക്കൂ എന്നു പറഞ്ഞു.

Matthew 16:6

യേശു തന്റെ ശിഷ്യന്മാരോട് ഏതുകാര്യം സൂക്ഷിച്ചുകൊള്ളേണം എന്നാണു പറഞ്ഞത് ?

യേശു ശിഷ്യന്മാരോട് പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു.

Matthew 16:12

യേശു തന്റെ ശിഷ്യന്മാരോട് സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്താണു ഉദ്ദേശിച്ചത് ?

പരീശന്മാരുടെയും സദൂക്യരുടെയും ദുരുപദേശത്തെ സൂക്ഷിച്ചുകൊള്ളേണമെന്നാണു യേശു പറഞ്ഞതിന്റെ സാരം.

Matthew 16:13

ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയപ്പോൾ യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ച ചോദ്യം എന്തായിരുന്നു ?

യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു“.

Matthew 16:14

ചിലർ യേശുവിനെക്കുറിച്ച് അവൻ ആരാണെന്നാണു വിചാരിച്ചിരുന്നത് ?

ചിലർ യേശുവിനെക്കുറിച്ച് അവൻ യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലിയാവ് എന്നും വേരെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ആരെങ്കിലും ഒരാൾ എന്നോ വിചാരിച്ചിരുന്നു.

Matthew 16:16

യേശുവിന്റെ ചോദ്യത്തിനു പത്രൊസ് എന്തു മറുപടിയാണു നൽകിയത് ?

പത്രൊസ് മറുപടി പറഞ്ഞു, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു“.

Matthew 16:17

യേശുവിന്റെ ചോദ്യത്തിന്റെ ഉത്തരം പത്രൊസിനു അറിയാൻ സാധിച്ചത് എങ്ങനെ ?

യേശുവിന്റെ ചോദ്യത്തിനു പത്രൊസിനു ഉത്തരം കിട്ടിയത് പിതാവ് അത് അവനു വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ടണു.

Matthew 16:19

യേശു പത്രൊസിനു ഭൂമിയിൽ എന്തു അധികാരമാണു നൽകിയത് ?

യേശു പത്രൊസിനു സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നൽകി, അതിനാൽ അവനു ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനും അധികാരം ലഭിച്ചു ,അതു സ്വർഗ്ഗത്തിലും കെട്ടപ്പെടുകയോഅഴിക്കപ്പെടുകയോ ചെയ്യുമായിരുന്നു.

Matthew 16:21

അന്നുമുതൽ യേശു തന്റെ ശിഷ്യന്മാരോട് എന്താണു വ്യക്തമായി പറയുവാൻ തുടങ്ങിയത് ?

യേശു തന്റെ ശിഷ്യന്മാരോട്,അവൻ യെരൂശലേമിലേയ്ക്കു പോകുകയും പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിത്തെഴുന്നേൽക്കുകയും ചെയ്യും എന്ന് പറഞ്ഞുതുടങ്ങി.

Matthew 16:23

യേശുവിനു സംഭവിക്കുവാൻപോകുന്ന കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പറഞ്ഞ സമയത്ത് പത്രൊസ് അതിനെതിരേ തടസ്സം പറഞ്ഞപ്പോൾ യേശു പത്രൊസിനോടു പറഞ്ഞത് എന്താണു ?

യേശു പത്രൊസിനോടു പറഞ്ഞു,“സത്താനേ, എന്നെ വിട്ടുപോ“.

Matthew 16:24

യേശുവിന്റെ പിന്നാലെ ചെല്ലുവാൻ ഇച്ഛിക്കുന്നവനെല്ലാം എന്തു ചെയ്യണം ?

യേശുവിന്റെ പിന്നാലെ ചെല്ലുവാൻ ഇച്ഛിക്കുന്നവനെല്ലാം തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അവനെ അനുഗമിക്കണം.

Matthew 16:26

Matthew 16:27

മനുഷ്യപുത്രൻ എങ്ങനെ വരും എന്നാണു യേശു പറഞ്ഞത് ?

മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും എന്ന് യേശു പറഞ്ഞു.

മനുഷ്യപുത്രൻ വരുമ്പോൾ അവൻ എങ്ങനെയാണു ഒരോരുത്തനും പ്രതിഫലം നൽകുന്നത് ?

മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകും.

Matthew 16:28

മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് കാണുന്നവർ ആരാണെന്നാണു യേശു പറഞ്ഞത് ?

മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്ന ചിലർ അവിടെ അവനോടുകൂടെ നിൽക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ട് എന്നു യേശു പറഞ്ഞു.