Matthew 14

Matthew 14:2

യേശു ആരാണെന്നാണു ഹെരോദാവ് വിചാരിച്ചത് ?

യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റുവന്നവനാണു യേശു എന്ന് ഹെരോദാവ് വിചാരിച്ചു.

Matthew 14:4

ഹെരോദാവ് ചെയ്തുകൊണ്ടിരുന്ന അന്യായമായ ഏതു കാര്യത്തിനെതിരായിട്ടാണു യോഹന്നാൻ അവനോടു പറഞ്ഞിരുന്നത് ?

ഹെരോദാവ് തന്റെ സഹോദരന്റെ ഭാര്യയെ സ്വന്തഭാര്യയാക്കിവെച്ചുകൊണ്ടിരുന്നു.

Matthew 14:5

ഹെരോദാവ് എന്തുകൊണ്ടാണു യോഹന്നാൻസ്നാപകനെ വേഗത്തിൽ കൊന്നുകളയാതിരുന്നത് ?

ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ട് യോഹന്നാൻസ്നാപകനെ വേഗത്തിൽ മരണശിക്ഷയ്ക്കു വിധേയനാക്കിയില്ല.

Matthew 14:7

ഹെരോദാവ് തന്റെ ജനനദിവസത്തിൽ ഹെരോദ്യയുടെ മകൾ തന്നെ പ്രസാദിപ്പിക്കുവാൻ നൃത്തം ചെയ്തശേഷം എന്താണു ചെയ്തത് ?

ഹെരോദാവ് ഹെരോദ്യയുടെ മകൾക്ക് അവൾ എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് ഒരു വാഗ്ദത്തം നൽകിയിരുന്നു.

Matthew 14:8

ഹെരോദ്യ എന്തു വേണമെന്നാണു ആവശ്യപ്പെട്ടത് ?

ഹെരോദ്യയുടെ മകൾ അമ്മയുടെ ഉപദേശപ്രകാരം യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു ആവശ്യപ്പെട്ടു.

Matthew 14:9

ഹെരോദാവ് എന്തുകൊണ്ടാണു ഹെരോദ്യയുടെ മകൾക്ക് അവളുടെ അപേക്ഷ പോലെ ചെയ്തുകൊടുത്തത് ?

ഹെരോദാവ് താൻ ചെയ്ത സത്യത്തെയും വിരുന്നുകാരെയും മാനിച്ച് ഹെരോദ്യയുടെ മകൾക്ക് അവൾ ചോദിച്ച സമ്മാനം നൽകി.

Matthew 14:14

വലിയ ഒരു പുരുഷാരം തന്റെ പിന്നാലെ വരുന്നു എന്നു കണ്ടപ്പോൾ യേശുവിന്റെ പ്രതികരണം എന്തായിരുന്നു ?

യേശുവിനു അവരോട് മനസ്സലിവു തോന്നി അവരുടെ രോഗികളെ സൗഖ്യമാക്കി.

Matthew 14:16

പുരുഷാരത്തിനു എന്തു ചെയ്തുകൊടുക്കുവാനാണു യേശു ശിഷ്യന്മാരെ ഉത്സാഹിപ്പിച്ചത് ?

യേശു തന്റെ ശിഷ്യന്മാരോട് അവർക്കു ഭക്ഷിപ്പാൻ എന്തെങ്കിലും കൊടുപ്പിൻ എന്നു പറഞ്ഞു.

Matthew 14:19

ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അവൻ എന്തു ചെയ്തു ?

യേശു സ്വർഗ്ഗത്തേയ്ക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ജനത്തിനു കൊടുപ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു.

Matthew 14:20

എത്ര ജനങ്ങൾ തിന്നുതൃപ്തരായി ? എത്ര കൊട്ട അപ്പം ശേഷിച്ചു ?

എകദേശം അയ്യായിരം പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

Matthew 14:21

Matthew 14:23

പുരുഷാരത്തെ പറഞ്ഞയച്ചിട്ട് യേശു എന്തുചെയ്തു ?

യേശു തനിച്ചു പ്രാർത്ഥിപ്പാനായി മലയിൽ കയറിപ്പോയി.

Matthew 14:24

ശിഷ്യന്മാർക്ക് കടലിന്റെ നടുവിൽവെച്ച് എന്താണു സംഭവിച്ചത് ?

ശിഷ്യന്മാരുടെ പടക് കാറ്റ് പ്രതികൂലമാകയാൽ തിരമാലകളാൽ വലഞ്ഞിരുന്നു.

Matthew 14:25

എങ്ങനെയാണു യേശു ശിഷ്യന്മാരുടെ അടുക്കൽ വന്നത് ?

യേശു കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.

Matthew 14:27

ശിഷ്യന്മാർ യേശുവിനെ കണ്ടപ്പോൾ അവൻ എന്താണു പറഞ്ഞത് ?

യേശു തന്‍റെ ശിഷ്യന്മാരോട് ധൈര്യപ്പെടുവിൻ,പേടിക്കേണ്ട എന്നു പറഞ്ഞു.

Matthew 14:29

യേശു പത്രൊസിനോട് എന്തു ചെയ്യുവാനാണു പറഞ്ഞത് ?

യേശു പത്രൊസിനോട് നടന്നു തന്‍റെ അടുക്കൽ വരിക എന്ന് പറഞ്ഞു.

Matthew 14:30

എന്തുകൊണ്ടാണ് പത്രൊസ് വെള്ളത്തിൽ മുങ്ങുവാൻ തുടങ്ങിയത് ?

പത്രൊസ് കാറ്റു കണ്ടു പേടിച്ചതിനാൽ വെള്ളത്തിൽ മുങ്ങിത്തുടങ്ങി.

Matthew 14:32

യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ എന്തു സംഭവിച്ചു ?

യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.

Matthew 14:33

ശിഷ്യന്മാർ ഇതു കണ്ടപ്പോൾ എന്തു ചെയ്തു ?

ശിഷ്യന്മാർ ഇതു കണ്ടപ്പോൾ അവൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.

Matthew 14:35

യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ എന്തു ചെയ്തു ?

യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ ആളയച്ചു ചുറ്റുമുള്ള നാട്ടിൽ നിന്നെല്ലാം ദീനക്കാരെ അവന്റെ അടുക്കൽ കൊണ്ടുവന്നു .