Matthew 13

Matthew 13:4

യേശു പറഞ്ഞ വിതക്കാരന്‍റെ ഉപമയിൽ, വഴിയരികെ വീണ വിത്തിനു എന്തു സംഭവിച്ചു ?

വഴിയരികെ വീണ വിത്ത് പറവകൾ വന്ന് തിന്നുകളഞ്ഞു.

Matthew 13:5

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ പാറപ്പുറത്തു വീണ വിത്തിന് എന്താണ് സംഭവിച്ചത്?

പാറപ്പുറത്തു വീണ വിത്ത് വേഗത്തിൽ മുളച്ചുവന്നു, എന്നാൽ സൂര്യന്റെ ചൂടു തട്ടിയപ്പോൾ ഉണങ്ങിപ്പോയി.

Matthew 13:6

Matthew 13:7

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനു എന്താണു സംഭവിച്ചത് ?

മുൾച്ചെടികൾക്കിടയിൽ വീണ വിത്തിനെ മുള്ളുകൾ ഞെരുക്കിക്കളഞ്ഞു.

Matthew 13:8

യേശു പറഞ്ഞ വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വീണ വിത്തിനു എന്തു സംഭവിച്ചു?

നല്ല നിലത്തു വീണ വിത്ത് മുളെച്ചുവളർന്ന് നൂറും അറുപതും മുപ്പതും മേനി വിളഞ്ഞു.

Matthew 13:14

യെശയ്യാവിന്റെ പ്രവചനത്തിൽ ജനം കേൾക്കുകയും കാണുകയും ചെയ്യുമെങ്കിലും എന്തുചെയ്യുകയില്ല എന്നാണ് പറഞ്ഞിട്ടുള്ളത് ?

യെശയ്യാവിന്റെ പ്രവചനത്തിൽ ജനം ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും എന്ന് പറഞ്ഞിട്ടുണ്ട്.

Matthew 13:15

യേശുവിന്റെ വചനങ്ങൾ കേട്ടിട്ടും ഗ്രഹിക്കാതെയിരുന്ന ജനത്തിനു എന്തു കുഴപ്പമാണു ഉണ്ടായിരുന്നത്?

യേശുവിന്റെ വചനങ്ങൾ കേട്ടിട്ടും ഗ്രഹിക്കാതെയിരുന്ന ജനത്തിന്റെ ഹൃദയങ്ങൾ തടിച്ചിരുന്നു, അവർ കേൾക്കുവാൻ മന്ദതയുള്ളവരായിരുന്നു,അവരുടെ കണ്ണ് അടഞ്ഞിരുന്നു.

Matthew 13:19

വിതക്കാരന്റെ ഉപമയിൽ വഴിയരികിൽ വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

വഴിയരികെ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാതിരിക്കുന്ന മനുഷ്യനെയാണു.ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എറ്റുത്തുകളയുന്നു.

Matthew 13:20

വിതക്കാരന്റെ ഉപമയിൽ പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ അതു സ്വീകരിക്കുന്ന മനുഷ്യനെയാണു.എങ്കിലും വചനം നിമിത്തം ഞെരുക്കമോ ഉപദ്രവമോ ഉണ്ടായാൽ അവൻ ഇടറിപ്പോകുന്നു.

Matthew 13:21

Matthew 13:22

വ്തക്കാരന്റെ ഉപമയിൽ മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേൾക്കുന്നുവെങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കിയിട്ട് അതു നിഷ്ഫലമായിപ്പോകുന്ന മനുഷ്യനെയാണു.

Matthew 13:23

വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്ത് എങ്ങനെയുള്ള മനുഷ്യനെയാണു കാണിക്കുന്നത് ?

നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്ത് കാണിക്കുന്നത് വചനം കേട്ടു ഗ്രഹിച്ചിട്ട് ഫലം പുറപ്പെടുവിക്കുന്ന മനുഷ്യനെയാണു.

Matthew 13:28

കളകളെക്കുറിച്ചുള്ള ഉപമയിൽ വയലിൽ കളകൾ വിതച്ചത് ആരാണു ?

ശത്രു വയലിൽ കള വിതച്ചു.

Matthew 13:30

വീട്ടുടയവൻ ദാസന്മാർക്ക് കളകളുടെയും കോതമ്പിന്റെയും കാര്യത്തിൽ എന്തു നിർദ്ദേശമാണു നൽകിയത്?

വീട്ടുടയവൻ തന്റെ ദാസന്മാരോട് രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ;കൊയ്ത്തുകാലത്ത് കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുകയും കോതമ്പ് കളപ്പുരയിൽ കൂട്ടിവെയ്ക്കുകയും ചെയ്യാം എന്നു പറഞ്ഞു.

Matthew 13:31

കടുകുമണിയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിൽ ഏറ്റവും ചെറിയ വിത്തായ കടുകുമണിക്ക് എന്താണു സംഭവിക്കുന്നത്?

കടുകുമണി വയലിൽ വിതച്ചപ്പോൾ വളർന്ന് വയലിലെ സസ്യങ്ങളിൽ ഏറ്റവും വലുതായി, പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിക്കുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.

Matthew 13:32

Matthew 13:33

സ്വർഗ്ഗരാജ്യം എപ്രകാരമാണു പുളിച്ച മാവിനോടു സദൃശമായിരിക്കുന്നു എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, സ്വർഗ്ഗരാജ്യം മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ച പുളിച്ച മാവിനോടു സദൃശം.

Matthew 13:37

കളകളുടെ ഉപമയിൽ, നല്ല വിത്തു വിതയ്ക്കുന്നവൻ ആരാണു ?,വയൽ എന്തിനെ കാണിക്കുന്നു ? നല്ല വിത്തു ആരാണു? കളകൾ ആരെ കുറിക്കുന്നു? കളകൾ വിതച്ചവൻ ആരാണു?

നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ,വയൽ ലോകം, നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ, കളകൾ ദുഷ്ടന്റെ പുത്രന്മാർ,കളകൾ വിതച്ചവൻ പിശാച്.

Matthew 13:39

കളകളുടെ ഉപമയിൽ,ആരണു കൊയ്ത്തുകാർ? ,കൊയ്ത്ത് എന്തിനെ പ്രതിനിധീകരിക്കുന്നു ?

കൊയ്യുന്നവർ ദൂതന്മാർ,കൊയ്ത്ത് ലോകാവസാനം.

Matthew 13:42

അധർമ്മം പ്രവർത്തിക്കുന്നവർക്ക് ലോകാവസാനത്തിങ്കൽ എന്തു ഭവിക്കും ?

ലോകാവസാനത്തിങ്കൽ അധർമ്മം പ്രവർത്തിക്കുന്നവരെ കൂട്ടിച്ചേർത്ത് തീച്ചൂളയിൽ ഇട്ടുകളയും.

Matthew 13:43

ലോകാവസാനത്തിങ്കൽ നിതിമാന്മാർക്ക് എന്തു ഭവിക്കും?

ലോകാവസാനത്തിങ്കൽ നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും.

Matthew 13:44

യേശുവിന്റെ ഉപമയിൽ, സ്വർഗ്ഗരാജ്യത്തെ പ്രതിനിധീകരിക്കുന്ന, വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യൻ എന്താണു ചെയ്യുന്നത്?

വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യൻ തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങുന്നു.

Matthew 13:45

യേശുവിന്റെ ഉപമയിൽ, സ്വർഗ്ഗരാജ്യത്തെ പ്രതിനിധീകരിക്കുന്ന, വിലയേറിയ ഒരു മുത്തു കണ്ടെത്തിയ വ്യാപാരി എന്താണു ചെയ്യുന്നത് ?

വിലയേറിയ ഒരു മുത്തു കണ്ടെത്തിയ ഒരു വ്യാപാരി തനിക്കുള്ളതൊക്കേയും വിറ്റ് അതു വാങ്ങി.

Matthew 13:46

Matthew 13:47

മീൻപിടിക്കുന്ന വലയുടെ ഉപമ എപ്രകാരമാണു ലോകാവസാനത്തിൽ സംഭവിക്കുന്ന കാര്യത്തോടു സദൃശമായിരിക്കുന്നത്?

വലയിൽ പിടിച്ച നല്ല മീനുകളെയും ചീത്തകളേയും തമ്മിൽ വേർതിരിച്ച് ചീത്തകളെ എറിഞ്ഞുകളയുമ്പോലെ, ലോകാവസാനത്തിങ്കൽ നീതി മാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും.

Matthew 13:50

Matthew 13:52

ഒരു പ്രവാചകനു സ്വന്തം ദേശത്ത് എന്തു സംഭവിക്കുന്നു എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും ബഹുമാനം ഇല്ലാത്തവൻ ആകുന്നു.

Matthew 13:54

യേശുവിന്റെ ഉപദേശം കേട്ടപ്പോൾ അവന്റെ പിതൃനഗരത്തിലുള്ളവർ യേശുവിനെക്കുറിച്ച് എന്താണു ചോദിച്ചത് ?

“ഈ മനുഷ്യനു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്നു ലഭിക്കുന്നു “ എന്ന് ജനം ചോദിച്ചു.

Matthew 13:58

യേശുവിന്റെ സ്വന്തം ദേശത്ത് ജനത്തിന്റെ അവിശ്വാസം നിമിത്തം എന്താണു സംഭവിച്ചത് ?

ജനത്തിന്റെ അവിശ്വാസം നിമിത്തം യേശു അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.