Matthew 12

Matthew 12:2

യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിനെ ലംഘിച്ചുകൊണ്ട് എന്തു ചെയ്യുന്നു എന്നാണ് പരീശന്മാർ അവർക്കെതിരേ അവനോട് ആക്ഷേപം പറഞ്ഞത് ?

യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിൽ വിഹിതമല്ലാത്ത കാര്യം ചെയ്തുകൊണ്ട് കതിർ പറിച്ചു തിന്നുന്നു എന്ന് പരീശന്മാർ അവനോട് ആക്ഷേപം പറഞ്ഞു.

Matthew 12:6

ദൈവാലയത്തെക്കാൾ വലിയവൻ ആരാണെന്ന് യേശു പറഞ്ഞത്?

യേശു, താൻ ദൈവാലയത്തേക്കാൾ വലിയവൻ ആണെന്ന് പറഞ്ഞു.

Matthew 12:8

മനുഷ്യപുത്രനായ യേശുവിനുള്ള അധികാരം എത്ര വലിയതാണ് ?

മനുഷ്യപുത്രനായ യേശു ശബ്ബത്തിന് കർത്താവാകുന്നു.

Matthew 12:10

യെഹൂദന്മാരുടെ പള്ളിയിൽ വെച്ച് കൈ വരണ്ട മനുഷ്യനെ സൗഖ്യമാക്കുന്നതിനോടുള്ള ബന്ധത്തിൽ പരീശന്മാർ യേശുവിനോട് എന്തു ചോദ്യമാണ് ചോദിച്ചത് ?

പരീശന്മാർ യേശുവിനോടു ചോദിച്ചു, “ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ“.

Matthew 12:12

ശബ്ബത്തിൽ എന്തു ചെയ്യുന്നതു വിഹിതമാണെന്നാണു യേശു പറഞ്ഞത് ?

ശബ്ബത്തിൽ നന്മ ചെയ്യുന്നത് വിഹിതമാണു എന്ന് യേശു പറഞ്ഞു.

Matthew 12:14

യേശു വരണ്ട കൈയുള്ള മനുഷ്യനെ സൗഖ്യമാക്കി എന്നു കണ്ടപ്പോൾപരിശന്മാർ എന്താണ് ചെയ്തത്?

പരീശന്മാർ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻ വേണ്ടി അവന് വിരോധമായി തമ്മിൽ ആലോചിച്ചു.

Matthew 12:18

യേശുവിനെക്ക്റിച്ചുള്ള യെശയ്യാപ്രവാചകന്റെ പ്രവചനത്തിൽ ആരാണ് ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചു കേട്ടിട്ട് യേശുവിൽ വിശ്വസിക്കുന്നത് ?

ജാതികൾ ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചു കേട്ടിട്ട് യേശുവിൽ വിശ്വസിക്കും.

Matthew 12:19

യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ യേശു എന്തു ചെയ്യുകയില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ?

യേശു കലഹിക്കുകയില്ല, നിലവിളിക്കുകയില്ല,ചതഞ്ഞ ഓട ഒടിച്ചുകളയുകയില്ല,പുകയുന്ന തിരി കെടുത്തുകളയുകയില്ല.

Matthew 12:20

Matthew 12:21

Matthew 12:26

യേശു ബെയെൽസെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന ആക്ഷേപത്തോട് യേശു എങ്ങനെയാണ് പ്രതികരിച്ചത് ?

യേശു പറഞ്ഞു,സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ സാത്താന്റെ രാജ്യം എങ്ങനെ നിലനിൽക്കും .

Matthew 12:28

യേശു ദൈവാത്മാവിനാലാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു:“ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.“.

Matthew 12:31

ഏതു പാപമാണ് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, പരിശുദ്ധാത്മാവിന് നേരേയുള്ള ദൂഷണം ക്ഷമിക്കുകയില്ല.

Matthew 12:33

ഏതൊന്നിനാലാണു ഒരു വൃക്ഷത്തെ തിരിച്ചറിയുന്നത്?

ഒരു വൃക്ഷത്തെ അതിന്റെ ഫലത്താലറിയാം.

Matthew 12:37

പരീശ്ന്മാർ നീതീകരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നത് എന്തിനാലാണെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,പരീശന്മാർ അവരുടെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നു.

Matthew 12:39

തന്റെ തലമുറയ്ക്ക് താൻ എന്ത് അടയാളം നൽകും എന്നാണ് യേശു പറഞ്ഞത് ?

ഈ തലമുറയ്ക്ക് യോനാ മൂന്നു പകലും മൂന്നു രാവും ഭൂമിയുടെ ഉള്ളിൽ ഇരുന്നതുപോലെയുള്ള ഒരു അടയാളം താൻ നൽകുമെന്ന് യേശു പറഞ്ഞു.

Matthew 12:40

Matthew 12:41

ആരെക്കുറിച്ചാണ് യോനായേക്കാൾ വലിയവൻ എന്ന് യേശു പറഞ്ഞത് ?

താൻ യോനായെക്കാൾ വലിയവൻ ആണെന്ന് യേശു പറഞ്ഞു.

എന്തു കാരണത്താലാണ് നിനെവേക്കാരും തെക്കേരാജ്ഞിയും യേശുവിന്റെ തലമുറക്കാരെ ന്യായം വിധിക്കുവാൻ പോകുന്നത് ?

നിനെവേയിലെ ജനങ്ങളും തെക്കേരാജ്ഞിയും യേശുവിന്റെ തലമുറയെ ന്യായം വിധിക്കും,കാരണം അവർ യോനാ മുഖാന്തിരവും ശലോമോൻ മുഖാന്തിരവും ദൈവത്തിന്റെ വചനം കേട്ടനുസരിച്ചു.എന്നാൽ യേശുവിന്റെ തലമുറ യോനായെക്കാളും ശലോമോനെക്കാളും വലിയവനായ മനുഷ്യപുത്രന്റെ വചനം കേട്ടു മാനസാന്തരപ്പെട്ടില്ല.

Matthew 12:42

ആരെക്കുറിച്ചാണ് ശലോമോനിലും വലിയവൻ എന്ന് യേശു പറഞ്ഞത് ?

താൻ ശലോമോനെക്കാൾ വലിയവൻ ആണെന്ന് യേശു പറഞ്ഞു.

Matthew 12:43

യേശുവിന്റെ തലമുറ എപ്രകാരമാണ് അശുദ്ധാത്മാവു വിട്ടുപോയ ഒരു മനുഷ്യനെപ്പോലെയായിരിക്കുന്നത് ?

യേശുവിന്റെ തലമുറ അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യനെപ്പോലെയാണു. അശുദ്ധാത്മാവ് ആ മനുഷ്യനെ വിട്ടുപോയശേഷം തന്നിലും ബലമേറിയ ഏഴു ദുരാത്മാക്കളുമായി വന്ന് ആ മനുഷ്യന്റെമേൽ കയറി പാർക്കുന്നു.അവന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വഷളായിരിക്കും.

Matthew 12:45

Matthew 12:46

തന്റെ സഹോദരനും സഹോദരിയും അമ്മയും ആരാണെന്നാണ് യേശു പറഞ്ഞത്?

പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്‍റെ സഹോദരനും സഹോദരിയും അമ്മയും എന്ന് യേശു പറഞ്ഞു.

Matthew 12:50