Matthew 11

Matthew 11:1

യേശു അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും പുറപ്പെട്ടുപോകുന്നതിനു മുമ്പ് എന്താണ് പൂർത്തിയാക്കിയത് ?

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചുതീർന്നശേഷം അവിടെനിന്ന് പുറപ്പെട്ടുപോയി.

Matthew 11:3

യോഹന്നാൻസ്നാപകൻ യേശുവിന്റെ അടുക്കൽ ആളയച്ചു ചോദിച്ച കാര്യം എന്തായിരുന്നു ?

യോഹന്നാൻസ്നാപകൻ യേശുവിന്റെ അടുക്കൽ ആളയച്ച് “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ “എന്നു ചോദിച്ചു.

Matthew 11:5

വരുവാനുള്ളവൻ താൻ തന്നേ എന്നതിനു തെളിവായി എന്തെല്ലാം കാര്യങ്ങളാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു,രോഗികൾ സൗഖ്യമാകുന്നു, മരിച്ചവർ ഉയിർക്കുന്നു,ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

Matthew 11:6

യേശു, തങ്കൽ ഇടറിപ്പോകാൻ ഇടയാകാത്തവർക്ക് എന്താണു വാഗ്ദത്തം ചെയ്തത് ?

യേശു, തങ്കൽ ഇടറിപ്പോകാൻ ഇടയാകാത്തവരെല്ലാം അനുഗ്രഹിക്കപ്പെടും എന്ന് വാഗ്ദത്തം നൽകി.

Matthew 11:9

യോഹന്നാൻസ്നാപകൻ യേശുവിന്റെ ജീവിതദൗത്യത്തോടു ബന്ധപ്പെട്ടു നിർവ്വഹിച്ച ചുമതല എന്തായിരുന്നു എന്നാണ് യേശു പറഞ്ഞത് ?

വരുവാൻ ഉള്ളവനു മുമ്പിൽ വഴി ഒരുക്കുന്ന ദൂതൻ എന്ന് പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്നതുപ്രകാരം വന്നവനാണു യോഹന്നാൻസ്നാപകൻ എന്ന് യേശു പറഞ്ഞു.

Matthew 11:10

Matthew 11:14

യോഹന്നൻസ്നാപകൻ ആരാണെന്നാണ് യേശു പറഞ്ഞത് ?

യോഹന്നാൻസ്നാപകനാണു വരുവാനുള്ള ഏലിയാവ് എന്ന് യേശു പറഞ്ഞു.

Matthew 11:18

അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്ന യോഹന്നാൻസ്നാപകനെക്കുറിച്ച് ആ തലമുറ പറഞ്ഞത് എന്താണു ?

യോഹന്നൻസ്നാപകനു ഭൂതം ഉണ്ടെന്ന് ആ തലമുറ പറഞ്ഞു.

Matthew 11:19

തിന്നും കുടിച്ചുംകൊണ്ടു വന്നവനായ യേശുവിനെക്കുറിച്ച് ആ തലമുറ പറഞ്ഞത് എന്താണ്?

ആ തലമുറ യേശുവിനെക്കുറിച്ചു പറഞ്ഞത് അവൻ ഭോജനപ്രിയനും വിഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനും ആണെന്നാണ്.

Matthew 11:20

തന്റെ വീര്യപ്രവ്ർത്തികൾ നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയുടെമേൽ എന്തു ഭവിക്കും എന്നാണ് യേശു കല്പിച്ചത് ?

യേശു തന്റെ വീര്യപ്രവൃത്തികൾ നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയ്ക്കു ഭയാനകമായ ന്യായവിധി ഉണ്ടാകും എന്നു കല്പിച്ചു.

Matthew 11:24

Matthew 11:25

എങ്ങനെയുള്ളവരിൽനിന്നും സ്വർഗ്ഗരാജ്യം മറച്ചിരിക്കുന്നതിനാലാണ് യേശു പിതാവിനെ വാഴ്ത്തിയത് ?

സ്വർഗ്ഗരാജ്യം ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചിരിക്കുന്നതിനാൽ യേശു പിതാവിനെ വാഴ്ത്തി.

എങ്ങനെയുള്ളവർക്ക് സ്വർഗ്ഗരാജ്യം വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ടാണു യേശു പിതാവിനെ വാഴ്ത്തിയതു ?

സ്വർഗ്ഗരാജ്യം പഠിപ്പില്ലാത്തവർക്കും കൊച്ചുകുട്ടികളെപ്പോലെയുള്ളവർക്കും വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ട് യേശു പിതാവിനെ വാഴ്ത്തി.

Matthew 11:27

ആർ പിതാവിനെ അറിയുന്നു എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവൻ വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നവനും പിതാവിനെ അറിയുന്നു.

Matthew 11:28

എങ്ങനെയുള്ളവർക്കാണു യേശു ആശ്വാസം വാഗ്ദത്തം ചെയ്തത് ?

യേശു അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആശ്വാസം വാഗ്ദത്തം ചെയ്തു.