Matthew 10

Matthew 10:1

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് എന്തു അധികാരമാണു കൊടുത്തത് ?

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും നീക്കി സൗഖ്യം വരുത്തുവാനുമുള്ള അധികാരം കൊടുത്തു.

Matthew 10:4

യേശുവിനെ കാണിച്ചുകൊടുക്കുവാനിരിക്കുന്ന ശിഷ്യന്റെ പേർ എന്തായിരുന്നു?

യേശുവിനെ കാണിച്ചുകൊടുക്കുവാനിരിക്കുന്ന ശിഷ്യന്റെ പേർ ഈസ്കര്യോത്താ യൂദാ എന്നായിരുന്നു.

Matthew 10:6

ഇപ്രാവശ്യം യേശു തന്റെ ശിഷ്യന്മാരെ എവിടേയ്ക്കു മാത്രമാണു അയച്ചത് ?

യേശു തന്റെ ശിഷ്യന്മാരെ യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കു മാത്രമാണ് അയച്ചത്.

Matthew 10:9

ശിഷ്യന്മാർ തങ്ങളുടെ കൈവശം പണമോ വേറെ വസ്ത്രമോ കൊണ്ടുപോകേണമായിരുന്നോ ?

ശിഷ്യന്മാർ അവരുടെ കൈവശം പണമോ വേറെ വസ്ത്രമോ ഒന്നും കരുതുവാൻ പാടില്ലായിരുന്നു.

Matthew 10:10

Matthew 10:11

ശിഷ്യന്മാർ ഒരു ഗ്രാമത്തിൽനിന്നു മറ്റൊന്നിലേയ്ക്കു പോകുന്നതുവരെ എവിടെയായിരുന്നു പാർക്കേണ്ടിയിരുന്നത് ?

ശിഷ്യന്മാർ ഒരു ഗ്രാമത്തിൽ ചെന്നാൽ അവിടെ യോഗ്യൻ ആരെന്നുകണ്ടെത്തി അവിടെനിന്നു പുറപ്പെട്ടുപോകുന്ന നാൾവരെ അവിടെത്തന്നെ പാർക്കണമായിരുന്നു.

Matthew 10:14

ശിഷ്യന്മാരെ സ്വീകരിക്കാതിരിക്കുകയോ അവരുടെ വചനങ്ങളെ കേൾക്കാതിരിക്കുകയോ ചെയ്യുന്ന പട്ടണങ്ങൾക്കുള്ള ന്യായവിധി എങ്ങനെയുള്ളതായിരിക്കും ?

ശിഷ്യന്മാരെ സ്വീകരിക്കാതിരിക്കുകയൊ അവരുടെ വചനങ്ങളെ കേൾക്കാതിരിക്കുകയോ ചെയ്യുന്ന പട്ടണങ്ങൾക്കുള്ള ന്യായവിധി സൊദോമ്യരുടെയും ഗൊമോര്യരുടെയും ന്യായവിധിയെക്കാൾ കഠിനമായിരിക്കും.

Matthew 10:15

Matthew 10:17

ജനം ശിഷ്യന്മാരോട് എന്തെല്ലാം ദോഷങ്ങൾ ചെയ്യും എന്നാണ് യേശു പറഞ്ഞത് ?

ജനം ശിഷ്യന്മാരെ ന്യായാധിപസഭകളിൽ ഏല്പിക്കുകയും ചമ്മട്ടികൊണ്ട് അടിക്കുകയും നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകുകയും ചെയ്യും എന്ന് യേശു പറഞ്ഞു.

Matthew 10:18

Matthew 10:20

ശിഷ്യന്മാർ അധികാരികളുടെ കൈകളിൽ ഏല്പിക്കപ്പെടുമ്പോൾ ആരാണ് അവരിലൂടെ സംസാരിക്കുന്നത് ?

ശിഷ്യന്മാർ അധികാരികളുടെ കൈകളിൽ ഏല്പിക്കപ്പെടുമ്പോൾ പിതാവിന്റെ ആത്മാവാണ് അവരിലൂടെ സംസാരിക്കുക.

Matthew 10:22

ഒടുവിൽ ആരാണ് രക്ഷിക്കപ്പെടുക എന്നാണ് യേശു പറഞ്ഞത് ?

യേശു പറഞ്ഞു, അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.

യേശുവിനെ വെറുത്തവർ എങ്ങനെയാണു തന്റെ ശിഷ്യന്മാരോട് ഇടപെടുക ?

യേശുവിനെ വെറുത്തവർ ശിഷ്യന്മാരെയും വെറുക്കും.

Matthew 10:24

Matthew 10:28

ആരെയാണു നാം ഭയപ്പെടേണ്ടതില്ല എന്ന് യേശു പറഞ്ഞത് ?

നാം നമ്മുടെ ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട ആവശ്യമില്ല.

നാം ആരെ ഭയപ്പെടേണം എന്നാണ് യേശു പറയുന്നത്?

ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ നാം ഭയപ്പെടേണം.

Matthew 10:32

യേശുവിനെ മനുഷ്യരുടെ മുമ്പിൽ എറ്റുപറയുന്ന ഓരോരുത്തനോടും യേശു എന്തു ചെയ്യും?

യേശു അവനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഏറ്റുപറയും

Matthew 10:33

മനുഷ്യരുടെ മുമ്പിൽ യേശുവിനെ തള്ളിപ്പറയുന്ന ഓരോരുത്തനോടും യേശു എന്തു ചെയ്യും?

യേശു അവനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ തള്ളിപ്പറയും.

Matthew 10:34

ഏതു തരത്തിലുള്ള ഛിദ്രം വരുത്തുവാൻ താൻ വന്നിരിക്കുന്നു എന്നാണ് യേശു പറഞ്ഞത് ?

വീട്ടിലുള്ളവർ തമ്മിൽ പോലും ഛിദ്രം വരുത്തുവാനാണു താൻ വന്നതെന്നു യേശു പറഞ്ഞു,.

Matthew 10:36

Matthew 10:39

യേശുവിന്റെ നിമിത്തം തന്റെ ജീവനെ കളയുന്നവൻ എന്താണ് കണ്ടെത്തുക ?

യേശുവിന്റെ നിമിത്തം തന്റെ ജീവനെ കളയുന്നവൻ അതിനെ കണ്ടെത്തും.

Matthew 10:42

ഗണനീയനല്ലാത്ത ഒരു സാധാരണക്കാരനായ ശിഷ്യന് ഒരു പാത്രം പച്ചവെള്ളം കുടിക്കാൻ കൊടുക്കുന്നവന് എന്തു കിട്ടും ?

ഗണനീയനല്ലാത്ത ഒരു സാധാരണക്കാരനായ ശിഷ്യനു ഒരു പാത്രം പച്ചവെള്ളമെങ്കിലും കുടിക്കുവാൻ കൊടുക്കുന്നവന് ആ ശിഷ്യന്റെ പ്രതിഫലം കിട്ടും.