Matthew 12

മത്തായി 12 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ വായന എളുപ്പമാക്കുന്നതിന് കവിതയുടെ ഓരോ വരിയും മറ്റു വാക്യങ്ങളില്‍ നിന്നും വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യു‌എൽ‌ടിയില്‍ 12: 18-21 ലെ കവിതാഭാഗങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ശബ്ബത്ത്

ഈ അധ്യായത്തിൽ ദൈവജനം എങ്ങനെ ശബ്ബത്തിനെ അനുസരിക്കേണം എന്നതിനെപ്പറ്റി ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. ദൈവം ഉദ്ദേശിച്ചതുപോലെ ശബ്ബത്തിനെ അനുസരിക്കാൻ പരീശന്മാർ ഉണ്ടാക്കിയ നിയമങ്ങൾ ആളുകളെ സഹായിക്കുന്നില്ലെന്ന് യേശു പറഞ്ഞു. (കാണുക: /WA-Catalog/ml_tw?section=kt#sabbath)

ആത്മാവിനെതിരെയുള്ള ദൈവദൂഷണം

ഈ പാപം ആളുകൾ എന്ത് പ്രവൃത്തികൾ ചെയ്യുകയും ഏതു വാക്കുകൾ പറയുകയും ചെയ്യുമ്പോഴാണ്‌ അവർ ഈ പാപം ചെയ്യുന്നത് എന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നിരുന്നാലും, അവർ ഒരുപക്ഷേ പരിശുദ്ധാത്മാവിനെയും അവന്‍റെ പ്രവൃത്തിയെയും അപമാനിച്ചിരിക്കാം. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ഒരു ഭാഗം, മനുഷ്യര്‍ പാപികളാണെന്നും അവര്‍ക്ക് ദൈവത്തില്‍നിന്നും ക്ഷമ ആവശ്യമാണെന്നും അറിയിക്കുക എന്നതാണ്. അതിനാൽ, പാപത്തെ ഒഴിവാക്കാന്‍ ശ്രമിക്കാത്ത ഏതൊരുവനും ആത്മാവിനെതിരെ ദൈവദൂഷണം നടത്തുകയായിരിക്കാം. (കാണുക: /WA-Catalog/ml_tw?section=kt#blasphemy, /WA-Catalog/ml_tw?section=kt#holyspirit)

ഈ അധ്യായത്തിൽ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

സഹോദരി സഹോദന്മാര്‍

മിക്കവരും ഒരേ മാതാപിതാക്കളുള്ളവരെ സഹോദരൻ, സഹോദരി എന്ന് വിളിക്കുകയും അവരെ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളായും കരുതുന്നു.  ഒരേ പൂര്‍വ്വികന്മാരുള്ളവര്‍ ചിലര്‍ സഹോദരൻ, സഹോദരി എന്നും വിളിക്കുന്നു. ഈ അധ്യായത്തിൽ യേശു പറയുന്നു, തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകൾ സ്വർഗസ്ഥനായ പിതാവിനെ അനുസരിക്കുന്നവരാണ്. (കാണുക: /WA-Catalog/ml_tw?section=kt#brother)

Matthew 12:1

General Information:

യേശുവിന്‍റെ ശുശ്രൂഷയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന എതിർപ്പിനെക്കുറിച്ച് മത്തായി പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. ഇവിടെ, ശബ്ബത്തിൽ ധാന്യം എടുക്കുന്നതിന് പരീശന്മാർ ശിഷ്യന്മാരെ വിമർശിക്കുന്നു.

At that time

ഇത് കഥയുടെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നു. സമാന പരിഭാഷ: ""കുറച്ച് കഴിഞ്ഞ്

the grainfields

ധാന്യം നടാനുള്ള സ്ഥലം. ഗോതമ്പ് അജ്ഞാതമെങ്കില്‍ ധാന്യം എന്നത് വളരെ സാധാരണവുമാണെങ്കിൽ, അവർ അപ്പം ഉണ്ടാക്കിയ ചെടിയുടെ വയലുകൾ നിങ്ങൾക്ക് ഉപയോഗിക്കാം. (കാണുക: /WA-Catalog/ml_tm?section=translate#translate-unknown)

to pluck heads of grain and eat them

മറ്റുള്ളവരുടെ വയലുകളിൽ ധാന്യം എടുക്കുന്നതും അത് കഴിക്കുന്നതും മോഷ്ടിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നില്ല. ശബ്ബത്തിൽ ഒരാൾക്ക് ഇത് നിയമപരമായ പ്രവർത്തനം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ചോദ്യം.

to pluck heads of grain and eat them

കുറച്ച് ഗോതമ്പ് എടുത്ത് കഴിക്കാൻ അല്ലെങ്കിൽ ""കുറച്ച് ധാന്യം എടുത്ത് കഴിക്കാൻ

heads of grain

ഗോതമ്പ് ചെടിയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണിത്. ഇത് ചെടിയുടെ പക്വമായ ധാന്യമോ വിത്തുകളോ ഉള്ള ഭാഗമാണ്.

Matthew 12:2

do what is unlawful to do on the Sabbath

മറ്റുള്ളവരുടെ വയലുകളിൽ ധാന്യം എടുക്കുന്നതും അത് കഴിക്കുന്നതും മോഷ്ടിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നില്ല. ശബ്ബത്തിൽ ഒരാൾക്ക് ഇത് നിയമപരമായി ചെയ്യാൻ കഴിയുമോ എന്നായിരുന്നു ചോദ്യം.

the Pharisees

ഇത് എല്ലാ പരീശന്മാരെയും അർത്ഥമാക്കുന്നില്ല. സമാന പരിഭാഷ: ""ചില പരീശന്മാർ

See, your disciples

നിങ്ങളുടെ ശിഷ്യന്മാരേ, നോക്കൂ. ശിഷ്യന്മാർ ചെയ്യുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ പരീശന്മാർ ഈ വാക്ക് ഉപയോഗിക്കുന്നു.

Matthew 12:3

Connecting Statement:

പരീശന്മാരുടെ വിമർശനത്തോട് യേശു പ്രതികരിക്കുന്നു.

to them

പരീശന്മാർക്കും

Have you never read ... with him?

പരീശന്മാരുടെ വിമർശനത്തോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. അവർ വായിച്ച തിരുവെഴുത്തുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ യേശു അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയാം (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

Matthew 12:4

the house of God

ദാവീദിന്‍റെ കാലത്ത് അതുവരെ ഒരു ആലയവും ഉണ്ടായിരുന്നില്ല. സമാന പരിഭാഷ: കൂടാരം അല്ലെങ്കിൽ ""ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം

bread of the presence

പുരോഹിതന്മാർ കൂടാരത്തിൽ ദൈവസന്നിധിയിൽ വെച്ച വിശുദ്ധ അപ്പമാണിത്. സമാന പരിഭാഷ: പുരോഹിതൻ ദൈവസന്നിധിയിൽ വച്ച അപ്പം അല്ലെങ്കിൽ വിശുദ്ധ അപ്പം (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

those who were with him

ദാവീദിന്‍റെ കൂടെയുണ്ടായിരുന്നവർ

but only for the priests

പക്ഷേ, ന്യായപ്രമാണമനുസരിച്ച് പുരോഹിതന് മാത്രമേ അത് കഴിക്കാൻ കഴിയൂ

Matthew 12:5

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

have you not read in the law that ... but are guiltless?

പരീശന്മാരുടെ വിമർശനത്തോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. അവർ തിരുവെഴുത്തുകളിൽ വായിച്ചതിന്‍റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ യേശു അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: തീർച്ചയായും നിങ്ങൾ മോശെയുടെ ന്യായപ്രമാണത്തിൽ വായിച്ചിട്ടുണ്ട് ... പക്ഷേ കുറ്റമില്ല. അല്ലെങ്കിൽ നിയമം അത് പഠിപ്പിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം ... പക്ഷേ കുറ്റമില്ല. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

profane the Sabbath

മറ്റേതൊരു ദിവസത്തിലും അവർ ചെയ്യുന്നതുപോലെ ശബ്ബത്തിൽ ചെയ്യുക

are guiltless

ദൈവം അവരെ ശിക്ഷിക്കുകയില്ല അല്ലെങ്കിൽ ""ദൈവം അവരെ കുറ്റവാളികളായി കണക്കാക്കുന്നില്ല

Matthew 12:6

I say to you

യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു.

one greater than the temple is

ആലയത്തേക്കാൾ പ്രാധാന്യമുള്ള ഒരുവന്‍.  ആ വലിയവനായി യേശു സ്വയം പരാമർശിക്കുകയായിരുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

Matthew 12:7

General Information:

7-‍ാ‍ം വാക്യത്തിൽ, പരീശന്മാരെ ശാസിക്കാൻ യേശു ഹോശേയ പ്രവാചകനെ ഉദ്ധരിക്കുന്നു.

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

If you had known what this meant, 'I desire mercy and not sacrifice,' you would not have condemned the guiltless

ഇവിടെ യേശു തിരുവെഴുത്ത് ഉദ്ധരിക്കുന്നു. സമാന പരിഭാഷ: ""ഹോശേയ പ്രവാചകൻ ഇത് വളരെ മുമ്പുതന്നെ എഴുതി: 'ഞാൻ കരുണയാണ് ആഗ്രഹിക്കുന്നത്, ത്യാഗമല്ല.' ഇതിന്‍റെ അർത്ഥമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, നിങ്ങൾ നിര്‍ദ്ദോഷിയെ കുറ്റം വിധിക്കുകയില്ലായിരുന്നു ""(കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

I desire mercy and not sacrifice

മോശെയുടെ ന്യായപ്രമാണത്തിൽ, യാഗങ്ങൾ അർപ്പിക്കാൻ ദൈവം യിസ്രായേല്യരോട് കൽപ്പിച്ചു. യാഗങ്ങളെക്കാൾ കരുണക്ക് ദൈവം പ്രാധാന്യം നല്‍കുന്നു എന്നാണ് ഇതിനർത്ഥം.

I desire

ഞാൻ"" എന്ന സർവനാമം ദൈവത്തെ സൂചിപ്പിക്കുന്നു.

the guiltless

ഇതിനെ ഒരു നാമവിശേഷണമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: കുറ്റക്കാരല്ലാത്തവർ (കാണുക: /WA-Catalog/ml_tm?section=translate#figs-nominaladj)

Matthew 12:8

the Son of Man

യേശു തന്നെത്തന്നെ പരാമർശിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

is Lord of the Sabbath

ശബ്ബത്തിനെ നിയന്ത്രിക്കുന്നു അല്ലെങ്കിൽ ""ആളുകൾക്ക് ശബ്ബത്തിൽ എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ ഉണ്ടാക്കുന്നു

Matthew 12:9

General Information:

ശബ്ബത്തിൽ ഒരു മനുഷ്യനെ സുഖപ്പെടുത്തിയതിന് പരീശന്മാർ യേശുവിനെ വിമർശിക്കുന്നതിലേക്കു രംഗം ഇവിടെ മാറുന്നു.

Then Jesus left from there

യേശു ധാന്യം ഉപേക്ഷിച്ചു അല്ലെങ്കിൽ ""പിന്നെ യേശു പോയി

their synagogue

സാധ്യതയുള്ള അർത്ഥങ്ങൾ 1) അവരുടെ എന്ന വാക്ക് ആ പട്ടണത്തിലെ യഹൂദന്മാരെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: സിനഗോഗ് അല്ലെങ്കിൽ 2) അവരുടെ എന്ന വാക്ക് യേശു സംസാരിച്ച പരീശന്മാരെ സൂചിപ്പിക്കുന്നു, അവരും ആ പട്ടണത്തിലെ മറ്റ് യഹൂദന്മാരും പങ്കെടുത്ത സിനഗോഗായിരുന്നു ഇത്. “അവരുടെ” എന്ന വാക്കിന്‍റെ അർത്ഥം പരീശന്മാർ സിനഗോഗിന്‍റെ ഉടമസ്ഥതയിലായിരുന്നു എന്നല്ല. സമാന പരിഭാഷ: ""അവർ പങ്കെടുത്ത സിനഗോഗ്

Matthew 12:10

Behold

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെ നമുക്ക് അവതരിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് ചെയ്യുന്നതിനുള്ള ഒരു മാർഗമുണ്ടാകാം.

a man who had a withered hand

തളർവാതരോഗമുള്ള ഒരു മനുഷ്യൻ അല്ലെങ്കിൽ ""മുടന്തനായ കൈയുള്ള മനുഷ്യൻ

The Pharisees asked Jesus, saying, Is it lawful to heal on the Sabbath? so that they might accuse him of sinning

യേശു പാപം ചെയ്തുവെന്ന് കുറ്റപ്പെടുത്താൻ പരീശന്മാർ ആഗ്രഹിച്ചു, അതിനാൽ അവർ അവനോടു ചോദിച്ചു, 'ശബ്ബത്തിൽ സുഖപ്പെടുത്തുന്നത് ന്യായമാണോ?'

Is it lawful to heal on the Sabbath

മോശെയുടെ ന്യായപ്രമാണമനുസരിച്ച്, ഒരാൾ ശബ്ബത്തിൽ മറ്റൊരു വ്യക്തിയെ സുഖപ്പെടുത്താമോ

so that they might accuse him of sinning

ജനങ്ങളുടെ മുന്നിൽ യേശുവിനെ കുറ്റപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. മോശെയുടെ ന്യായപ്രമാണത്തിന് വിരുദ്ധമായ ഒരു ഉത്തരം യേശു നൽകണമെന്ന് പരീശന്മാർ ആഗ്രഹിച്ചു, അതിനാൽ അവനെ ഒരു ന്യായാധിപന്‍റെ മുമ്പാകെ കൊണ്ടുപോയി നിയമം ലംഘിച്ചുവെന്ന് നിയമപരമായി ആരോപിക്കാം. (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

Matthew 12:11

Connecting Statement:

പരീശന്മാരുടെ വിമർശനത്തോട് യേശു പ്രതികരിക്കുന്നു.

What man would there be among you, who, if he had just one sheep ... would not grasp hold of it and lift it out?

പരീശന്മാരോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ശബ്ബത്തിൽ അവർ എന്തുതരം ജോലിയാണ് ചെയ്യുന്നതെന്ന് ചിന്തിക്കാൻ അവൻ അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: നിങ്ങളിൽ ഓരോരുത്തർക്കും.... നിങ്ങൾക്ക് ഒരു ആടു മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ... ആടുകളെ പിടിച്ച് പുറത്തെടുക്കും. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

Matthew 12:12

How much more valuable, then, is a man than a sheep!

എത്രത്തോളം"" എന്ന വാചകം പ്രസ്താവനയ്ക്ക് പ്രാധാന്യം നൽകുന്നു. സമാന പരിഭാഷ: വ്യക്തമായും, ഒരു മനുഷ്യൻ ആടുകളെക്കാൾ വിലപ്പെട്ടവനാണ്! അല്ലെങ്കിൽ ""ആടുകളേക്കാൾ മനുഷ്യന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചിന്തിക്കുക

it is lawful to do good on the Sabbath

ശബ്ബത്തിൽ നന്മ ചെയ്യുന്നവർ ന്യായപ്രമാണം അനുസരിക്കുന്നു

Matthew 12:13

Then Jesus said to the man, ""Stretch out your hand.

ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: പിന്നെ കൈ നീട്ടാൻ യേശു ആ മനുഷ്യനോട് കൽപ്പിച്ചു (കാണുക: /WA-Catalog/ml_tm?section=translate#figs-quotations)

to the man

തളർവാതരോഗമുള്ള മനുഷ്യനോടോ ""വൈകല്യമുള്ള കൈയ്യുള്ള മനുഷ്യനോടോ

Stretch out your hand

നിങ്ങളുടെ കൈ നീട്ടുക അല്ലെങ്കിൽ ""കൈ നീട്ടുക

He stretched it out

ആ മനുഷ്യൻ നീട്ടി

it was restored to health

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ഇത് വീണ്ടും ആരോഗ്യമുള്ളതായിതീരുന്നു അല്ലെങ്കിൽ അത് വീണ്ടും സുഖമായി (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 12:14

plotted against him

യേശുവിനെ ദ്രോഹിക്കാൻ പദ്ധതിയിട്ടു

as to how they might put him to death

അവർ യേശുവിനെ എങ്ങനെ കൊല്ലുമെന്ന് ചർച്ച ചെയ്യുകയായിരുന്നു

Matthew 12:15

General Information:

യേശുവിന്‍റെ പ്രവൃത്തികൾ യെശയ്യാവിന്‍റെ പ്രവചനങ്ങളിലൊന്ന് നിറവേറ്റിയതെങ്ങനെയെന്ന് ഈ വിവരണം വിശദീകരിക്കുന്നു.

As Jesus perceived this, he withdrew

പരീശന്മാർ ആസൂത്രണം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് യേശുവിന് അറിയാമായിരുന്നു, അതിനാൽ അവൻ

he withdrew from there

പുറപ്പെട്ടു അല്ലെങ്കിൽ ""വിട്ടുപോയി

Matthew 12:16

they not make him known

അവനെക്കുറിച്ച് മറ്റാരോടും പറയരുത്

Matthew 12:17

that it might come true, what had been said

അത് യാഥാർത്ഥ്യമാകാൻ"" എന്ന വാചകം ഒരു പുതിയ വാക്യത്തിന്‍റെ തുടക്കമായി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഇത് നിറവേറ്റുന്നതിനായിരുന്നു ഇത്

what had been said through Isaiah the prophet, saying

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യെശയ്യാ പ്രവാചകൻ മുഖാന്തരം ദൈവം പണ്ടേ പറഞ്ഞ കാര്യങ്ങൾ

Matthew 12:18

Connecting Statement:

യേശുവിന്‍റെ ശുശ്രൂഷ തിരുവെഴുത്തുകൾ നിറവേറ്റി എന്ന് കാണിക്കാൻ മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

See

നോക്കുക അല്ലെങ്കിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

my ... I have chosen ... I will put

ഈ വാക്കുകളുടെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തെ പരാമർശിക്കുന്നു. ദൈവം തന്നോടു പറഞ്ഞ കാര്യങ്ങൾ യെശയ്യാവ്‌ ഉദ്ധരിക്കുന്നു.

my beloved one, in whom my soul is well pleased

അവൻ എന്‍റെ പ്രിയപ്പെട്ടവനാണ്, ഞാൻ അവനിൽ വളരെ സന്തോഷിക്കുന്നു

in whom my soul is well pleased

ഇവിടെ ആത്മാവ് എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ഇവനില്‍ ഞാൻ വളരെ സംതൃപ്തനാണ് (കാണുക: /WA-Catalog/ml_tm?section=translate#figs-synecdoche)

he will proclaim justice to the Gentiles

ദൈവത്തിന്‍റെ ദാസൻ വിജാതീയരോട് നീതിയുണ്ടാകുമെന്ന് പറയും. ദൈവം തന്നെയാണ് നീതി ലഭ്യമാക്കുന്നതെന്ന് വ്യക്തമായി പ്രസ്താവിക്കാം, കൂടാതെ നീതി എന്ന അമൂർത്ത നാമം ന്യായം എന്ന് പ്രകടിപ്പിക്കാം. സമാന പരിഭാഷ: ദൈവം അവർക്കുവേണ്ടി ന്യായം നടത്തുമെന്ന് അവൻ ജനതകളെ അറിയിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-explicit, /WA-Catalog/ml_tm?section=translate#figs-abstractnouns)

Matthew 12:19

Connecting Statement:

മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.

neither will anyone hear his voice

ഇവിടെ ആളുകൾ അവന്‍റെ ശബ്ദം കേൾക്കാത്തത് അവന്‍ ഉച്ചത്തിൽ സംസാരിക്കാത്തതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: അവൻ ഉച്ചത്തിൽ സംസാരിക്കില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

He will not strive ... his

ഈ വാക്കുകളുടെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തിന്‍റെ തിരഞ്ഞെടുത്ത ദാസനെ സൂചിപ്പിക്കുന്നു.

in the streets

ഇത് പരസ്യമായി എന്നർഥമുള്ള ഒരു ഭാഷയാണ്. സമാന പരിഭാഷ: നഗരങ്ങളിലും പട്ടണങ്ങളിലും (കാണുക: /WA-Catalog/ml_tm?section=translate#figs-idiom)

Matthew 12:20

He will not break

അവൻ"" എന്നതിന്‍റെ എല്ലാ സന്ദര്‍ഭങ്ങളും ദൈവത്തിന്‍റെ തിരഞ്ഞെടുത്ത ദാസനെ പരാമർശിക്കുന്നു.

He will not break a bruised reed; he will not quench a smoking flax

ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. ദൈവത്തിന്‍റെ ദാസൻ സൗമ്യതയും ദയയും ഉള്ളവനായിരിക്കുമെന്ന് ഊന്നിപ്പറയുന്ന രൂപകങ്ങളാണ് അവ. ചതഞ്ഞ ഓട, പുകയുന്ന തിരി എന്നിവ ദുർബലവും വേദനിപ്പിക്കുന്നതുമായ ആളുകളെ പ്രതിനിധീകരിക്കുന്നു. ഈ ഉപമ ആശയക്കുഴപ്പമുണ്ടാക്കുന്നു എങ്കിൽ, നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: അവൻ ദുർബലരോട് ദയ കാണിക്കും, വേദനിക്കുന്നവരോട് അവൻ സൗമ്യത കാണിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-parallelism, /WA-Catalog/ml_tm?section=translate#figs-metaphor)

bruised reed

കേടുവന്ന ചെടി

he will not quench a smoking flax

അവൻ ഒരു പുകയുന്ന തിരിയെ ""പുകയുന്ന തിരിയെ കത്തുന്നതിൽ നിന്ന് കെടുത്തുകയോ ചെയ്യില്ല

a smoking flax

ഇത് തീജ്വാല കെട്ടുപോയതിനുശേഷവും പുക മാത്രമുള്ളതായ ഒരു വിളക്ക് തിരിയെ സൂചിപ്പിക്കുന്നു.

flax, until

ഇത് ഒരു പുതിയ വാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും: ""തിരി. ഇത് വരെ അവൻ ചെയ്യും

he leads justice to victory

ആരെയെങ്കിലും വിജയത്തിലേക്ക് നയിക്കുന്നത് അവനെ വിജയിയാക്കുന്നതിനെ സൂചിപ്പിക്കുന്നു. നീതി വിജയികളാകുന്നത് തെറ്റായ കാര്യങ്ങൾ ശരിയാക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: അവൻ എല്ലാം ശരിയാക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-abstractnouns)

Matthew 12:21

in his name

ഇവിടെ പേര് എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: അവനിൽ (കാണുക: /WA-Catalog/ml_tm?section=translate#figs-synecdoche)

Matthew 12:22

General Information:

സാത്താന്‍റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തി എന്ന് പരീശന്മാർ യേശുവിനെ കുറ്റപ്പെടുത്തുന്ന രംഗം പിന്നീടുള്ള ഒരു സമയത്തിലേക്ക് മാറുന്നു.

Then someone blind and mute, possessed by a demon, was brought to Jesus

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: അപ്പോൾ ഒരാൾ അന്ധനും ഭീമനുമായ ഒരു മനുഷ്യനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു, കാരണം ഒരു പിശാച് അവനെ നിയന്ത്രിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

someone blind and mute

കാണാൻ കഴിയാത്തതും സംസാരിക്കാൻ കഴിയാത്തതുമായ ഒരാൾ

Matthew 12:23

All the crowds were amazed

യേശു ആ മനുഷ്യനെ സുഖപ്പെടുത്തുന്നത് കണ്ട എല്ലാവരും വളരെ അത്ഭുതപ്പെട്ടു

the Son of David

ഇത് ക്രിസ്തുവിനോ മശിഹയ്ക്കോ ഉള്ള ഒരു വിശേഷണമാണ്.

Son

ഇവിടെ ഇതിനർത്ഥം പിൻഗാമികൾ എന്നാണ്.

Matthew 12:24

General Information:

സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് 25-‍ാ‍ം വാക്യത്തിൽ യേശു പ്രതികരിക്കാൻ തുടങ്ങുന്നു.

heard of this

അന്ധനും ബധിരനുമായ ഒരു ഭൂതം ബാധിച്ച ഒരു മനുഷ്യന്‍റെ രോഗശാന്തിയുടെ അത്ഭുതത്തെ ഇത് സൂചിപ്പിക്കുന്നു.

This man does not cast out demons except by Beelzebul

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ഈ മനുഷ്യന് പിശാചിനെ പുറത്താക്കാൻ മാത്രമേ കഴിയുകയുള്ളൂ, കാരണം അവൻ ബെയെത്സെബൂലിന്‍റെ ദാസനാണ് (കാണുക: /WA-Catalog/ml_tm?section=translate#figs-doublenegatives)

This man

പരീശന്മാർ യേശുവിനെ തള്ളിക്കളയുന്നുവെന്ന് കാണിക്കാൻ പേരെടുത്ത് വിളിക്കുന്നത് ഒഴിവാക്കുന്നു.

the prince of the demons

ഭൂതങ്ങളുടെ തലവൻ

Matthew 12:25

Every kingdom divided against itself is made desolate, and every city or house divided against itself will not stand

പരീശന്മാരോട് പ്രതികരിക്കാൻ യേശു ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. മറ്റു പിശാചുക്കളോട് യുദ്ധം ചെയ്യാൻ ബെയെത്സെബൂല്‍ തന്‍റെ ശക്തി ഉപയോഗിക്കുന്നതിൽ അർത്ഥമില്ലെന്ന് അവ ഊന്നിപ്പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#writing-proverbs, /WA-Catalog/ml_tm?section=translate#figs-parallelism)

Every kingdom divided against itself is made desolate

ഇവിടെ രാജ്യം എന്നത് രാജ്യത്തിൽ വസിക്കുന്നവരെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ഒരു രാജ്യം അതിലെ ആളുകൾ തമ്മിൽ പോരാടുമ്പോൾ നിലനിൽക്കില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy, /WA-Catalog/ml_tm?section=translate#figs-activepassive)

every city or house divided against itself will not stand

ഇവിടെ നഗരം എന്നത് അവിടെ താമസിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു, വീട് എന്നത് ഒരു കുടുംബത്തെ സൂചിപ്പിക്കുന്നു. തനിക്കെതിരെ ഭിന്നിച്ചു എന്നത് പരസ്പരം പോരടിക്കുന്ന അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ആളുകൾ പരസ്പരം പോരടിക്കുമ്പോൾ ഇത് ഒരു നഗരത്തെയോ കുടുംബത്തെയോ നശിപ്പിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy, /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:26

Connecting Statement:

സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് യേശു തുടർന്നും പ്രതികരിക്കുന്നു.

If Satan drives out Satan

സാത്താന്‍റെ രണ്ടാമത്തെ ഉപയോഗം സാത്താനെ സേവിക്കുന്ന പിശാചുക്കളെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: സാത്താൻ സ്വന്തം ഭൂതങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെങ്കിൽ (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

How then will his kingdom stand?

പരീശന്മാർ പറയുന്നത് യുക്തിരഹിതമാണെന്ന് കാണിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. മറ്റൊരു പരിഭാഷ: സാത്താൻ തനിക്കെതിരെ ഭിന്നിച്ചുവെങ്കിൽ, അവന്‍റെ രാജ്യത്തിന് പിടിച്ചുനിൽക്കാനാവില്ല! അല്ലെങ്കിൽ സാത്താൻ സ്വന്തം ഭൂതങ്ങൾക്കെതിരെ പോരാടുകയാണെങ്കിൽ, അവന്‍റെ രാജ്യം നിലനിൽക്കില്ല! (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

Matthew 12:27

Beelzebul

ഈ പേര് സാത്താൻ (26-‍ാ‍ം വാക്യം) എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

by whom do your sons drive them out?

പരീശന്മാരെ വെല്ലുവിളിക്കാൻ യേശു മറ്റൊരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: അപ്പോൾ നിങ്ങളുടെ അനുയായികളും ബെയെത്സെബൂലിന്‍റെ ശക്തിയാൽ പിശാചുക്കളെ പുറത്താക്കുന്നുവെന്ന് നിങ്ങൾ പറയണം. പക്ഷേ, അത് ശരിയല്ലെന്ന് നിങ്ങൾക്കറിയാം. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

your sons

യേശു പരീശന്മാരോടു സംസാരിക്കുകയായിരുന്നു. നിങ്ങളുടെ മക്കൾ എന്ന വാചകം അവരുടെ അനുയായികളെ സൂചിപ്പിക്കുന്നു. അധ്യാപകരെയോ നേതാക്കളെയോ പിന്തുടരുന്നവരെ പരാമർശിക്കുന്നതിനുള്ള ഒരു പൊതു രീതിയായിരുന്നു ഇത്. സമാന പരിഭാഷ: നിങ്ങളെ പിന്തുടരുന്നവർ (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

For this reason they will be your judges

നിങ്ങളുടെ അനുയായികൾ ദൈവത്തിന്‍റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താക്കുന്നതിനാൽ, നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് അവർ തെളിയിക്കുന്നു.

Matthew 12:28

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

But if I

ഇവിടെ എങ്കിൽ എന്നത് കൊണ്ട് യേശു എങ്ങനെ ഭൂതങ്ങളെ പുറത്താക്കുന്നുവെന്ന് ചോദ്യം ചെയ്യുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ഒരു യഥാർത്ഥ പ്രസ്താവന അവതരിപ്പിക്കാൻ യേശു ഈ വാക്ക് ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""പക്ഷെ ഞാൻ കാരണം

then the kingdom of God has come upon you

ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നിരിക്കുന്നു. ഇവിടെ രാജ്യം എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ഇതിനർത്ഥം ദൈവം നിങ്ങളുടെ ഇടയിൽ തന്‍റെ ഭരണം സ്ഥാപിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

come upon you

ഇവിടെ നിങ്ങൾ എന്നത് ബഹുവചനവും യിസ്രായേൽ ജനതയെയും സൂചിപ്പിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-you)

Matthew 12:29

how can anyone enter into the house ... he will steal his belongings from his house

പരീശന്മാരോടുള്ള പ്രതികരണം തുടരാൻ യേശു ഒരു ഉപമ ഉപയോഗിക്കുന്നു. യേശു അർത്ഥമാക്കുന്നത് താന്‍ സാത്താനേക്കാൾ ശക്തനായതിനാൽ ഭൂതങ്ങളെ പുറത്താക്കാൻ കഴിയും. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)

how can anyone enter ... without tying up the strong man first?

പരീശന്മാരെയും ജനക്കൂട്ടത്തെയും പഠിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ബലവാനെ ആദ്യം കെട്ടാതെ ആർക്കും പ്രവേശിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഒരു വ്യക്തി പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ... അവൻ ആദ്യം ശക്തനായവനെ കെട്ടിയിരിക്കണം. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

without tying up the strong man first

ആദ്യം ബലവാനെ നിയന്ത്രിക്കാതെ

Then he will steal his belongings

അയാൾക്ക് മോഷ്ടിക്കാൻ കഴിയും അല്ലെങ്കിൽ ""അപ്പോൾ അയാൾക്ക് മോഷ്ടിക്കാൻ കഴിയും

Matthew 12:30

The one who is not with me

എന്നെ പിന്തുണയ്‌ക്കാത്തത് ആരോ അല്ലെങ്കിൽ ""എന്നോടൊപ്പം പ്രവർത്തിക്കാത്തത് ആരോ

is against me

എന്നെ എതിർക്കുന്ന അല്ലെങ്കിൽ ""എനിക്കെതിരെ പ്രവർത്തിക്കുന്ന

the one who does not gather with me scatters

ഒരു വ്യക്തി ആട്ടിൻകൂട്ടത്തെ ഒരു ഇടയന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയോ അല്ലെങ്കിൽ ഇടയനിൽ നിന്ന് ചിതറിക്കുന്നതിനോ സൂചിപ്പിക്കുന്ന ഒരു ഉപമയാണ് യേശു ഉപയോഗിക്കുന്നത്. യേശു അർത്ഥമാക്കുന്നത് ഒരു വ്യക്തി ഒന്നുകിൽ ആളുകളെ യേശുവിന്‍റെ ശിഷ്യരാക്കാൻ സഹായിക്കുന്നു അല്ലെങ്കിൽ യേശുവിനെ നിരസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു എന്നാണ്. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:31

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

I say to you

യേശു അടുത്തതായി പറയുന്നതിനെ ഇത് ഊന്നല്‍ നല്‍കുന്നു.

I say to you

ഇവിടെ നിങ്ങൾ എന്നത് ബഹുവചനമാണ്. യേശു പരീശന്മാരുമായി നേരിട്ട് സംസാരിക്കുന്നു, എന്നാൽ അവൻ ജനക്കൂട്ടത്തെ പഠിപ്പിക്കുകയാണ്. (കാണുക: /WA-Catalog/ml_tm?section=translate#figs-you)

every sin and blasphemy will be forgiven men

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ആളുകൾ ചെയ്യുന്ന എല്ലാ പാപവും അവർ പറയുന്ന എല്ലാ തിന്മയും ദൈവം ക്ഷമിക്കും അല്ലെങ്കിൽ പാപം ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ആയ എല്ലാവരോടും ദൈവം ക്ഷമിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

the blasphemy against the Spirit will not be forgiven

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: പരിശുദ്ധാത്മാവിനെക്കുറിച്ച് മോശമായി സംസാരിക്കുന്ന വ്യക്തിയോട് ദൈവം ക്ഷമിക്കുകയില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 12:32

Whoever speaks a word against the Son of Man

ഇവിടെ വാക്ക് എന്നത് ആരോ പറയുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ഒരാൾ മനുഷ്യപുത്രനെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

the Son of Man

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

that will be forgiven him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവം ഒരു വ്യക്തിയോട് ക്ഷമിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

that will not be forgiven him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ആ വ്യക്തിയോട് ക്ഷമിക്കുകയില്ല

neither in this age, nor in the one that is coming

ഇവിടെ ഈ ലോകം, വരുവാനുള്ളത് എന്നിവ ഇപ്പോഴത്തെ ജീവിതത്തെയും വരുവാനുള്ള ജീവിതത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ഈ ജീവിതത്തിലോ അടുത്ത ജീവിതത്തിലോ അല്ലെങ്കിൽ ഇപ്പോൾ അല്ലെങ്കിൽ എപ്പോഴെങ്കിലും (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

Matthew 12:33

Connecting Statement:

യേശു പരീശന്മാരോടു പ്രതികരിക്കുന്നു.

Either make a tree good and its fruit good, or make the tree bad and its fruit bad

സാധ്യതയുള്ള അർത്ഥങ്ങൾ 1) നിങ്ങൾ ഒരു വൃക്ഷത്തെ നല്ലതാക്കിയാൽ, അതിന്‍റെ ഫലം നല്ലതായിരിക്കും, നിങ്ങൾ വൃക്ഷത്തെ ചീത്തയാക്കിയാൽ അതിന്‍റെ ഫലം മോശമായിരിക്കും അല്ലെങ്കിൽ 2) ""നിങ്ങൾ ഒരു വൃക്ഷത്തെ നല്ലതാണെന്ന് കരുതുന്നുവെങ്കിൽ, കാരണം അതിന്‍റെ ഫലം നല്ലതാണ്, വൃക്ഷത്തെ ചീത്തയാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അതിന്‍റെ ഫലം ചീത്തയായതിനാൽ ആയിരിക്കും. ഇതൊരു പഴഞ്ചൊല്ലായിരുന്നു. ഒരു വ്യക്തി നല്ലവനാണോ ചീത്തയാണോ എന്ന് അവർക്ക് എങ്ങനെ അറിയാൻ കഴിയും എന്നതിലേക്ക് ആളുകൾ അതിന്‍റെ സത്യം പ്രയോഗിക്കേണ്ടതായിരുന്നു.

good ... bad

ആരോഗ്യമുള്ള ... രോഗമുള്ള

for the tree is recognized by its fruit

ഒരു വ്യക്തി ചെയ്യുന്നതിന്‍റെ ഒരു രൂപകമാണ് ഇവിടെ ഫലം. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ഒരു വൃക്ഷം അതിന്‍റെ ഫലം കൊണ്ട് നല്ലതാണോ ചീത്തയാണോ എന്ന് ആളുകൾക്ക് അറിയാം അല്ലെങ്കിൽ ആ വ്യക്തിയുടെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ കൊണ്ട് ഒരു വ്യക്തി നല്ലതോ ചീത്തയോ എന്ന് ആളുകൾക്ക് അറിയാം (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive, /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:34

You offspring of vipers

ഇവിടെ സന്തതി എന്നാൽ സ്വഭാവഗുണം എന്നാണ് അർത്ഥമാക്കുന്നത്. അണലികൾ വിഷമുള്ള പാമ്പുകളാണ്, അവ അപകടകരവും തിന്മയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. [മത്തായി 3: 7] (../03/07.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

You offspring ... you say ... you are

ഇവ ബഹുവചനവും പരീശന്മാരെ പരാമർശിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-you)

how can you say good things?

പരീശന്മാരെ ശാസിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: നിങ്ങൾക്ക് നല്ല കാര്യങ്ങൾ പറയാൻ കഴിയില്ല. അല്ലെങ്കിൽ നിങ്ങൾക്ക് തിന്മകൾ മാത്രമേ പറയാൻ കഴിയൂ. (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

out of the abundance of the heart his mouth speaks

ഇവിടെ ഹൃദയം എന്നത് ഒരു വ്യക്തിയുടെ മനസ്സിലെ ചിന്തകള്‍ക്ക് ഒരു പര്യായമാണ്. ഒരു വ്യക്തിയെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന ഒരു സമന്വയമാണ് ഇവിടെ വായ. സമാന പരിഭാഷ: ഒരു വ്യക്തി വായകൊണ്ട് പറയുന്നത് അവന്‍റെ മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy, /WA-Catalog/ml_tm?section=translate#figs-synecdoche)

Matthew 12:35

The good man from the good treasure of his heart produces good things, and the evil man from the evil treasure of his heart produces evil things

ഒരു വ്യക്തി നല്ലതോ ചീത്തയോ നിറയ്ക്കുന്ന ഒരു പാത്രമെന്നപോലെ യേശു “ഹൃദയ” ത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഒരു രൂപകമാണ്, അതിനർത്ഥം ഒരു വ്യക്തിയുടെ വാക്കുകള്‍ യഥാർത്ഥത്തിൽ ആ വ്യക്തിയെ എങ്ങനെയുള്ളവനെന്നു വെളിപ്പെടുത്തുന്നു. നിങ്ങൾക്ക് ഈ പ്രതിബിംബം ഉള്‍പ്പെടുത്തണമെങ്കിൽ, യുഎസ്ടി കാണുക. നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനും കഴിയും. സമാന പരിഭാഷ: നല്ല മനുഷ്യൻ നല്ല കാര്യങ്ങൾ സംസാരിക്കും, യഥാർത്ഥത്തിൽ തിന്മയുള്ളവൻ തിന്മകൾ സംസാരിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:36

Connecting Statement:

സാത്താന്‍റെ ശക്തിയാൽ മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോടുള്ള പ്രതികരണം യേശു അവസാനിപ്പിക്കുന്നു.

I say to you

യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു.

people will give an account of

ദൈവം മനുഷ്യരോട് ചോദിക്കും അല്ലെങ്കിൽ ""ആളുകൾ ദൈവത്തോട് വിശദീകരിക്കേണ്ടതുണ്ട്

every idle word they will speak

ഇവിടെ വാക്ക് എന്നത് ആരെങ്കിലും പറയുന്ന ഒന്നിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: അവർ പറഞ്ഞ എല്ലാ ദോഷകരമായ കാര്യങ്ങളും (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

Matthew 12:37

you will be justified ... you will be condemned

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ദൈവം നിങ്ങളെ നീതീകരിക്കും ... ദൈവം നിങ്ങളെ കുറ്റംവിധിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

Matthew 12:38

General Information:

39-‍ാ‍ം വാക്യത്തിൽ യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കാൻ തുടങ്ങുന്നു.

Connecting Statement:

സാത്താന്‍റെ ശക്തിയാൽ ഒരു മനുഷ്യനെ സുഖപ്പെടുത്തിയെന്ന പരീശന്മാരുടെ ആരോപണത്തോട് യേശു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാക്യങ്ങളിലെ സംഭാഷണം നടക്കുന്നത്.

we wish

ഞങ്ങൾക്ക് വേണം

to see a sign from you

എന്തുകൊണ്ടാണ് അവർ ഒരു അടയാളം കാണാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: നീ പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു അടയാളം നിന്നില്‍ നിന്ന് കാണുന്നതിന് (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

Matthew 12:39

An evil and adulterous generation seeks for a sign ... given to it

യേശു തന്‍റെ അന്നത്തെ തലമുറയോട് സംസാരിക്കുന്നു. സമാന പരിഭാഷ: നിങ്ങൾ എന്നിൽ നിന്ന് അടയാളങ്ങൾ ആവശ്യപ്പെടുന്ന ഒരു ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറയാകുന്നു ... നിങ്ങൾക്ക് നൽകിയിരിക്കുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

adulterous generation

ദൈവത്തോട് വിശ്വസ്തരല്ലാത്ത ആളുകൾക്കുള്ള ഒരു രൂപകമാണ് ഇവിടെ വ്യഭിചാരം. സമാന പരിഭാഷ: അവിശ്വസ്ത തലമുറ അല്ലെങ്കിൽ ദൈവഭക്തിയില്ലാത്ത തലമുറ (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

no sign will be given to it

യേശു അവർക്ക് ഒരു അടയാളം നൽകയില്ല, കാരണം അവൻ ഇതിനകം നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവർ അവനെ വിശ്വസിക്കാൻ വിസമ്മതിച്ചു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ഞാൻ അതിനു ഒരു അടയാളവും നൽകില്ല അല്ലെങ്കിൽ ദൈവം നിങ്ങൾക്ക് ഒരു അടയാളം നൽകില്ല (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

except the sign of Jonah the prophet

ദൈവം യോനാ പ്രവാചകന് നൽകിയ അതേ അടയാളം ഒഴികെ

Matthew 12:40

three days and three nights

ഇവിടെ പകൽ, രാത്രി എന്നതിനർത്ഥം 24 മണിക്കൂർ കാലയളവ് പൂർത്തിയാക്കുക എന്നാണ്. സമാന പരിഭാഷ: മൂന്ന് പൂർണ്ണ ദിവസങ്ങൾ (കാണുക: /WA-Catalog/ml_tm?section=translate#figs-merism)

the Son of Man

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

in the heart of the earth

ഭാതികമായ കല്ലറയ്ക്കകത്ത് എന്നാണ് ഇതിനർത്ഥം. (കാണുക: /WA-Catalog/ml_tm?section=translate#figs-idiom)

Matthew 12:41

Connecting Statement:

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നു.

The men of Nineveh

നീനെവേയിലെ പൗരന്മാർ

at the judgment

ന്യായവിധി ദിവസം അല്ലെങ്കിൽ ""ദൈവം ആളുകളെ വിധിക്കുമ്പോൾ

this generation

യേശു പ്രസംഗിക്കുന്ന സമയത്ത് ജീവിച്ചിരുന്ന ആളുകളെ ഇത് സൂചിപ്പിക്കുന്നു.

and will condemn it

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇവിടെ അപലപിക്കുക എന്നത് കുറ്റപ്പെടുത്തുക എന്നതിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: കൂടാതെ ഈ തലമുറയെ കുറ്റപ്പെടുത്തുകയും ചെയ്യും അല്ലെങ്കിൽ 2) നീനെവേയിലെ ജനങ്ങളെപ്പോലെ അനുതപിക്കാത്തതിനാൽ ദൈവം ഈ തലമുറയെ കുറ്റംവിധിക്കും. സമാന പരിഭാഷ: ദൈവം ഈ തലമുറയെ കുറ്റം വിധിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

and see

നോക്കൂ. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.

someone greater

കൂടുതൽ പ്രധാനപ്പെട്ട ഒരാൾ

someone greater

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

than Jonah is here

യേശുവിന്‍റെ പ്രസ്താവനയുടെ വ്യക്തമായ അർത്ഥം നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: യോനാ ഇവിടെയുള്ളതിനേക്കാൾ, എന്നിട്ടും നിങ്ങൾ അനുതപിച്ചിട്ടില്ല, അതിനാലാണ് ദൈവം നിങ്ങളെ കുറ്റം വിധിക്കുക (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

Matthew 12:42

Connecting Statement:

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നു.

Queen of the South

ഇത് ശേബ രാജ്ഞിയെ സൂചിപ്പിക്കുന്നു. യിസ്രായേലിന് തെക്ക് ഭാഗത്തുള്ള ദേശമാണ്‌ ശേബ. (കാണുക: /WA-Catalog/ml_tm?section=translate#translate-names)

will rise up at the judgment

ന്യായവിധിയിൽ എഴുന്നേറ്റു നിൽക്കും

at the judgment

ന്യായവിധി ദിവസത്തിൽ അല്ലെങ്കിൽ ദൈവം ആളുകളെ വിധിക്കുമ്പോൾ. [മത്തായി 12:41] (../12/41.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

this generation

യേശു പ്രസംഗിക്കുന്ന സമയത്ത് ജീവിച്ചിരുന്ന ആളുകളെ ഇത് സൂചിപ്പിക്കുന്നു.

and condemn them

[മത്തായി 12:41] (../12/41.md) ൽ സമാനമായ ഒരു പ്രസ്താവന നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇവിടെ അപലപിക്കുക എന്നത് കുറ്റപ്പെടുത്തലിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ഈ തലമുറയെ കുറ്റപ്പെടുത്തുകയും ചെയ്യും അല്ലെങ്കിൽ 2) തെക്കൻ രാജ്ഞിയുടേതുപോലെ ജ്ഞാനം അവർ കേൾക്കാത്തതിനാൽ ദൈവം ഈ തലമുറയെ കുറ്റംവിധിക്കും. സമാന പരിഭാഷ: ദൈവം ഈ തലമുറയെ കുറ്റം വിധിക്കും (കാണുക: /WA-Catalog/ml_tm?section=translate#figs-metonymy)

She came from the ends of the earth

ഇവിടെ ഭൂമിയുടെ അറ്റങ്ങൾ എന്നത് വിദൂരങ്ങളില്‍ എന്നർഥമുള്ള ഒരു ഭാഷ ശൈലിയാണ്. സമാന പരിഭാഷ: അവൾ വളരെ ദൂരെ നിന്നാണ് വന്നത് (കാണുക: /WA-Catalog/ml_tm?section=translate#figs-idiom)

She came from the ends of the earth to hear the wisdom of Solomon

യേശുവിന്‍റെ തലമുറയിലെ ജനങ്ങളെ തെക്കെ രാജ്ഞി അപലപിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ പ്രസ്താവന വിശദീകരിക്കുന്നു. സമാന പരിഭാഷ: അവൾ വന്നതിനാൽ (കാണുക: /WA-Catalog/ml_tm?section=translate#writing-connectingwords)

and see

നോക്കൂ. യേശു അടുത്തതായി പറയുന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു.

someone greater

കൂടുതൽ പ്രധാനപ്പെട്ട ഒരാൾ

someone greater

യേശു തന്നെക്കുറിച്ചു സംസാരിക്കുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-123person)

than Solomon is here

യേശുവിന്‍റെ പ്രസ്താവനയുടെ വ്യക്തമായ അർത്ഥം നിങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ശലോമോനേക്കാൾ വലിയവന്‍ ഇവിടെയുണ്ട് എന്നിട്ടും, നിങ്ങൾ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ദൈവം നിങ്ങളെ കുറ്റം വിധിക്കുന്നത് (കാണുക: /WA-Catalog/ml_tm?section=translate#figs-explicit)

Matthew 12:43

Connecting Statement:

യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിക്കുന്നു. അദ്ദേഹം ഒരു ഉപമ പറയാൻ തുടങ്ങുന്നു.

waterless places

വരണ്ട സ്ഥലങ്ങൾ അല്ലെങ്കിൽ ""ആളുകൾ താമസിക്കാത്ത സ്ഥലങ്ങൾ

does not find it

ഇവിടെ ഇത് എന്നത് വിശ്രമത്തെ സൂചിപ്പിക്കുന്നു.

Matthew 12:44

Then it says, 'I will return to my house from which I came.'

ഇത് ഒരു ഉദ്ധരണിക്ക് പകരം ഒരു പ്രസ്താവനയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ, അശുദ്ധാത്മാവ് അത് വന്ന വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു

to my house from which I came

അശുദ്ധാത്മാവ് ജീവിച്ചിരുന്ന വ്യക്തിക്ക് ഒരു രൂപകമാണിത്.  സമാന പരിഭാഷ: ഞാൻ പോയ സ്ഥലത്തേക്ക് (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

it finds it empty and swept out and put in order

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ആരോ വീട് അടിച്ചു വൃത്തിയാക്കിയതായും അത് ഉള്ള വീട്ടിലെ എല്ലാം സ്ഥാനങ്ങളില്‍ വച്ചിരിക്കുന്നതായും അശുദ്ധാത്മാവ് കണ്ടെത്തുന്നു (കാണുക: /WA-Catalog/ml_tm?section=translate#figs-activepassive)

empty and swept out and put in order

വീണ്ടും, വീട് എന്നത് അശുദ്ധാത്മാവ് വസിച്ചിരുന്ന വ്യക്തിയുടെ ഒരു രൂപകമാണ്. ഇവിടെ, ആരും വീട്ടിൽ താമസിക്കുന്നില്ലെന്ന് അടിച്ചുവാരി ക്രമീകരിക്കുക സൂചിപ്പിക്കുന്നു. യേശു അര്‍ത്ഥമാക്കുന്നത് ഒരു അശുദ്ധാത്മാവ് ഒരു വ്യക്തിയെ വിട്ടു പോകുമ്പോൾ, ആ വ്യക്തി അവനിൽ വസിക്കാൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കണം, അല്ലെങ്കിൽ പിശാച് തിരികെ വരും. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:45

Connecting Statement:

43-‍ാ‍ം വാക്യത്തിലെ “അശുദ്ധാത്മാവ്‌ വരുമ്പോൾ” എന്ന വാക്കുകളിലൂടെ താൻ ആരംഭിച്ച ഉപമ യേശു പൂർത്തിയാക്കുന്നു.

Then it goes ... with this evil generation also

തന്നെ വിശ്വസിക്കാത്തതിന്‍റെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ യേശു ഒരു ഉപമ പറയുന്നു. (കാണുക: /WA-Catalog/ml_tm?section=translate#figs-parables)

It will be just like that with this evil generation also

ഇതിനർത്ഥം, യേശുവിന്‍റെ തലമുറയിലെ ആളുകൾ അവനെ വിശ്വസിക്കാതെ അവന്‍റെ ശിഷ്യന്മാരായിത്തീർന്നാൽ, തങ്ങള്‍ വരുന്നതിനു മുമ്പുള്ളതിനേക്കാൾ മോശമായ അവസ്ഥയിലായിരിക്കും അവർ.

Matthew 12:46

General Information:

യേശുവിന്‍റെ അമ്മയുടെയും സഹോദരന്മാരുടെയും വരവ് അവന്‍റെ ആത്മീയ കുടുംബത്തെ വിവരിക്കാനുള്ള അവസരമായി മാറുന്നു.

behold

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ ആളുകളെ മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് ചെയ്യുന്നതിനുള്ള ഒരു മാർഗമുണ്ടാകാം.

his mother

ഇതാണ് യേശുവിന്‍റെ അമ്മയായ മറിയ.

his brothers

ഇവർ ഒരുപക്ഷേ മറിയക്ക് ജനിച്ച മറ്റ് കുട്ടികളായിരിക്കാം, എന്നാൽ ഇവിടെ സഹോദരന്മാർ എന്ന വാക്ക് യേശുവിന്‍റെ ബന്ധുക്കളെ സൂചിപ്പിക്കാനും സാധ്യതയുണ്ട്.

seeking to speak

സംസാരിക്കാൻ ആഗ്രഹിക്കുന്നു

Matthew 12:47

Someone said to him, ""Look, your mother and your brothers stand outside, seeking to speak to you.

ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: അമ്മയും സഹോദരന്മാരും പുറത്തുനിന്നുള്ളവനാണെന്നും അവനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആരോ യേശുവിനോട് പറഞ്ഞു (കാണുക: /WA-Catalog/ml_tm?section=translate#figs-quotations)

Matthew 12:48

Connecting Statement:

[മത്തായി 12: 1] (../12/01.md) ൽ ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്, യേശുവിന്‍റെ ശുശ്രൂഷയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന എതിർപ്പിനെക്കുറിച്ച് മത്തായി പറയുന്നു.

the one who told him

ആ വ്യക്തി യേശുവിനോട് പറഞ്ഞ സന്ദേശത്തിന്‍റെ വിശദാംശങ്ങൾ അന്തര്‍ലീനമാണ്, ഇവിടെ ആവർത്തിക്കുന്നില്ല. സമാന പരിഭാഷ: അവന്‍റെ അമ്മയും സഹോദരന്മാരും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യേശുവിനോട് പറഞ്ഞത് (കാണുക: /WA-Catalog/ml_tm?section=translate#figs-ellipsis)

Who is my mother and who are my brothers?

ആളുകളെ പഠിപ്പിക്കാൻ യേശു ഈ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ശരിക്കും എന്‍റെ അമ്മയും സഹോദരന്മാരും ആരാണെന്ന് ഞാൻ നിങ്ങളോട് പറയും (കാണുക: /WA-Catalog/ml_tm?section=translate#figs-rquestion)

Matthew 12:49

See

നോക്കുക അല്ലെങ്കിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ""ഞാൻ നിങ്ങളോട് പറയാൻ പോകുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക

here are my mother and my brothers

യേശുവിന്‍റെ ശിഷ്യന്മാർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ ഉള്‍പ്പെട്ടവരാണ് എന്നാണ് ഇതിനർത്ഥം. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെടുന്നതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)

Matthew 12:50

whoever does

ചെയ്യുന്ന ആരെങ്കിലും

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: /WA-Catalog/ml_tm?section=translate#guidelines-sonofgodprinciples)

that person is my brother, and sister, and mother

ദൈവത്തെ അനുസരിക്കുന്നവർ യേശുവിന്‍റെ ആത്മീയ കുടുംബത്തിൽ പെട്ടവരാണ് എന്നതിന്‍റെ അർത്ഥമാണിത്. അവന്‍റെ സ്വന്തകുടുംബത്തിൽ ഉള്‍പ്പെട്ടതിനേക്കാൾ ഇത് പ്രധാനമാണ്. (കാണുക: /WA-Catalog/ml_tm?section=translate#figs-metaphor)